Latest Updates
-
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ!
പുറംഭാഗം ഒരു വശത്തായി വേദനയോ, തടി കുറക്കാതെ ഭാരം കുറയുന്നോ? 50 കഴിഞ്ഞ പുരുഷന്റെ ആയുസ്സിന് ദോഷം
രോഗാവസ്ഥകള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. പലപ്പോഴും മാരകമായ രോഗാവസ്ഥകള്‍ അതിന്റെ ലക്ഷണങ്ങള്‍ നോക്കി പോലും മനസ്സിലാക്കാത്ത അവസ്ഥയില്‍ ഗുരുതരമായി മാറുന്നു. ശരീരത്തിലെ ഓരോ മാറ്റങ്ങളും അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ നാം കൈകാര്യം ചെയ്യേണ്ടതാണ്. കിഡ്നിയുടെ ആരോഗ്യവം ഇത്തരത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. പലപ്പോഴും കിഡ്നിരോഗത്തെ പലരും നിസ്സാരമായി കാണുന്നു. ലക്ഷണങ്ങള്‍ വേണ്ട വിധത്തില്‍ മനസ്സിലാക്കാത്തതും അതിന്റെ ഒരു കാരണമാണ്.
കിഡ്നിരോഗം , കിഡ്നി ക്യാന്‍സര്‍ എന്നിവയെല്ലാം തന്നെ വളരെ ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാക്കുന്ന ഒന്നാണ്. കോശങ്ങളിലെ അസാധാരണ മാറ്റങ്ങള്‍ പലപ്പോഴും വൃക്കകളെ ഗുരുതരരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത് പിന്നീട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വളരാന്‍ തുടങ്ങുമ്പോളാണ് കിഡ്നിയുടെ ആരോഗ്യം നശിച്ചെന്നും ക്യാന്‍സര്‍ പിടികൂടിയെന്നും മനസ്സിലാക്കുന്നത്. ഇത്തരം കോശങ്ങളെ മെറ്റാസ്റ്റാസിസ് എന്നറിയപ്പെടുന്നു. പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്ന ഇത്തരം ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മൂത്രത്തില്‍ രക്തം
മൂത്രമൊഴിക്കുമ്പോള്‍ അതില്‍ രക്തം കാണപ്പെടുന്നുണ്ടോ? കിഡ്നി ക്യാന്‍സറിന്റെ സ്വാഭാവിക ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്. ഇതിനെ ഹെമറ്റൂറിയ എന്നാണ് അറിയപ്പെടുന്നത്. ഇത് കണ്ട് ഭയപ്പെടുന്നതിന് മുന്‍പ് രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങളാണ് തേടേണ്ടത്. പലപ്പോഴും മൂത്രം പിങ്ക് നിറത്തിലോ അല്ലെങ്കില്‍ ചുവപ്പ് നിറത്തിലോ കാണപ്പെടുന്നു. രക്തത്തിന്റെ അംശം നമുക്ക് ഒറ്റനോട്ടത്തില്‍ മനസ്സിലായിക്കൊള്ളണം എന്നില്ല. എന്നാല്‍ ലാബ് പരിശോധനകളിലൂടെ നമുക്ക് ഇത് മനസ്സിലാക്കാന്‍ സാധിക്കും. ഇത് വഴി രോഗാവസ്ഥയെ തിരിച്ചറിഞ്ഞ് വേഗം തന്നെ ചികിത്സ തേടേണ്ടതാണ്.
പുറകിലോ വശത്തോ വേദന
നിങ്ങളടെ പുറകിലോ വശത്തോ ആയി വേദനയുണ്ടെങ്കില്‍ അതൊരു സാധാരണ വേദനയായി ഒരിക്കലും അവഗണിക്കരുത്. കാരണം ഇത് കിഡ്നി ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഒന്നാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഇടക്കിടെ വന്നു പോവുന്ന വേദനയാണ് ലക്ഷണം. പിന്നിട് അത് രോഗാവസ്ഥയുടെ തോത് അനുസരിച്ച് കഠിനമായോ അല്ലെങ്കില്‍ ഏറ്റക്കുറച്ചിലുകളോട് കൂടിയോ അനുഭവപ്പെടും. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ വേദനയും കിഡ്നി ക്യാന്‍സര്‍ ആയിരിക്കണം എന്നില്ല. എങ്കിലും ഡോക്ടറെ കാണുന്നത് നല്ലതാണ്.
പെട്ടെന്നുള്ള ഭാരക്കുറവ്
ശരീരഭാരം പെട്ടെന്ന് കുറയുന്നത് എപ്രകാരമാണ് എന്നത് പലരും അത്ഭുതപ്പെടാം. വ്യായാമം ചെയ്യാതേയും ജിമ്മില്‍ പോവാതേയും ഡയറ്റെടുക്കാതേയും നിങ്ങള്‍ ശരീരഭാരം കുറയുന്നുവെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് അര്‍ത്ഥമാക്കുന്നത് കിഡ്നി ക്യാന്‍സര്‍ തുടക്കമാവാ എന്നാണ്. പലപ്പോഴും ക്യാന്‍സര്‍ കോശങ്ങള്‍ നമ്മുടെ ശരീരത്തിലെ നല്ലൊരു ശതമാനം ഊര്‍ജ്ജവും ഉപയോഗിക്കുന്നു. അത് മാത്രമല്ല ശരീരത്തിനെ പ്രോട്ടീന്‍ ആഗിരണം ചെയ്യുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നു. ഇതെല്ലാം ശരീരഭാരം കുറക്കുന്നതിലേക്ക് എത്തും.
ക്ഷീണവും ബലഹീനതയും
പലപ്പോഴും തുടര്‍ച്ചയായി ക്ഷീണവും ബലഹീനതയും നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ ലക്ഷണങ്ങളും കാരണവും അന്വേഷിക്കണം. കാരണം കിഡ്നി ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് ക്ഷീണവും ബലഹീനതയും. ഇത് നിങ്ങളുടെ ശാരീരികോര്‍ജ്ജത്തെ ഇല്ലാതാക്കുകയും നിരന്തരം ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് ഒട്ടും വൈകാതെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
പനിയും രാത്രി വിയര്‍പ്പും
യാതൊരു ലക്ഷണങ്ങളും ഇല്ലാതെ ഇടക്കിടെ പനി വരുന്നത് അല്പം ഗുരുതരമായയി കാണേണ്ട ഒന്ന് തന്നെയാണ്. പലപ്പോഴും ഇതിനെ പലരും നിസ്സാരമായി കാണുന്നു. എന്നാല്‍ പനിയും അതോടൊപ്പം തന്നെ വിയര്‍പ്പും അടുക്കടി ഉണ്ടാവുന്നത് ഒരിക്കലും നിസ്സാരമായി കാണേണ്ട ഒന്നല്ല. കാരണം പലപ്പോഴും കിഡ്നി ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഗുരുതരമായതാണ് പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ കാണിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications