Latest Updates
-
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്!
കിഡ്നിയുടെ ആരോഗ്യം കൃത്യമാക്കാം: ഇനി ചിന്തിക്കേണ്ട മറ്റൊന്നും, ഈ ശീലങ്ങള്‍ മതി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. അത് എപ്രകാരം കൃത്യമായി ആരോഗ്യത്തോടെ മുന്നോട്ട് പോവാം എന്നതാണ്. ശരീരത്തെ മൊത്തത്തില്‍ സംരക്ഷിക്കുമ്പോള്‍ അത് നിങ്ങളുടെ ആന്തരികാവയവങ്ങളേയും സംരക്ഷിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതില്‍ പ്രധാനപ്പെട്ടത് തന്നെയാണ് കിഡ്നിയുടെ ആരോഗ്യം. ആരോഗ്യകരമായ കിഡ്നി ഉറപ്പ് വരുത്തുന്നതിനായി രാവിലെ തന്നെ ചില ശീലങ്ങള്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തിയാല്‍ ആയുസ്സും ആരോഗ്യവും ഉറപ്പ് വരുത്താം.
ശരീരത്തിലെ ടോക്സിനെ പുറന്തള്ളുക, ദ്രാവകങ്ങള്‍ സന്തുലിതമാക്കുക, അനാവശ്യ വസ്തുക്കള്‍ ഫില്‍ട്ടര്‍ ചെയ്ത് ശരീരം സംരക്ഷിക്കുക എന്നതാണ് കിഡ്നിയുടെ ദൗത്യം. അതുകൊണ്ട് തന്നെ അതിനായി നമുക്ക് ചില കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. പലപ്പോഴും ചെറിയ വിഷാംശതത്തെ പോലും അരിച്ചെടുത്ത് മാറ്റുന്നതിന് കിഡ്നി തയ്യാറാവുന്നു. എന്നാല്‍ പലപ്പോഴും കിഡ്നിയുടെ പ്രവര്‍ത്തന ക്ഷമത കുറയുന്നത് ആരോഗ്യത്തെ മൊത്തത്തില്‍ പ്രശ്നത്തിലാക്കും. എന്തൊക്കെയാണ് രാവിലെ മുതല്‍ കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ശീലമാക്കേണ്ടത് എന്ന് നോക്കാം.

ഇളം ചൂടുവെള്ളം കുടിക്കാം
രാവിലെ എഴുന്നേറ്റ ഉടന്‍ വെള്ളം കുടിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? എന്നാല്‍ ഇന്ന് മുതല്‍ അത് അല്പം ഇളം ചൂടുള്ള വെള്ളമാക്കി നോക്കൂ. അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. എന്ന് മാത്രമല്ല ശരീരത്തിലെ അടിഞ്ഞ് കൂടിയ എല്ലാ ടോക്സിനുകളേയും വളരെ എളുപ്പത്തില്‍ പുറന്തള്ളുന്നതിനും സഹായിക്കുന്നു. അത് വഴി ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഓരോന്നും കൃത്യമാക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ രോഗാവസ്ഥയില്‍ നിന്ന് പ്രതിരോധം തീര്‍ക്കാവുന്നതാണ്.
വ്യായാമം ചെയ്യുക
വ്യായാമം ചെയ്യുക എന്നതും വളരെയധികം പ്രധാനപ്പെട്ട കാര്യമാണ്. ഇത് കിഡ്നിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. നടത്തം, ഓട്ടം, യോഗ, ധ്യാനം തുടങ്ങിയവയെല്ലാം ശീലമാക്കുക. ഇത് ശരീരത്തിന്റെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും അത് വഴി ശാരീരിക പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഇതെല്ലാം വൃക്കയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ആക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട.
ഹെര്‍ബല്‍ ടീ
രാവിലെ വെറും വയറ്റില്‍ ചായ കുടിക്കുന്നവരെങ്കില്‍ ഇവര്‍ക്ക് ഹെര്‍ബല്‍ ടീ ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുന്നതോടൊപ്പം തന്നെ ശരീരത്തിന് ആവശ്യമായ രീതിയില്‍ മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. അതിനായി ഡാന്‍ഡെലിയോണ്‍ റൂട്ട് ടീ പോലുള്ള ഹെര്‍ബല്‍ ടീകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ വൃക്കകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനൊപ്പം തന്നെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
ചായയും കാപ്പിയും കുറയ്ക്കാം
പലരുടേയും ശീലങ്ങളില്‍ എപ്പോഴും മുന്നിലുള്ളതാണ് ചായയും കാപ്പിയും. എന്നാല്‍ സ്ഥിരമാ.ി ഇവ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ വളരെ ദോഷമായി തന്നെ ബാധിക്കുന്നു. പലപ്പോഴും ഇതിലുള്ള കഫീന്‍ നിങ്ങളില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കുകയും അത് കിഡ്നിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ചായയും കാപ്പിയും ഒഴിവാക്കുന്നത് കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.
ഉപ്പിന്റെ അളവ് കുറയ്ക്കുക
ചിലര്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ഉപ്പിന്റെ അളവില്‍ വളരെയധികം മാറ്റങ്ങള്‍ വരുന്നുണ്ട്. പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. എന്നാല്‍ ഇത്തരത്തില്‍ അമിതമായി ഉപ്പ് ചേര്‍ക്കുന്നത് ശരീരത്തില്‍ ദ്രാവകം നിലനിര്‍ത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. കൂടാതെ കിഡ്നിയെ തകരാറിലാക്കുകയും ചെയ്യുന്നു. രാവിലെ ഇത്തരം ശീലങ്ങള്‍ ഉണ്ടെങ്കില്‍ അത് ഒഴിവാക്കുക. പകരം പ്രോബയോട്ടിക്സ് ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിനും ശ്രദ്ധിക്കുക.
പഴങ്ങള്‍ കഴിക്കണം
രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പം എപ്പോഴും എന്തെങ്കിലും പഴങ്ങളും ആപ്പിള്‍, മുന്തിരി, സരസഫലങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് ടോക്സിന് പുറന്തള്ളുന്നതിനും അതോടൊപ്പം കിഡ്നിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ശ്രദ്ധിക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നത് വഴി നിങ്ങളുടെ വൃക്കകളോ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications