Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
രോഗാവസ്ഥയുള്ളപ്പോള് രോഗപ്രതിരോധത്തിന് ഇഞ്ചി, മഞ്ഞള്‍, വെളുത്തുള്ളി ഇപ്രകാരം
രോഗം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. എന്നാല്‍ അതില്‍ നിന്ന് പ്രതിരോധം തീര്‍ക്കുക എന്നതാണ് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം. അസുഖം വരുമ്പോള്‍ സ്വാഭാവികമായും നമ്മുടെ രോഗപ്രതിരോധ ശേഷി കുറയുന്നു. ഇത് കൂടുതല്‍ നമ്മളെ വീക്ക് ആക്കുന്നു. എന്നാല്‍ ഇനി രോഗാവസ്ഥയിലും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ചിലതുണ്ട്. അതിന് നിങ്ങളെ സഹായിക്കുന്നതാണ് വീട്ടുവൈദ്യങ്ങള്‍. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു.
പലരും തേനും ഇഞ്ചിയും പോലുള്ള പരിഹാരങ്ങളും ഹെര്‍ബല്‍ ടീ പോലുള്ളവയും ഉപയോഗിക്കുന്നത് നാം കണ്ടിട്ടുണ്ട്. ഇതെല്ലാം തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു എന്നതില്‍ സംശയം വേണ്ട. അത് കൂടാതെ ശരീരത്തില്‍ നല്ലതുപോലെ ജലാംശം നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്. ഈ പ്രകൃതിദത്ത പരിഹാരങ്ങള്‍ക്ക് പുറമേ മറ്റ് ചില മാര്‍ഗ്ഗങ്ങളും രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

ഇഞ്ചി
ഇഞ്ചി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. പല അവസ്ഥയിലും നമ്മുടെ ആരോഗ്യത്തെ പൂര്‍ണമായും തിരിച്ച് പിചിക്കുന്നതിന് വേണ്ടി ഇഞ്ചി സഹായിക്കുന്നു. ഇതിലുള്ള ജിഞ്ചറോള്‍ എന്ന ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളാണ് എന്തുകൊണ്ടും ഇഞ്ചിയെ സൂപ്പര്‍ പവ്വറുള്ള പരിഹാരമാര്ഗ്ഗമാക്കുന്നത്. കൂടാതെ ആന്റിഓക്സിഡന്റിന്റെ കലവറയാണ് എന്നതില്‍ സംശയം വേണ്ട. ഇത് വഴി ശരീരത്തെ ടോക്സിന് ഫ്രീ ആക്കുകയും വിഷാംശത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യും. രോഗപ്രതിരോധ ശേഷിക്ക് മികച്ച് നില്‍ക്കുന്നതാണ് എപ്പോഴും ഇഞ്ചി.
ഗ്രീന്‍ ടീ
ആരോഗ്യത്തിന്റെ കലവറയാണ് ഗ്രീന്‍ ടീ എന്നതില്‍ സംശയം വേണ്ട. ഇത് നമ്മുടെ ശരീരത്തിലെ വെളുത്ത രക്താണുക്കളുടേയും പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നു. രോഗപ്രതിരോധ സംവിധാനത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ മികച്ച പ്രതികരണങ്ങള്‍ ശരീരത്തിലുണ്ടാവുന്നു. നിരവധി രോഗാവസ്ഥകളെ തടയുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് ഗ്രീന്‍ ടീ എന്നതില്‍ സംശയം വേണ്ട. ദിനവും ഒരു ഗ്ലാസ്സ് ഗ്രീന്‍ ടീ കടിക്കുന്നത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ക്ക് രോഗാവസ്ഥയിലും ധൈര്യമായി ഇത് കഴിക്കാം.
മഞ്ഞള്‍
നല്ലൊരു ശതമാനം ആരോഗ്യ പ്രശ്നങ്ങളേയും നിസ്സാരമായി പ്രതിരോധിക്കുന്നതാണ് മഞ്ഞള്‍. ഇതിലുള്ള പ്രധാന ഘടകം എന്ന് പറയുന്നത് കുര്ക്കുമിന് ആണ്. ഇതില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളം ഉണ്ട്. പല വിധത്തിലുള്ള രോഗാവസ്ഥയെ നിസ്സാരമായി പരിഹരിക്കുന്നതിനും മഞ്ഞളിന് സാധിക്കുന്നു. മഞ്ഞള്‍ ഒരു നുള്ള് ചേര്‍ത്ത പാല് കുടിക്കുന്നത് വഴി പല ആരോഗ്യ പ്രശ്നങ്ങളേയും നമുക്ക് നിസ്സാരമായി ഇല്ലാതാക്കാന്‍ സാധിക്കും. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന രോഗാവസ്ഥയിലും മഞ്ഞള്‍ ഭക്ഷണത്തില്‍ ചേര്‍ക്കാം.
മുരിങ്ങ ഇല
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണ ലഭിക്കുന്ന ഒന്നാണ് മുരിങ്ങ. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു. വിറ്റാമിന്‍ സിയും അയേണും ധാരാളം മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനെ തളര്‍ച്ചയില്‍ നിന്നും മികച്ച അവസ്ഥയിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്നു മുരിങ്ങ ഇല. സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി ആരോഗ്യം മികച്ചതാവും എന്നതില്‍ സംശയം വേണ്ട.
വെളുത്തുള്ളി
പല ആരോഗ്യ പ്രതിസന്ധികളേയും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് വെളുത്തുള്ളി. രോഗാവസ്ഥയില്‍ പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വെളുത്തുള്ളി ഉത്തമമാണ്. വെളുത്തുള്ളിയില്‍ ഉള്ള ഓര്‍ഗാനോസള്‍ഫര്‍ സംയുക്തങ്ങള്‍ ഇമ്മ്യൂണോമോഡുലേറ്ററി ഇഫക്റ്റുകള്‍ വഴി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ വെളുത്തുള്ളിയില്‍ ധാരാളം ആന്റി ഓക്സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും അടങ്ങിയിട്ടുള്ള അല്ലിസിന്‍ ഉണ്ട്. ഇതെല്ലാം രോഗാവസ്ഥയില്‍ നിങ്ങള്‍ക്ക് കരുത്ത് നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications