Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
സ്ത്രീഹൃദയത്തിലെ അപകടങ്ങള്‍: ഈ നിശബ്ദ ലക്ഷണം ജീവനെടുക്കും ശ്രദ്ധിക്കണം
ഹൃദയ സംബന്ധമായ രോഗാവസ്ഥകള്‍ വളരെയധികം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ഒരു സമയത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. പലപ്പോഴും രോഗം കൃത്യമായി കണ്ടെത്താന്‍ സാധിക്കാത്തതും രോഗനിര്‍ണയം നടത്താത്തതും ചികിത്സ എടുക്കാതിരിക്കുന്നതും എല്ലാം മരണ നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പുരുഷന്മാരില് നിന്ന് വ്യത്യസ്തമായ സ്ത്രീകളില്‍ ഹൃദ്രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയേണ്ടതാണ്. സ്ത്രീകളിലുണ്ടാവുന്ന ഹൃദയാഘാത ലക്ഷണങ്ങള്‍ പലപ്പോഴും സൂക്ഷ്മമായിരിക്കും, അത് മാത്രമല്ല അവ തിരിച്ചറിയുന്നതില്‍ പലപ്പോഴും പരാജയം സംഭവിക്കുകയും ചെയ്യും.
ഹൃദയാഘാതത്തെക്കുറിച്ച് എല്ലാവര്ക്കും കൃത്യമായ അറിവുള്ള അവസരത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യം തന്നെയാണ്. കാരണം സാധാരണ നെഞ്ച് വേദനയില്‍ നിന്ന് വ്യത്യസ്തമായ ചില ലക്ഷണങ്ങളാണ് ഈ സമയം സ്ത്രീകളിലുണ്ടാവുന്നത്. നെഞ്ച് വേദനയില്ലാത്തതിനാല്‍ പലപ്പോഴും അത് പലരും അവഗണിക്കുകയും ചെയ്യുന്നു. എന്നാല്‍ ചില ലക്ഷണങ്ങള്‍ ജീവനെടുക്കുന്ന തരത്തിലുള്ളതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ക്ഷീണം
പലപ്പോഴും കാരണങ്ങള്‍ ഒന്നുമില്ലാതെ തന്നെ അതികഠിനമായ ക്ഷീണം ആവശ്യപ്പെടുന്നു. അത് എന്തുകൊണ്ടാണ് എന്നകാര്യം പോലും പലര്‍ക്കും അറിയില്ല. പലപ്പോഴും ഇത് നിങ്ങള്‍ക്ക് ഹൃദയം നല്കുന്ന ഒരു സൂചനയാവാം. ഇത്തരം കാര്യങ്ങളെ നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും ഹൃദയാഘാതത്തിന് ആഴ്ചകള്‍ക്ക് മുന്‍പെങ്കിലും സ്ത്രീകളില്‍ ക്ഷീണം കാണപ്പെടുന്നു.
ശ്വാസതടസ്സം
ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നവര്‍ക്ക് പെട്ടെന്ന് ശ്രദ്ധിക്കേണ്ട ഹൃദയാഘാത ലക്ഷണങ്ങളില്‍ ഒന്നാണ് ശ്വാസതടസ്സം. കാരണം ഇത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഹൃദയം പതിയേ പ്രവര്‍ത്തന രഹിതമാവുന്നു എന്നതിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ് ശ്വാസതടസ്സം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. പ്രത്യേകിച്ച് സ്ത്രീകളില്‍ ഈ ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
ഓക്കാനം അല്ലെങ്കില്‍ തലകറക്കം
ചില സ്ത്രീകളില്‍ ഹൃദയാഘാതത്തിന് മുന്നോടിയായി തലകറക്കമോ ഓക്കാനമോ അനുഭവപ്പെടാം. അതിന് പിന്നില്‍ പലപ്പോഴും ഗുരുതര കാരണങ്ങളില്ലെങ്കില്‍ പോലും ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് യാതൊരു കാരണങ്ങള്‍ ഇല്ലാതേയും തലകറക്കവും ഓക്കാനവും അനുഭവപ്പെടാം. ഇത് ദഹനക്കേട് പോലുള്ള പ്രശ്നങ്ങളെന്ന് തെറ്റിദ്ധരിച്ചാലും ഗുരുതരമായ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല.
