ഹൃദയം സ്‌ട്രോംങ് ആക്കാം, ഹൃദയാരോഗ്യം മികച്ചതാക്കാന്‍ ഈ ശീലങ്ങള്‍

ഹൃദയാരോഗ്യം സംരക്ഷിക്കുക എന്നത് ഇന്നത്തെ കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും നാം വിചാരിക്കുന്നതിനേക്കാള്‍ പ്രതിസന്ധിയാണ് ഓരോ ദിവസം ചെല്ലുന്തോറും സംഭവിക്കുന്നത്. ഓരോ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ പലരും ഹൃദയാരോഗ്യത്തെ മറക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതിനാല്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. നമ്മുടെ തന്നെ ചില ശീലങ്ങള്‍ ആരോഗ്യത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കും.

ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി ചില ശീലങ്ങള്‍ ഉണ്ട്. പല തരത്തിലുള്ള ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ട്. ഇത് പലപ്പോഴും എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കും. ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ അഭിപ്രായത്തില്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, അമിതഭാരം, അനാരോഗ്യകരമായ ഭക്ഷണക്രമം, ശാരീരിക നിഷ്‌ക്രിയത്വം, അമിതമായ മദ്യപാനം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ള ആളുകള്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്. എന്നാല്‍ ഏതൊക്കെ ശീലങ്ങളാണ് നിങ്ങളില്‍ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ശീലിക്കേണ്ടത് എന്ന് നോക്കാം.

Heart disease prevention

ഉറക്കം കൃത്യമാവുന്നത്
ഉറക്കം കൃത്യമായിരിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും ഇത് ഹൃദയാരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. 7-8 മണിക്കൂര്‍ വരെ ഉറക്കം കൃത്യമായിരിക്കണം എന്നാല്‍ അത് വഴി ഹൃദയാരോഗ്യത്തെ നമുക്ക് മികച്ചതാക്കാന്‍ സാധിക്കുന്നു. കാരണം പലപ്പോഴും മോശം ഉറക്കം നിങ്ങളില്‍ കോര്‍ട്ടിസോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പലപ്പോഴും ഇത് രക്തസമ്മര്‍ദ്ദത്തേയും അത് വഴി വീക്കത്തേയും ഇരട്ടിയാക്കും. പലപ്പോഴും ഇത് പല വിധത്തിലുള്ള രോഗാവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കും. ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കൃത്യമായി ഉറങ്ങാവുന്നതാണ്.

വേഗത്തിലുള്ള നടത്തം
നടക്കുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും ഹൃദയ സംബന്ധമായ അവസ്ഥകള്‍ നിങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കും. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി വേഗത്തിലുള്ള നടത്തം ശീലിക്കാവുന്നതാണ്. കുറഞ്ഞത് 10-15 മിനിറ്റ് വരെ ശാരീരികമായി സജീവമായിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അതിനായി നടക്കുന്നതിന് ശ്രദ്ധിക്കാം. ഉച്ച ഭക്ഷണത്തിന്‌ശേഷവും അത്താഴത്തിന് ശേഷവും നടക്കുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. ഒരിക്കലും കനത്ത ഭക്ഷണം കഴിച്ചതിന് ശേഷം വെറുതേ ഇരിക്കരുത്. ഇത് ആരോഗ്യത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കും.

Heart disease prevention

വെള്ളം കുടിക്കുക
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെള്ളം കുടിക്കാത്തത് പലപ്പോഴും നിങ്ങളെ പ്രശ്‌നത്തിലേക്ക് എത്തിക്കും. ആവശ്യത്തിന് രക്തത്തിന്റെ അളവ് നിലനിര്‍ത്തുന്നതിന് വെള്ളം അനിവാര്യമാണ്. ശരിയായ ജലാംശം ഇല്ലാത്തവരില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും അതുപോലെ തന്നെ രക്തത്തിന് ഹൃദയത്തിലൂടെ എളുപ്പത്തില്‍ പമ്പ് ചെയ്യുന്നതിന് സഹായിക്കുകയും ചെയ്യും. അതുകൊണ്ട് ആവശ്യത്തിന് ജലാംശം ഉണ്ടെങ്കില്‍ ഒരിക്കലും ശരീരം കൂടുതല്‍ കഷ്ടപ്പെടേണ്ട അവസ്ഥയുണ്ടാവുന്നില്ല. ഇത് ഹൃദയാരോഗ്യത്തെ സഹായിക്കുന്നു.

സമ്മര്‍ദ്ദം കുറയ്ക്കുക
എപ്പോഴും ശരീരത്തിനും മനസ്സിനും സമ്മര്‍ദ്ദം കുറയ്ക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും ഹൃദ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതാണ് സമ്മര്‍ദ്ദം . എന്നാല്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അത് മാത്രമല്ല ഇത് നിങ്ങളുടെ ശാരീരിക മാനസിക ആാേരഗ്യത്തെ മികച്ചതാക്കുന്നു. സമ്മര്‍ദ്ദത്തിന്റെ നില കുറയ്ക്കുന്നതിന് വേണ്ടി എല്ലാ ദിവസവും പത്ത് മിനിറ്റ് ശ്വസനവ്യായാമത്തിനായി മാറ്റി വെക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിനും അതുപോലെ തന്നെ ഹൃദയാരോഗ്യത്തിനും സഹായിക്കും.

ഇസിജി എടുക്കുക
എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമല്ല ഇസിജി എടുക്കേണ്ടത്. പ്രത്യേകിച്ച് നാല്‍പ്പതുകള്‍ക്ക് ശേഷം ഇസിജി എടുക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ഹൃദയ സംബന്ധമായ വ്യതിയാനം കണ്ടെത്തുന്നതിന് സഹായിക്കും. ലിപിഡ് പ്രൊഫൈല്‍, രക്തസമ്മര്‍ദ്ദം, എച്ച്ബിഎ 1 സി, ഇസിജി, എക്കോകാര്‍ഡിയോഗ്രാഫി, സ്‌ട്രെസ് ടെസ്റ്റ് എന്നിവയെല്ലാം എടുക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം തന്നെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും മുന്‍കരുതല്‍ നല്‍കുന്നതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion