Latest Updates
-
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഭാഗ്യദേവത കനിഞ്ഞേക്കും: ഇന്നത്തെ രാശിഫലത്തിൽ ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്? -
ഉത്തരേന്ത്യയിൽ കാലാവസ്ഥാ മാറ്റം: കടുത്ത ചൂടിനും മഴയ്ക്കുമിടയിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും?
വേനലില്‍ ഈ ലക്ഷണങ്ങളുണ്ടോ? ഹൃദയം പ്രശ്നത്തിലാണെന്ന സൂചന
ഹൃദയാരോഗ്യം എപ്പോഴും ഏത് സമയത്തും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇന്നത്തെ കാലത്ത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുന്ന ഒന്നാണ് ഹൃദയ സംബന്ധമായ രോഗാവസ്ഥകള്‍. അതിനെ ചെറുക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്നവരും നിസ്സാരമല്ല. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിാഹരം കാണാന്‍ വേനല്‍ക്കാലം അല്പം ശ്രദ്ധിക്കേണ്ടതാണ്. വേനല്‍ക്കാലത്ത് ഹൃദയാരോഗ്യം പ്രശ്നത്തിലാണെങ്കില്‍ നാം അറിഞ്ഞിരിക്കേണ്ട ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
പല കാരണങ്ങളാല്‍ നിങ്ങളില്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിക്കുന്നു. പലപ്പോഴും വേനലും ഈ സമയം അല്പം വെല്ലുവിളിയായിരിക്കും. ശരീരത്തില്‍ വിയര്‍പ്പ് പോലും പലപ്പോഴും ഹൃദയാഘാതത്തെ പ്രതിസന്ധിയിലാക്കുന്ന ഒരു കാരണമാണ് എന്നതാണ് വേനലില്‍ ഭയക്കേണ്ടത്. എന്നാല്‍ സങ്കീര്‍ണമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന അവസ്ഥകള്‍ നിസ്സാരമാക്കരുത്. വേനലില്‍ ഹൃദയാരോഗ്യം പ്രശ്നത്തിലേക്ക് എത്തുന്നു എന്നതിന്റെ ചില സൂചനകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

സാധാരണ ഹൃദയമിടിപ്പ്
നിങ്ങളുടെ ഹൃദയമിടിപ്പ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിലേക്ക് നയിക്കുന്നു എന്നതിന്റെ സൂചനയാണ്. ഹൃദയമിടിപ്പിലുണ്ടാവുന്ന വ്യത്യാസം. വേനലില്‍ ഇത്തരം വ്യത്യാസങ്ങള്‍ ഹൃദയമിടിപ്പില്‍ കണ്ടാല്‍ ഉടന്‍ തന്നെ ശ്രദ്ധിക്കണം. പലപ്പോഴും അപകടകരമായ മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, മുതിര്‍ന്നവരുടെ സാധാരണ ഹൃദയമിടിപ്പ് മിനിറ്റില്‍ 60 മുതല്‍ 100 ബീറ്റ്സ് വരെയയാണ്.
സാധാരണ രക്തസമ്മര്‍ദ്ദം
രക്തസമ്മര്‍ദ്ദം ശ്രദ്ധിക്കാം, എപ്പോഴും നിങ്ങളുടെ ഹൃദയം ആരോഗ്യകരമാണ് എന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ രക്തസമ്മര്‍ദ്ദവും വളരെ പ്രധാനപ്പെട്ടതാണ്. ഹൃദയത്തിന് പ്രശ്നങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഇത് വഴി അര്‍ത്ഥമാക്കുന്നത്. സ്ഥിരതയുള്ള രക്തസമ്മര്‍ദ്ദമാണ് നിങ്ങളുടേത് എങ്കില്‍ അത് നിങ്ങളുടെ ഹൃദയ പേശികള്‍ ശരിയായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ലക്ഷണമാണ്. സാധാരണ അവസ്ഥയില്‍ 120/80 mmHg ആയി കണക്കാക്കപ്പെടുന്നു, ഇത് നിങ്ങളുടെ ഹൃദയാരോഗ്യം കൃത്യമാണ് എന്നാണ് സൂചിപ്പിക്കുന്നത്. എങ്കിലും വേനലില്‍ വളരെയധികം ശ്രദ്ധിക്കണം.
ക്ഷീണമില്ലാതെ ആരോഗ്യം
വേനലില്‍ നിങ്ങളുടെ ആരോഗ്യം കൃത്യമാണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ക്ഷീണമുണ്ടാവില്ല എന്നതാണ്. അത് ഹൃദയം പ്രവര്‍ത്തന ക്ഷമമാണ് എന്നതിന്റെ സൂചനയാണ്. എന്നാല്‍ ഹൃദയം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തപ്പോള്‍ അത് പലപ്പോഴും ക്ഷീണം വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി നിങ്ങളുടെ ആരോഗ്യം പ്രതിസന്ധിയില്‍ ആവുന്നു. ശരിയായ ഊര്‍ജ്ജം ശരീരത്തിന് അനുഭവപ്പെടുന്നില്ലെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ ഹൃദയം പ്രശ്നത്തിലാണ് എന്നതാണ് അര്തഥമാക്കുന്നു. എന്നാല്‍ ക്ഷീണമില്ലാത്ത അവസ്ഥ വേനലില്‍ ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ഹൃദയം സ്മാര്‍ട്ടാണ് എന്നതിന്റെ സൂചനയാണ്.
ശരീരത്തില്‍ വീക്കമുണ്ടാവുന്നില്ല
ശരീരത്തിന്റെ ആരോഗ്യപരമായ പ്രതിസന്ധികളില്‍ ഒന്നാണ് പലപ്പോഴും വീക്കം വര്‍ദ്ധിക്കുന്നത്. അതിന് പിന്നിലെ കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ് കൈകാലുകളിലും ശരീരത്തിലും ഉണ്ടാവുന്ന അസാധാരണ വീക്കം. ഇത് ഹൃദയാരോഗ്യത്തിന്റെ പ്രതിസന്ധികള്‍ നിങ്ങളിലുണ്ട് എന്നതിന്റെ സൂചനയാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് അസാധാരണമായ രീതിയില്‍ വീര്‍ത്ത കാലുകളും കൈകളും ഇല്ല എന്നുണ്ടെങ്കില്‍ നിങ്ങളുടെ ഹൃദയം ആരോഗ്യകരമാണ് എന്നതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ശരീരത്തിലെ ഹൃദയ പേശികള്‍ കൃത്യമായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ ആണ് കൈകാലുകളില്‍ വീക്കം സംഭവിക്കുന്നത്.
നെഞ്ചുവേദനയോ അസ്വസ്ഥതയോ ഇല്ലാതിരിക്കുന്നത്
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ നെഞ്ചുവേദനയും അസ്വസ്ഥതയും ഇല്ലാതിരിക്കുന്ന അവസ്ഥയും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ഇത് ഹൃദയാരോഗ്യം മികച്ചതാണ് എന്നതിന്റെ സൂചനയാണ്. അല്ലാത്തപക്ഷം വേനലില്‍ ഈ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യം പ്രതിസന്ധിയിലാണ് എന്നതിന്റെ സൂചനയാണ്. ഇത്തരം കാര്യങ്ങളെല്ലാം ഹൃദയാരോഗ്യത്തെ സൂചിപ്പിക്കുന്നതാണ് എന്നതിന്റെ ലക്ഷണമാണ്.
ഹൃദയാരോഗ്യം എപ്രകാരം സംരക്ഷിക്കാം?
വേനലില്‍ എപ്രകാരം ഹൃദയാരോഗ്യം സംരക്ഷിക്കാം എന്നത് പ്രധാനപ്പെട്ടതാണ്. ശരീരത്തിന്റെ നാനാഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുക എന്നത് ഹൃദയത്തിന്റെ ധര്‍മ്മമാണ്. എന്നാല്‍ അിന് വേണ്ടി ശരീരത്തിന് ആവശ്യമായ രീതിയില്‍ സമീകൃതമായ ആഹാരം കഴിക്കുക എന്നതാണ് ആദ്യത്തെ കാര്യം. കൂടാതെ വ്യായാമം സ്ഥിരമാക്കുക അതോടൊപ്പം തന്നെ കൃത്യമായ ദിനചര്യ പിന്തുടരുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇതെല്ലാം തന്നെ ഹൃദയത്തെ കാര്യക്ഷമമായി നിലനിര്‍ത്തുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications