Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
കഴിക്കേണ്ട പോലെ കഴിച്ചില്ലെങ്കില്‍ നിത്യരോഗിയാക്കും ഈ ഡ്രൈഫ്രൂട്സ്
ആരോഗ്യ സംരക്ഷണത്തിനായി പലരും ഡ്രൈഫ്രൂട്സ് ശീലമാക്കാറുണ്ട്. എന്നാല്‍ ഇത് എപ്രകാരം എങ്ങനെ കഴിക്കണം എന്നത് പലര്‍ക്കും അറിയില്ല. കാരണം അമിതമായ അളവില്‍ കഴിക്കുമ്പോള്‍ അത് ശരീരത്തിന് ഗുണത്തിന് പകരം വളരെയധികം ദോഷമാണ് നല്‍കുന്നത്. പലപ്പോഴും വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയെല്ലാം ആവശ്യത്തില്‍ കൂടുതല്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ശരീരത്തിന് ഗുണപ്രദമായവ തന്നെയാണ്. എന്നാല്‍ അളവില്‍ അധികമാവുമ്പോള്‍ അത് ശരീരത്തിനുണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല.
മുകളില്‍ പറഞ്ഞ ഘടകങ്ങളെല്ലാം തന്നെ ശരീരത്തിന് ആവശ്യമായ അളവിലാണ് വേണ്ടത്.എന്നാല്‍ ഇവ അമിതമാവുമ്പോള്‍ അത് പലപ്പോഴും ശരീരത്തെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിക്കുന്നു. വിവിധ ആരോഗ്യ ഗുണങ്ങള്‍ ഇതിനുണ്ടെങ്കിലും എന്തും അമിതമാവുമ്പോള്‍ അത് ആരോഗ്യത്തെ താളം തെറ്റിക്കുന്നു. ഇത്തരത്തില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ശരീരഭാരം വര്‍ദ്ധിക്കുന്നു
പലപ്പോഴും ഡ്രൈഫ്രൂട്സ് നമുക്ക് കൂടുതല്‍ എനര്‍ജി നല്കുന്നു. പലപ്പോഴും ചെറിയ അളവില്‍ പോലും ഉയര്‍ന്ന രീതിയില്‍ കലോറി അടങ്ങിയിട്ടുണ്ട്. ഇത് അളവില്‍ കൂടുതല്‍ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് അമിത ഭാരത്തിലേക്ക് നയിച്ചേക്കാം. മാത്രമല്ല ഇവ പോഷക ഗുണങ്ങള്‍ ധാരാളം അടങ്ങിയതാണെങ്കിലും പലപ്പോഴും അമിതമായുള്ള ഉപയോഗം നിങ്ങളുടെ ശരീരത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും കൂടുതല്‍ കലോറി ശരീരഭാരത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ദഹന പ്രശ്നങ്ങള്‍
പല കാരണങ്ങള്‍ കൊണ്ടും ദഹന പ്രശ്നങ്ങളുണ്ടാവാം. എന്നാല്‍ അമിതമായി ഡ്രൈഫ്രൂട്സ് കഴിക്കുന്നവരിലും ഇതേ പ്രശ്നം ഉണ്ടാവാം. പ്രത്യേകിച്ച് ഈന്തപ്പഴം, ഉണക്കമുന്തിരി, പ്ളം തുടങ്ങിയ നാരുകള്‍ കൂടുതലുള്ളവ കഴിക്കുമ്പോള്‍. കാരണം ഇത്തരം നാരുകള്‍ വയറിളക്കം, ഗ്യാസ്, മറ്റ് ദഹന സംബന്ധമായ അസ്വസ്ഥതകള്‍ എന്നിവയ്ക്ക് കാരണമാകും. ഇത് ആമാശയത്തെ പ്രകോപിപ്പിക്കുകയും വയറിന്റെ സെന്‍സിറ്റീവ് അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യാം.
പ്രമേഹത്തിന് സാധ്യത
പലപ്പോഴും പല ഡ്രൈഫ്രൂട്സിലും പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. പ്രത്യേകിച്ച് ഉണക്കമുന്തിരി, ആപ്രിക്കോട്ട്, ഈന്തപ്പഴം തുടങ്ങി പലതിലും സ്വാഭാവികമായി തന്നെ നല്ല ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് സ്ഥിരമായി ഡ്രൈഫ്രൂട്സ് കഴിക്കുന്ന പ്രമേഹ രോഗികളെങ്കില്‍ അവരില്‍ അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും ഒരു പരിധിയില്‍ കൂടുതല്‍ ഡ്രൈഫ്രൂട്സ് കഴിക്കാന്‍ പാടില്ല.
കിഡ്നിസ്റ്റോണ്‍
ഇന്നത്തെ കാലത്ത് പല കാരണങ്ങള്‍ കൊണ്ട് കിഡ്നിസ്റ്റോണ്‍ ഉണ്ടാവാം. പലപ്പോഴും ബദാം, കശുവണ്ടി തുടങ്ങിയ ചില ഡ്രൈഫ്രൂട്സുകളില് ഓക്സലേറ്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, അമിതമായി ഇവ കഴിക്കുമ്പോള്‍ അത് വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്നതിന് കാരണമാകുന്നു. ശരീരത്തിലെ ഉയര്‍ന്ന അളവിലുള്ള ഓക്സലേറ്റുകളാണ് പലപ്പോഴും വൃക്കയില്‍ കല്ലുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് അമിത ഉപയോഗം വളരെയധികം ശ്രദ്ധിക്കണം.
അലര്‍ജി പ്രതികരണങ്ങള്‍
ചിലരില്‍ കശുവണ്ടി, വാല്‍നട്ട്, പിസ്ത തുടങ്ങിയ ചില ഡ്രൈഫ്രൂട്സ് അലര്‍ജി പോലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഒരു പരിധിയില്‍ കൂടുതല്‍ അവ കഴിക്കുമ്പോള്‍ പലപ്പോഴും ചൊറിച്ചില്‍, നീര്‍വീക്കം, തിണര്‍പ്പ് അല്ലെങ്കില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവക്ക് കാരണമാകുന്നു. ഇത്തരം ലക്ഷണങ്ങള്‍ ഉള്ളവര്‍ ചെറിയ അളവില്‍ കഴിച്ചാല്‍ പോലും പലപ്പോഴും അലര്‍ജി പ്രതികരണങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് ഇവയും ശ്രദ്ധിക്കണ.ം
പോഷകങ്ങളുടെ അസന്തുലിതാവസ്ഥ
പലപ്പോഴും ഡ്രൈഫ്രൂട്സ് എല്ലാ തരത്തിലുള്ള പ്രോട്ടീനും വിറ്റാമിനും അടങ്ങിയിട്ടുള്ളതാണെങ്കിലും അത് പലപ്പോഴും അമിതമായി കഴിക്കുന്നത് പോഷകങ്ങളുടെ അസന്തുലിതാവസ്ഥയുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ഗൗരവത്തോടെ കണക്കാക്കേണ്ടതാണ്.
ഇവ മാത്രം കഴിക്കാതെ പലപ്പോഴും ആരോഗ്യത്തോടെയുള്ള മറ്റ് ഭക്ഷണങ്ങളും കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് പോഷകങ്ങളുടെ അപര്യാപ്തതയിലേക്ക് എത്തിക്കും.
രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കും
ചില ഡ്രൈഫ്രൂട്സ് പലപ്പോഴും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് കശുവണ്ടി, ബദാം തുടങ്ങിയവ സാള്ട്ടട് രൂപത്തിലുള്ളതാണെങ്കില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. കാരണം ഇതിലുള്ള സോഡിയം ആണ് ഇത്തരം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നത്. ഭക്ഷണത്തിലെ അധിക സോഡിയം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിക്കുകയും ഹൃദയ സംബന്ധമായ അസ്വസ്ഥതകളിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ വേണം ഇവ കഴിക്കുന്നതിന്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications