Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
സ്ത്രീകളറിയാതെ പോവും തുടക്ക ലക്ഷണം: ക്യാന്‍സര്‍ കണ്ടെത്താന്‍ വൈകുന്നത് ഇതുകൊണ്ട്
ക്യാന്‍സര്‍ എന്നത് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരേയും അപകടത്തിലാക്കുന്ന ഒന്നാണ്. പലപ്പോഴും സ്ത്രീകളെ അപകടത്തിലാക്കുന്നതാണ് അണ്ഡാശയ ക്യാന്‍സര്‍. ഇത് രോഗാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും സ്ത്രീകളുടെ മരണ നിരക്ക് ഉയര്‍ത്തുന്നതില്‍ സ്തനാര്‍ബുദവും അണ്ഡാശയ അര്‍ബുദവും വളരെ വലിയ പങ്ക് വഹിക്കുന്നു. മാരകമായ രോഗാവസ്ഥയാണ് എന്നത് കൊണ്ട് തന്നെ ചെറിയ ലക്ഷണങ്ങള്‍ പോലും അവഗണിക്കാന്‍ പാടില്ല. വയറ് വീര്‍ക്കുന്നതും മൂത്രമൊഴിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളും എല്ലാം പലപ്പോഴും രോഗാവസ്ഥയിലേക്ക് നയിക്കുന്ന ലക്ഷണങ്ങളില്‍ ചിലതായി കണക്കാക്കാവുന്നതാണ്.
പലപ്പോഴും ഈ നിശബ്ദ കൊലയാളുടെ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോവുന്നതാണ് രോഗാവസ്ഥ വഷളാക്കുന്നത്. ഇത്തരം അവസ്ഥയില്‍ രോഗത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയും രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കുകയും വേണം. ഈ മാരകമായ ക്യാന്‍സറിന്റെ പലപ്പോഴും എളുപ്പത്തില്‍ ശ്രദ്ധിക്കാതെ വിടുന്ന ചില ലക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. രോഗനിര്‍ണയം നേരത്തെ നടത്തിയാല്‍ ഗുരുതരാവസ്ഥയെ ഒഴിവാക്കാവുന്നതാണ്.

ലക്ഷണങ്ങള്‍
രോഗാവസ്ഥയി രോഗലക്ഷണങ്ങളെ വേഗം തിരിച്ചറിയുക എന്നതാണ് ആദ്യത്തെ കാര്യം. അത് ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കാം. അവയില്‍ സാധാരണമായി കാണപ്പെടുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് സ്ത്രീകള്‍ ഭക്ഷണം കഴിച്ചതിന് ശേഷം വയറ് പെട്ടെന്ന് നിറയുന്നത് പോലെ അനുഭവപ്പെടുന്നത്. ഇത് ഒരു സംവേദനം പോലെ നിലനില്ക്കുകയും കാലക്രമേണ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കണം.
ഓക്കാനം
പല കാരണങ്ങള്‍ കൊണ്ട് ഓക്കാനം സംഭവിക്കാം. എന്നാല്‍ നിരന്തരമായുണ്ടാവുന്ന ഓക്കാനം പല വിധത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് കൂടി സംഭവിക്കുന്നതാണ് എന്ന് മനസ്സിലാക്കണം. പ്രത്യേകിച്ച് ഇനി പറയുന്ന ലക്ഷണങ്ങളോട് കൂടിയ ഓക്കാനമാണ് ഉണ്ടാവുന്നത് എന്നുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. ഇത് കൂടുതല്‍ അപകടത്തെയാണ് സൂചിപ്പിക്കുന്നത്.
പെട്ടെന്ന് വയറ് നിറയുന്നത്
ഭക്ഷണം കഴിച്ച് തുടങ്ങിയാല്‍ പെട്ടെന്ന് വയറു നിറയുന്ന അവസ്ഥയുണ്ടോ? എന്നാല്‍ അല്പം ശ്രദ്ധിക്കണം. ഇതും ക്യാന്‍സര്‍ ലക്ഷണങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങളെ ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് അത് ഗുരുതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ലക്ഷണങ്ങളെ ഒരിക്കലും നിസ്സാരവത്കരിക്കരുത്.