പുറം, താടിയെല്ല് അല്ലെങ്കില്‍ കഴുത്ത് വേദന
പലപ്പോഴും സ്ത്രീകളിലെ ഹൃദയാഘാതത്തില്‍ പുറം, താടിയെല്ല്, അല്ലെങ്കില്‍ കഴുത്ത് തുടങ്ങിയ ഭാഗങ്ങളില്‍ അസ്വസ്ഥത ഉണ്ടാവുന്നു. ഇത് നെഞ്ചിലേക്ക് എത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ പലരും ഇത്തരം വേദനകളെ നിസ്സാരമാക്കുന്നു. പതുക്കേ ഒരു ഭാഗത്ത് നിന്ന് തുടങ്ങുന്ന വേദന പുറകിലേക്ക് താടിയെല്ലിലേക്കോ അവിടെ നിന്ന് കൈകളിലേക്കും അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.
നെഞ്ചിലുണ്ടാവുന്ന അസ്വസ്ഥതയും സമ്മര്‍ദ്ദവും
പലപ്പോഴും നെഞ്ചിലുണ്ടാവുന്ന അസ്വസ്ഥതയും സമ്മര്‍ദ്ദവും അല്പം ശ്രദ്ധിക്കണം. അത് ദഹനക്കേടിന്റേയോ മറ്റ് അസ്വസ്ഥതകളുടേയോ ആണെന്ന് കരുതുന്നവര്‍ അല്പം ശ്രദ്ധയോടെ വേണം ഇതിനെ കൈകാര്യം ചെയ്യുന്നതിന്. കാരണം സ്ത്രീകളില്‍ ഹൃദയാഘാത ലക്ഷണങ്ങള്‍ക്ക് മുന്നോടിയായി പലപ്പോഴും നെഞ്ചില്‍ അസ്വസ്ഥതയും സമ്മര്‍ദ്ദവും അനുഭവപ്പെടാം. ഇത് നെഞ്ചെരിച്ചില്‍ അല്ലെന്ന് മനസ്സിലാക്കി അതിനുള്ള നടപടികള്‍ ആരംഭിക്കണം.
നിങ്ങളുടെ ഹൃദയാരോഗ്യം എങ്ങനെ സംരക്ഷിക്കാം
പലപ്പോഴും രോഗാവസ്ഥകളിലേക്ക് കടക്കുന്നതിന് മുന്നോടിയായി രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ അനിവാര്യമാണ്. ഹൃദ്രോഗം തടയുന്നതിനേക്കാള്‍ അതിനെ നിയന്ത്രിക്കുക എന്നതാണ് ആദ്യ പടി. പ്രത്യേകിച്ച് സ്ത്രീകള്‍ വളരെയധികം ശ്രദ്ധ ചെലുക്കണം. അതിനായി ഹൃദയത്തെ സംരക്ഷിക്കുകയാണ് ആദ്യ പടി. അത് എപ്രകാരമാണ് ചെയ്യേണ്ടത് എന്ന് നോക്കാം.
ആരോഗ്യകരമായ ഭക്ഷണക്രമം
ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തുക എന്നതാണ് ആദ്യത്തെ കാര്യം. അതിനായി പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പ്രോട്ടീനും എല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുക. സമീകൃതാഹാരം പാലിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക. മാത്രമല്ല കൊഴുപ്പുകള്‍, ട്രാന്‍സ് ഫാറ്റുകള്‍, അമിതമായ ഉപ്പ്, പഞ്ചസാര എന്നിവ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ ധാരാളം വെള്ളവും കുടിക്കണം, ആവശ്യത്തിന് ഉറക്കവും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടത് തന്നെയാണ്.
വ്യായാമം ശീലമാക്കാം
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക. വ്യായാമം സ്ഥിരമാക്കുക. നടത്തം, നീന്തല്‍,യോഗ, സൈക്ലിംഗ് എന്നിവയെല്ലാം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ആഴ്ചയില്‍ 5 ദിവസമെങ്കിലും വ്യായാമത്തിന് വേണ്ടി മാറ്റി വെക്കണം്. അതോടൊപ്പം തന്നെ അമിത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുക എന്നതും ശ്രദ്ധിക്കണം. രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറച്ച് ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുക. കൂടാതെ സ്വയം ചികിത്സക്ക് നില്‍ക്കാതെ വിദഗ്ധനായ ഒരു ഡോക്ടറെ സമീപിക്കുന്നതിനും ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications