Latest Updates
-
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു!
കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് നിസ്സാരമല്ല: സുരക്ഷിതമായി ഇല്ലാതാക്കാന്‍ വഴികള്‍
കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് വര്‍ദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ ആരോഗ്യത്തിന് ഉണ്ടാക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ്. ഈ ചെറിയ കണങ്ങള്‍ പലപ്പോഴും അഞ്ച് മില്ലിമീറ്ററില്‍ താഴെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവയിലെല്ലാം തന്നെ കാണപ്പെടുന്നു. കാലക്രമേണ അവ അപകടകരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.
പരിസ്ഥിതിയില്‍ അലിഞ്ഞ് ചേരാതെ ദീര്‍ഘകാലം നില്‍ക്കുകയും അതോടൊപ്പം തന്നെ അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. സമുദ്രത്തില്‍ വരെ മൈക്രോപ്ലാസ്റ്റികിന്റെ അംശം കണ്ടെത്തിയിരുന്നു. ഇത് മത്സ്യങ്ങള്‍ അകത്താക്കുകയും ഇവയെ ഭക്ഷിക്കുന്ന മനുഷ്യരില്‍ വരെ അപകടകരമായ അവസ്ഥകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഗര്‍ഭസ്ഥശിശുക്കളുടെ ആരോഗ്യത്തെ വരെ പ്രതിസന്ധിയില്‍ ആക്കുന്ന ഘട്ടത്തിലേക്ക് പലപ്പോഴും മൈക്രോപ്ലാസ്റ്റിക് എത്തുന്നു.

എന്താണ് മൈക്രോപ്ലാസ്റ്റിക്?
എന്താണ് മൈക്രോപ്ലാസ്റ്റിക് എന്നത് പലര്‍ക്കും അറിയില്ല. പരിസ്ഥിതിയെ മലിനമാക്കുന്ന ചെറിയ പ്ലാസ്റ്റിക് കണങ്ങളാണ് മൈക്രോപ്ലാസ്റ്റിക്. ഇത് സമുദ്രങ്ങളിലും നദികളിലും പൈപ്പ് വെള്ളത്തിലും എല്ലാം കാണുന്നതാണ്. പലപ്പോഴും ഇവയെല്ലാം കുടിക്കുന്ന മനുഷ്യരുടെ ആന്തരാവയവങ്ങളിലും മൈക്രോപ്ലാസ്റ്റിക് കാണപ്പെടുന്നു. ഭക്ഷണത്തിലും പാനീയങ്ങളിലും എല്ലാം ആയിരക്കണക്കിന് മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെയെല്ലാം അകത്തെത്തുന്നു എന്നത് തന്നെയാണ് പലപ്പോഴും അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത്.
മൈക്രോപ്ലാസ്റ്റിക്സിന്റെ ഉറവിടങ്ങള്‍
സാധാരണ സ്രോതസ്സുകളില്‍ വസ്ത്രങ്ങളില്‍ നിന്നുള്ള സിന്തറ്റിക് നാരുകള്‍, മൈക്രോബീഡുകള്‍, പരിസ്ഥിതിയില്‍ തകരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവയിലെല്ലാം തന്നെ പലപ്പോഴും പ്രകൃതിയില്‍ അലിഞ്ഞ് ചേരാതെ നില്ക്കുന്നു. ഇത് ഓടകളിലൂടെയും മലിനജല ശുദ്ധീകരണ പ്ലാന്റുകളിലൂടെയും ജലവിതരണത്തിലേക്ക് എത്തുകയും അത് മനുഷ്യരുടെ ശരീരത്തിലേക്ക് എത്തുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ആരോഗ്യപ്രശ്നങ്ങള്‍
മൈക്രോപ്ലാസ്റ്റിക് കഴിക്കുന്നതിന്റെ ഫലമായി ശരീരത്തില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാവുന്നു. അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തില്‍ അതിഗുരുതരമായ അവസ്ഥകളാണ് ഉണ്ടാക്കുന്നത്. മനുഷ്യന്റെ ആയുസ്സിനെ ബാധിക്കുന്ന തരത്തിലേക്കാണ് നിങ്ങളെ ഇത് എത്തിക്കുന്നത്. ഗര്‍ഭസ്ഥശിശുക്കളെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇത് ആന്തരാവയവങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയോ കൂടാതെ ദോഷകരമായ രാസവസ്തുക്കള്‍ ശരീരത്തിനകത്തേക്ക് എത്തിക്കുകയും ചെയ്യുന്നു.