മലവിസര്‍ജ്ജനത്തിലെ മാറ്റം
സ്ത്രീകളില്‍ മലവിസര്‍ജനത്തില്‍ മാറ്റം സംഭവിക്കുന്നത് നിസ്സാരമായ ഒരു കാര്യമല്ല. ചിലരില്‍ ആര്‍ത്തവത്തോട് അനുബന്ധിച്ച് ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുന്നു. എന്നാല്‍ ഇത് സ്ഥിരമായി നില്ക്കുന്ന ഒന്നാണ് എന്നുണ്ടെങ്കില്‍ അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. മലബന്ധം, വയറിളക്കം അതല്ലെങ്കില്‍ മറ്റ് ചില അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. ഇത് അണ്ഡാശയ ക്യാന്‍സറിന്റെ ലക്ഷണങ്ങളായാണ് കണക്കാക്കുന്നത്.
മൂത്രാശയ പ്രതിസന്ധികള്‍
മൂത്രാശയ സംബന്ധമായ അസ്വസ്ഥതകള്‍ ഒരു തരത്തിലും നിസ്സാരമാക്കരുത്. പ്രത്യേകിച്ച് സ്ത്രീകള്‍. ഇത് അപകടകരമായ ഒരു അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. കാരണം അണ്ഡാശയ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനമായി നില്ക്കുന്ന ഒന്നാണ് മൂത്രാശയ സംബന്ധമായുണ്ടാവുന്ന പ്രതിസന്ധികള്‍. അടിയന്തിരമായി മൂത്രമൊഴിക്കുന്നത്, മൂത്രമൊഴിക്കുമ്പോള്‍ അസ്വസ്ഥത എന്നിവയെ എല്ലാം ഇത്തരത്തില്‍ സൂചിപ്പിക്കാം.
പുറം വേദന
നിങ്ങളുടെ പുറത്ത് വേദന അനുഭവപ്പെടുന്ന അവസ്ഥയുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും വളരെയധികം അപകടകരമായ ഒരു അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. താഴത്തോ അല്ലെങ്കില്‍ പെല്‍വിക് ഏരിയയിലോ സ്ഥിരമായി വേദന അനുഭവപ്പെടുന്ന അവസ്ഥയുണ്ടെങ്കില്‍ അത് നിസ്സാരമല്ല. കാരണം ഇത് നിങ്ങളില്‍ ്ക്യാന്‍സര്‍ പ്രതിസന്ധികള്‍ ലക്ഷണങ്ങള്‍ ഉണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്.
ഡിസ്പെറൂണിയ
പലപ്പോഴും സ്ത്രീകളില്‍ ലൈംഗിക സമയത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ നിസ്സാരവത്കരിക്കരുത്. കാരണം ഇത് ഗുരുതരമായ അപകടങ്ങളെയാണ് കൊണ്ട് വരുന്നത്. ലൈംഗിക ബന്ധത്തിലുണ്ടാവുന്ന വേദന അല്ലെങ്കില്‍ പുതിയതോ വിശദീകരിക്കാനാവാത്തതോ ആയ വേദന ഉണ്ടെങ്കില്‍ അതെല്ലാം അപകടമായി തന്നെ കണക്കാക്കി വേണ്ട പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും.
ആര്‍ത്തവ മാറ്റങ്ങള്‍
ആര്‍ത്തവസംബന്ധമായ മാറ്റങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. അതിനെ ഒരു കാരണവശാലും നിസ്സാരരമാക്കരുത്. ഇത് കൂടുതല്‍ അപകടാവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഇടക്കിടെയുള്ള ആര്‍ത്തവം അസാധാരണമായ രക്തസ്രാവം എന്നിവയെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇവയെല്ലാം തന്നെ അണ്ഡാശയ അര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നായിരിക്കാം. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും നിസ്സാവത്കരിക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











