Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വയറിളക്കം, ഓക്കാനം, ഛര്‍ദ്ദി: ശരീരത്തില്‍ മഗ്നീഷ്യം കൂടുന്നത് ഈ ലക്ഷണങ്ങള്‍ വഴി
ആരോഗ്യ സംരക്ഷണത്തിന് നിര്‍ബന്ധമായും ശരീരത്തില്‍ വേണ്ട ചില ധാതുക്കളുണ്ട്. അതില്‍ വരുന്നതാണ് പലപ്പോഴും മഗ്നീഷ്യം. ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കൂടുന്നതും കുറയുന്നതും അപകടകരമായ അവസ്ഥയുണ്ടാക്കുന്നുണ്ട്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ മഗ്നീഷ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഇത് എത്രത്തോളം സഹായിക്കുന്നുണ്ട് എന്നത് പ്രധാനപ്പെട്ടതാണ്.
എന്നാല്‍ എന്താണെങ്കിലും അമിതമായാല്‍ അത് ശരീരത്തിന് വളരെയധികം ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിലേക്കും എത്തിക്കും. അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. മഗ്നീഷ്യത്തിന്റെ അളവ് ശരീരത്തില്‍ കൂടിയാല്‍ ശരീരം ചില ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു. അവ എന്തൊക്കെയെന്ന് നമുക്ക്നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ഗുണങ്ങളറിയാം
ശരീരത്തിന് വളരെയധികം മാറ്റങ്ങള്‍ നല്‍കുന്നതാണ് എപ്പോഴും മഗ്നീഷ്യം. മഗ്നീഷ്യത്തിന്റെ അളവ് പലപ്പോഴം ഹൃദയാരോഗ്യത്തെ പിന്തുണക്കുന്നു. ഇത് കൃത്യമായ ഹൃദയമിടിപ്പ് നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കും. കൂടാതെ പക്ഷാഘാതത്തിന് പരിഹാരം കാണുന്നതിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. അസ്ഥികളുടെ ആരോഗ്യത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. രക്തക്കുഴലുകളെ വിശ്രമിക്കുന്നതിനും കൃത്യമായ രക്തസമ്മര്‍ദ്ദത്തിനും സഹായിക്കുന്നു മഗ്നീഷ്യം. പലപ്പോഴും ഇത് കാല്‍സ്യം ആഗിരണം വര്‍ദ്ധിപ്പിക്കും. കൂടാതെ പേശിവേദനക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
ഗുണങ്ങള്‍
ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നതാണ് മഗ്നീഷ്യം. കൂടാതെ ഇത് ആര്‍ത്തവ അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കും. സ്തനങ്ങളുടെ ആര്‍ദ്രത, മാനസികാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങള്‍ , ഈ സമയത്തുണ്ടാവുന്ന മലബന്ധം എന്നിവയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു മഗ്നീഷ്യം. മികച്ച ദഹനത്തിനും സഹായിക്കുന്നതാണ് മഗ്നീഷ്യം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ശരീരത്തില്‍ സ്വാഭാവിക പോഷകമായി പ്രവര്‍ത്തിക്കുന്നു.
മഗ്നീഷ്യം കൂടുമ്പോള്‍
ഒരു വ്യക്തിയുടെ മഗ്നീഷ്യത്തിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ അത് ശരീരത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും വയറിളക്കം പോലുള്ള പ്രതിസന്ധികള്‍ കൂടെയുണ്ടാവുന്നു. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, പങ്കെടുത്ത 359 പേരില്‍ 15 പേരില്‍ ഇതിന്റെ അമിതമായ ഉപഭോഗം മൂലം ഇത്തരം അവസ്ഥകളിലേക്ക് എത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ ഓക്കാനം പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിനും പലപ്പോഴും ഇത് കാരണമാകുന്നു. മഗ്നീഷ്യത്തിന്റെ പാര്‍ശ്വഫലത്തിന്റെ ഫലമായി പലപ്പോഴും അത് ആമാശയ പാളിയെ പ്രകോപിപ്പിക്കുന്നതിന് കാരണമാകുന്നു.
വയറുവേദന
പലപ്പോഴും മഗ്നീഷ്യത്തിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ അത് കൂടുതല്‍ അപകടകരമായ അവസ്ഥയുണ്ടാവുന്നു. പലപ്പോഴും വയറുവേദന പോലുള്ള പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നു. മഗ്നീഷ്യം സള്‍ഫേറ്റും മഗ്നീഷ്യം സിട്രേറ്റും മൂലമാണ് ഈ മലബന്ധം ഉണ്ടാകുന്നത് എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധന് പറയുന്നത്. മലബന്ധത്തോടൊപ്പം നിങ്ങള്‍ക്ക് ഗ്യാസും വയറുവേദനയും ഉണ്ടാവുന്നു. ഇത് കൂടാതെ കുറഞ്ഞ രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്ന അവസ്ഥയും ഉണ്ടാവുന്നു. മഗ്നീഷ്യത്തിന്റെ അളവ് കൂടുതലായാല്‍ അത് പലപ്പോഴും രക്തക്കുഴലുകളെ വളരെയധികം വിശ്രമിപ്പിക്കുന്നതിന് കാരണമാകുന്നു. ഇതാണ് നിങ്ങളില്‍ തലകറക്കം, ബോധക്ഷയം എന്നീ അവസ്ഥകളുണ്ടാക്കുന്നു.
പേശി ബലഹീനത
മഗ്നീഷ്യത്തിന്റെ അളവ് ശരീരത്തില്‍ കൂടുന്നത് പലപ്പോഴും ധാതുപേശികള്ക്കും നാഡികള്‍ക്കും പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് അമിതമായാല്‍ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു. ഇതിന്റെഫലമായി ക്ഷീണം, ബലഹീനത, ബുദ്ധിമുട്ടുകള്‍ എന്നിവയും ഉണ്ടാവും. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം അപകടകരമായ അവസ്ഥയെയാണ് ഉണ്ടാക്കുന്നത്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