വെള്ളത്തില്‍ നിന്ന് നീക്കം ചെയ്യാം?
വെള്ളത്തില്‍ നിന്ന് മൈക്രോപ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിനായി കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് കുറയ്ക്കാന്‍ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം. ഉയര്‍ന്ന നിലവാരമുള്ള വാട്ടര്‍ ഫില്‍ട്ടര്‍ ഉപയോഗിക്കുന്നത് ഈ കണങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും. എന്നാല്‍ അതിന് സഹായിക്കുന്ന ചില വാട്ടര്ഫില്റ്ററുകള് നിങ്ങള്‍ക്ക് വീട്ടില്‍ ഉപയോഗിച്ചാല്‍ കുടിവെള്ളത്തില്‍ നിന്ന് മൈക്രോപ്ലാസ്റ്റിക് നീക്കം ചെയ്യാം.
ഹോം ഫില്ട്ടറേഷന് സിസ്റ്റങ്ങള്‍
സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണ് ഹോം ഫില്ട്ടറേഷന് സിസ്റ്റം. റിവേഴ്സ് ഓസ്മോസിസ് അല്ലെങ്കില്‍ ആക്ടിവേറ്റഡ് കാര്‍ബണ്‍ ഫില്‍ട്ടറുകള്‍ പോലുള്ള സിസ്റ്റങ്ങള്‍ക്ക് മൈക്രോപ്ലാസ്റ്റിക് ഘടകങ്ങളെ തടയുന്നു. അത് വഴി നിങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യ ഗുണമുള്ള വെള്ളം കുടിക്കുന്നതിന് സാധിക്കും. എല്ലാ തരത്തിലും നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു ഇത്തരം വാട്ടര്ഫില്റ്ററുകള്.
കുപ്പിവെള്ളം ശ്രദ്ധിക്കണം
കുപ്പിവെള്ളം മൈക്രോ പ്ലാസ്റ്റിക്കില്‍ നിന്ന് പൂര്‍ണമായും മുക്തമാകണമെന്നില്ല. ടാപ്പ് വെള്ളത്തില്‍ എത്ര മൈക്രോപ്ലാസ്റ്റിക് ഉണ്ടോ അത് പോലെ തന്നെ കുപ്പിവെള്ളത്തിലും അടങ്ങിയിട്ടുണ്ട്. പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഏത് തരത്തിലുള്ള ബ്രാന്‍ഡുകളിലാണ് ഇത്തരം കര്‍ശനമായ ഫില്ട്ടറേഷന് ആവശ്യമുള്ളതെന്ന് മനസ്സിലാക്കേണ്ടതാണ്.
പാരിസ്ഥിതിക പ്രത്യാഘാതം
പ്ലാസ്റ്റിക് ഉപയോഗം നിര്‍ബന്ധമായും കുറക്കുന്നത് പലപ്പോഴും മൈക്രോപ്ലാസ്റ്റികിന്റെ അളവിനേയും കുറക്കുന്നു. പുനരുപയോഗിക്കാവുന്ന ബാഗുകള്‍ ഉപയോഗിക്കുക, കൂടാതെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കുക, പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ കൂടുതലായി ഉപയോഗിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. കൂടാതെ ഇതിനെതിരെ കൃത്യമായ അവബോധം സൃഷ്ടിക്കുക എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications