Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ഭക്ഷണത്തില്‍ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം: വീട്ടിലെ പരിശോധനയില്‍ കണ്ടെത്താം
ഈ അടുത്താണ് ഉപ്പിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യമുള്ളതായി പഠനങ്ങളില്‍ തെളിഞ്ഞത്. വിപണിയില്‍ ലഭ്യമാവുന്ന പത്ത് തരം ഉപ്പിലും അഞ്ച് തരം പഞ്ചസാരയിലുമാണ് മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്. മൈക്രോപ്ലാസ്റ്റിക് ഇന്‍ സോള്‍ട്ട് ആന്റ് ഷുഗര്‍ എന്ന റിപ്പോര്‍ട്ടിലാണ് ഇത്തരം ഒരു കാര്യം പരാമര്‍ശിക്കപ്പെട്ടത്. എന്നാല്‍ നമ്മുടെ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഭക്ഷണത്തില്‍ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തുന്നതിനുള്ള സാധ്യതയുണ്ട്.
നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്തത്ര ചെറുതാണെങ്കിലും, നിങ്ങളുടെ ഭക്ഷണത്തില്‍ അവയുടെ സാന്നിധ്യം പരിശോധിക്കാന്‍ വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ നമുക്ക് ചെയ്യാവുന്നതാണ്.ഡല്‍ഹിയിലെ സികെ ബിര്‍ള ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന് ലീഡ് കണ്‍സള്‍ട്ടന്റ് ഡോ നരേന്ദ്ര സിംഗ്ലയാണ് വീട്ടില്‍ മൈക്രോപ്ലാസ്റ്റിക് കണ്ടെത്താനുള്ള ചില ലളിതമായ മാര്‍ഗ്ഗങ്ങളെക്കുറിച്ച് പറയുന്നത്. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.

സാന്ദ്രത പരിശോധന
വീട്ടില്‍ തന്നെ നടത്താവുന്ന സാന്ദ്രത പരിശോധനയാണ് ഒരു രീതി. അതിനായി വെജിറ്റബിള്‍ ഓയില്‍, കോണ്‍ സിറപ്പ് അല്ലെങ്കില്‍ തേന്‍ പോലെയുള്ള സാന്ദ്രമായ ദ്രാവകം ഒരു പാത്രത്തില്‍ നിറക്കുക. ഇതിന് ശേഷം ഇതിലേക്ക് ഭക്ഷണത്തിന്റെ ഒരു ചെറിയ അളവ് ചേര്‍ക്കുക. ഉപ്പ്, പഞ്ചസാര, അല്ലെങ്കില്‍ വെള്ളം അല്ലെങ്കില്‍ ജ്യൂസ് എന്നിവയെല്ലാം ചേര്‍ക്കാവുന്നതാണ്. ഇത് നല്ലതുപോലെ ഇളക്കിയതിന് ശേഷം നിരീക്ഷിക്കാം. മൈക്രോപ്ലാസ്റ്റിക്കുകള്‍ ഉണ്ടെങ്കില്‍, അവ മുകളില്‍ പൊങ്ങിക്കിടക്കുകയോ പാളികളോ കൂട്ടങ്ങളോ ആയി കാണപ്പെടുകയോ ചെയ്യും.
സാന്ദ്രത പരിശോധന
എന്നാല്‍ ഇതല്ലാതെ നിങ്ങള്‍ക്ക് ആ പദാര്‍ത്ഥം ലഭിക്കുകയാണെങ്കില്‍ അത് മൈക്രോപ്ലാസ്റ്റിക് വിമുക്തമായിരിക്കും. എന്നിരുന്നാലും, ഈ രീതി മുഴുവനായുംവിശ്വസനീയമല്ലെന്നും ചില മൈക്രോപ്ലാസ്റ്റിക്സ് നഷ്ടപ്പെടുകയോ ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന മറ്റ് കണങ്ങളാല്‍ ചേരുന്നതിനുള്ള സാധ്യതയുണ്ടെന്നും ഡോ സിംഗ്ല അഭിപ്രായപ്പെട്ടു.
കോഫി ഫില്‍ട്ടറുകള്‍
കോഫ് ഫില്‍ട്ടറുകള്‍ വഴി നിങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്നു. ദ്രാവകങ്ങളില്‍ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കാന്‍ കോഫി ഫില്‍ട്ടറുകള്‍ അല്ലെങ്കില്‍ 0.1-മൈക്രോണ്‍ ഫില്‍ട്ടര്‍ ഉപയോഗിക്കാവുന്നതാണ്. അതിന്റെ ഫില്‍ട്ടറിലൂടെ ദ്രാവകം ഒഴിക്കുക. ശേഷം അവശിഷ്ടങ്ങള്‍ പരിശോധിക്കുകയും ചെയ്യുക. മൈക്രോപ്ലാസ്റ്റിക്സ് ചെറിയ കണങ്ങളായി കാണപ്പെടുന്നു. എന്നാല്‍ ഇവ ലയിക്കാത്തതോ അല്ലെങ്കില്‍ അതുപോലെ തന്നെ കാണപ്പെടുകയും ചെയ്യുന്നു. എന്നാല്‍ വെള്ളമോ മറ്റ് പാനീയങ്ങളോ പരിശോധിക്കുന്നത് പോലെ പലപ്പോഴും കട്ടിയുള്ള ഭക്ഷണങ്ങളില്‍ ഇത് ഫലപ്രദമാകണം എന്നില്ല.
ഷെയ്ക്ക് ടെസ്റ്റ്
നിങ്ങള്‍ക്ക് ഉപ്പ് അല്ലെങ്കില്‍ പഞ്ചസാരയിലെ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തുന്നതിനായി ഒരു ഷെയ്ക്ക് ടെസ്റ്റ് നടത്താം. അതിനായി ഉപ്പ് അല്ലെങ്കില്‍ പഞ്ചസാര പാത്രം നല്ലതുപോലെ കുലുക്കുക. പിന്നീട് ഇത് ഇരുണ്ട പ്രതലത്തിലേക്ക് കമിഴ്ത്തുക. ഇതില്‍ അസാധാരണമായ എന്തെങ്കിലും കണികകള്‍ കണ്ടെത്തുന്നുണ്ടെങ്കില്‍ അത് മൈക്രോപ്ലാസ്റ്റിക് ആയി കണക്കാക്കണം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം തിരിച്ചറിയുന്നതിന് സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മൈക്രോപ്ലാസ്റ്റിക് അപകട സാധ്യതകള്‍ എത്രത്തോളമാണെന്ന് നമുക്കറിയാം. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി അടുക്കളപ്പാത്രങ്ങള്‍ വൃത്തിയായും വെടിപ്പായും അണുവിമുക്തമാക്കുന്നതിനും ശ്രദ്ധിക്കണം. കൂടാതെ അസംസ്കൃത മാംസം, കോഴി, അല്ലെങ്കില്‍ സമുദ്രവിഭവങ്ങള്‍ എന്നിവ ഉപയോഗിച്ചതിന് ശേഷം വൃത്തിയായി വെക്കുന്നതിന് ശ്രദ്ധിക്കണം. ഇവയെല്ലാം തന്നെ ഭക്ഷണം തയ്യാറാക്കുന്ന പ്രതലങ്ങളില്‍ നിന്ന് മൈക്രോപ്ലാസ്റ്റിക് ഉള്ളിലെത്തുന്നതിനുള്ള സാധ്യതയെ കുറക്കുന്നു.
പൂര്‍ണമായും വിശ്വസനീയമല്ല
ഇത്തരം രീതികള്‍ പൂര്‍ണമായും വിശ്വസനീയമല്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ കൃത്യമായി ഭക്ഷണത്തില്‍ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തുന്നതിന് വേണ്ടി ലബോറട്ടറി പരിശോധന അനിവാര്യമാണ്. ഇത് കൃത്യമായി മൈക്രോപ്ലാസ്റ്റിക് കണ്ടെത്തുന്നതിനും നിങ്ങളുടെ ഭക്ഷണത്തിലെ മൈക്രോപ്ലാസ്റ്റിക് അളവിനെക്കുറിച്ചും കൃത്യമായി മനസ്സിലാക്കുന്നതിന് സഹായിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മിച്ചാല്‍ നമുക്ക് ആരോഗ്യവും സംരക്ഷിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
