Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
ഇഷ്ടഭക്ഷണങ്ങളെങ്കിലും യൂറിക് ആസിഡ് കൂടിയാല്‍ പിന്നെ ആയുസ്സില്ല
ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് ഉയര്‍ന്ന അളവിലുള്ള യൂറിക് ആസിഡ്. പലപ്പോഴും ശരീരത്തില്‍ വെച്ച് പ്യൂരിനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാവുന്നതാണ് യൂറിക് ആസിഡ്. ഇത് സന്ധികളിലും കൈകാലുകളിലും അടിഞ്ഞ് കൂടുതയും പിന്നീട് കാലിന്റെ പെരുവിരലുള്പ്പടെയുള്ള ഭാഗത്ത് ക്രിസ്റ്റലുകളായി മാറുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകളില്‍ നാം ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്.
എന്തുകൊണ്ടാണ് യൂറിക് ആസിഡ് വര്‍ദ്ധിക്കുന്നത്, എന്തൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത്, എന്തൊക്കെയാണ് അപകടകരമായവ എന്നുള്ളത്. കാണം ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതില്‍ ഭക്ഷണക്രമം വഹിക്കുന്ന പങ്ക് നിസ്സാരമല്ല. പലപ്പോഴും ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ ഉയര്‍ന്ന ്ളവിലേക്ക് യൂറിക് ആസിഡ് എത്തുന്നതിന് കാരണമാകുന്നു. എന്നാല്‍ ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് എന്നതിനെക്കുറിച്ച് ഇന്നും പലര്‍ക്കും കൃത്യമായ ധാരണയില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ...

റെഡ് മീറ്റ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ റെഡ് മീറ്റ് എപ്പോഴും അല്പം അപകടകാരി തന്നെയാണ്. കാരണം ഇതില്‍ ഉയര്‍ന്ന അളവില്‍ പ്യൂരിന്‍ അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും ശരീരത്തില്‍ നിന്ന് യൂറിക് ആസിഡ് ആയി വിഘടിക്കുന്നു. ഇതുണ്ടാക്കുന്ന അപകടം എന്നത് ഒരിക്കലും നിസ്സാരമല്ല. ഇത്തരം കാര്യങ്ങളില്‍ അല്പം നിയന്ത്രണം നമ്മള് കൊണ്ട് വന്നില്ലെങ്കില്‍ അത് കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ റെഡ് മീറ്റ് ഉപയോഗം ശ്രദ്ധിക്കേണ്ടതാണ്.
മത്സ്യ വിഭവങ്ങള്‍
പലപ്പോഴും മത്സ്യവിഭവങ്ങള്‍ ആരോഗ്യത്തിന് മികച്ചതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ചില മത്സ്യവിഭവങ്ങള്‍ യൂറിക് ആസിഡ് ഉള്ളവര്‍ കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നു. കക്കയിറച്ചി, ചില തോടുള്ള വിഭവങ്ങള്‍, ഞ്ണ്ട്, മത്തി എന്നിവയെല്ലാം പ്യൂരിനുകളാല് സമ്പുഷ്ടമാണ്. അതുകൊണ്ട് തന്നെ ഇത് ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡ് ഉള്ളവര്‍ ഒരു കാരണവശാലും ഇവയൊന്നും തന്നെ കഴിക്കരുത്.
മധുരമുള്ള പാനീയങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും സോഡയും മറ്റും കഴിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. അത് മാത്രമല്ല പഞ്ചസാര പാനീയങ്ങളും മറ്റും ശീലമാക്കുന്നത് വഴി അത് നിങ്ങളുടെ മെറ്റബോളിസത്തെ തകരാറിലാക്കുന്നു. അതിന് കാരണമായി പറയുന്നത് ഇവയില്‍ അടങ്ങിയിട്ടുള്ള ഫ്രക്ടോസ് ആണ്. പ്യൂരിന്‍ ആണ് ഇതെല്ലാം തകരാറിലാക്കുന്നും. അതുകൊണ്ട് തന്നെ ഒരു കാരണവശാലും ഇവര്‍ മധുരമുള്ള പാനീയങ്ങളും സോഡ പോലുള്ള കാര്‍ബോണേറ്റഡ് വസ്തുക്കളും ഉപയോഗിക്കരുത്.
മദ്യം
മദ്യപിക്കുന്നവരിലും യൂറിക് ആസിഡ് അളവ് വളരെ കൂടുതലാണ്. ഇത് പലപ്പോഴും കൂടുതല്‍ അപകടമുണ്ടാക്കുന്നു. ബിയറിലും മദ്യത്തിലും പ്യൂരിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. മൂത്രം വഴി യൂറിക് ആസിഡ് പുറത്ത് പോവാതെ തടയുന്നതിലേക്ക് ഇതെത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളുള്ളവര്‍ ഒരു കാരണവശാലും മദ്യപിക്കരുത്. ഇത് അവസ്ഥ വഷളാക്കുകയാണ് ചെയ്യുന്നത്.
സംസ്കരിച്ച ഭക്ഷണങ്ങള്‍
പലപ്പോഴും ഫാസ്റ്റ് ഫുഡ് പോലുള്ളവ കഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. കാരണം ഇത്തരം ഭക്ഷണങ്ങളില്‍ എല്ലാം തന്നെ പലപ്പോഴും ഉയര്‍ന്ന അളവില്‍ പ്യൂരിനുകളും അനാരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്, ഇത് യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മറ്റ് ആരോഗ്യ പ്രതിസന്ധികളും ഉണ്ടാക്കുന്നു. ഇവയെല്ലാം അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications