Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
തുടര്‍ച്ചയായി ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്ന പതിവുണ്ടോ? കരുതിയിരിക്കണം അവര്‍
ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിന് അനിവാര്യമായ ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ്. പലപ്പോഴും ഇതിന്റെ കാര്യത്തില്‍ ചെറിയ ചില അഡ്ജസ്റ്റ്മെന്റുകള്‍ പലരും കാണിക്കുന്നു. ചിലര്‍ കഴിക്കാതിരിക്കുന്നു, മറ്റ് ചിലര്‍ ചില ദിവസങ്ങളില്‍ കഴിക്കുന്നു, ചിലരാകട്ടെ നേരം വൈകി കഴിക്കുന്നു തുടങ്ങി നിരവധി മാറ്റങ്ങള്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന കാര്യത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ഭക്ഷണം ഒഴിവാക്കുക എന്നത് നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?
പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളും ഇത് മൂലം നിങ്ങളില്‍ ഉണ്ടാവുന്നു. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. നിങ്ങള്‍ പതിവായി പ്രഭാത ഭക്ഷണം കഴിക്കാത്തത് മാനസികാവസ്ഥയേയും, ഉത്കണ്ഠ, വിഷാദം എന്നിവയിലേക്കും നയിച്ചേക്കാം. ശരീരത്തിന് നന്നായി പ്രവര്‍ത്തിക്കുന്നതിന് പോഷകങ്ങളുടെ സ്ഥിരമായ വിതരണം തലച്ചോറിന് ലഭിക്കണം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

തലച്ചോറും പോഷകാഹാരവും
തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് എപ്പോഴും ഭക്ഷണത്തില്‍ നിന്ന് ഗ്ലൂക്കോസ് ആവശ്യമാണ്. എന്നാല്‍ നിങ്ങള്‍ ഒരു നേരം ഭക്ഷണം ഒഴിവാക്കുമ്പോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും ഇത് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് ശരീരത്തിന് ക്ഷീണവും തളര്‍ച്ചയും ഉണ്ടാക്കുന്നു. കാലക്രമേണ ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കും. സ്ഥിരമായ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുന്നതിന് അനിവാര്യമാണ്. അതുകൊണ്ട് തന്നെയാണ് അതിരാവിലെയുള്ള ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത് എന്ന് പറയുന്നത്.
മാനസികാവസ്ഥയെ ബാധിക്കുന്നു
ബ്രേക്ക്ഫാസ്റ്റിന്റെ അഭാവം പലപ്പോഴും നിങ്ങളുടെ ശരീരത്തിന്റെ സമ്മര്‍ദ്ദ പ്രതികരണങ്ങള്‍ക്കും കാരണമാകുന്നു. പലപ്പോഴും ഇത് ശരീരത്തില്‍ ഉത്കണ്ഠയും സമ്മര്‍ദ്ദവും വിഷാദവും എല്ലാം വര്‍ദ്ധിക്കുന്നു. കൂടാതെ ശരീരത്തില്‍ ഇവക്ക് വഴി വെക്കുന്ന കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ സമീകൃത ഭക്ഷണം കഴിക്കുന്നത് വഴി ഇവയെ നിയന്ത്രിക്കുന്നതിന് സാധിക്കുന്നു.
ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍
ആരോഗ്യത്തിന് സ്ഥിരമായി ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരുന്നാല്‍ ചില ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാവുന്നുണ്ട്. അത് ഗുരുതരമായ മാനസിക-ശാരീരിക അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ഭക്ഷണത്തില്‍ നിന്ന് ലഭിക്കാതെ വരുന്ന പോഷകങ്ങളുടെ കുറവ് തലച്ചോറിലെ ആരോഗ്യത്തെ മാറ്റിമറിക്കുകയും ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഉല്പാദനത്തെ ബാധിക്കുകയും ചെയ്യും. ഈ അസന്തുലിതാവസ്ഥ ദീര്‍ഘകാല മാനസികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. കൂടാതെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളിലേക്കും നയിക്കുകയും ചെയ്യുന്നു.
ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍
മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് വേണ്ടി എന്തുകൊണ്ടും ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരേണ്ടതുണ്ട്. കാരണം വിവിധ പോഷകങ്ങളുള്ള പതിവ് ഭക്ഷണം കഴിക്കാന്‍ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നതിന് പിന്നില്‍ തന്നെ നിങ്ങളുടെ മാനസികാരോഗ്യം തന്നെയാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍ എന്നിവ തലച്ചോറിന് ആവശ്യമുള്ളത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നു. മാത്രമല്ല ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന്റെ അനിവാര്യതയെക്കുറിച്ചും മനസ്സിലാക്കണം. ഇത് നിങ്ങളുടെ മാനസിക വ്യക്തത നിലനിര്‍ത്തുന്നതിലും വലിയ പങ്കു വഹിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
