Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
നട്സും വിത്തും അളവിലധികം കഴിക്കുന്നോ? കരുതിയിരിക്കണം ഇങ്ങനെയെങ്കില്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്കുന്ന ഒന്നാണ് നട്സ്. അതുപോലെ തന്നെ വിത്തുകളും ആരോഗ്യത്തിന് നല്‍കുന്നത് ചില്ലറ മാറ്റങ്ങളല്ല. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനീകരമാവുന്ന ചില അവസ്ഥകളുണ്ട്. അത് പലപ്പോഴും അമിതമായി നട്സ് കഴിക്കുന്നത് മൂലം സംഭവിക്കുന്നതാണ്. പൊതുവേ ഇവയെ സൂപ്പര്‍ഫുഡ് ആയാണ് കണക്കാക്കുന്നത്. കാരണം ശരീരത്തിന് ആവശ്യത്തിന് ഊര്‍ജ്ജം നല്‍കുന്നതാണ് നട്സ് അത് മാത്രമല്ല ശരീരത്തിന് രോഗപ്രതിരോധത്തിന് മികച്ചതാണ് ഇവയെല്ലാം എന്ന കാര്യത്തില്‍ സംശ.ം വേണ്ട.
ശരീരത്തിന് ആവശ്യമുള്ള വിറ്റാമിനുകള്‍, പ്രോട്ടീന്‍, അയേണ്‍, നാരുകള്‍, വിവിധ തരം ധാതുക്കള്‍ എന്നിവയെല്ലാം നട്സിലും വിത്തിലും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ആരോഗ്യത്തിന് മികച്ചതാണ് എന്നത് കൊണ്ട് തന്നെ പലപ്പോഴും ഡോക്ടര്‍മാര്‍ നട്സ് കഴിക്കാന്‍ പറയുന്നത്. എന്നാല്‍ ഇത് ആരോഗ്യത്തിന് ഗുണകരമാണെന്ന് കരുതി അമിതമായി കഴിക്കുന്നത് മൂലം പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാവുന്നു. ചിലരില്‍ അത് ദഹനാരോഗ്യത്തെ പ്രശ്നത്തിലാക്കും. അത് മാത്രമല്ല ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍, വയറുവേദന, മലബന്ധം അല്ലെങ്കില്‍ വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള്‍ ഇത് മൂലം ഉണ്ടാവാം.

ശ്രദ്ധിക്കേണ്ടത്
രാവിലെ വെറും വയറ്റില്‍ ഡ്രൈഫ്രൂട്സ് കഴിക്കുമ്പോള്‍ അത് ദഹനാരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. അത് മാത്രമല്ല കലോറി ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് കൂടുതലായി കഴിക്കുമ്പോള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ദിവസവും 250 കലോറിയാണ് കഴിക്കുന്നതെങ്കില്‍ അത് പലപ്പോഴും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ അതിരാവിലെ വെറും വയറ്റില്‍ ഡ്രൈഫ്രൂട്സ് കഴിക്കുന്നത് അല്ലെങ്കില്‍ നട്സ് കഴിക്കുന്നത് ശ്രദ്ധിച്ച് വേണം.
മിതമായി കഴിക്കേണ്ടതാണ്
കശുവണ്ടി, ബദാം, ഉണക്കമുന്തിരി എന്നിവയെല്ലാം കഴിക്കുമ്പോള്‍ അത് മിതമായ അളവില്‍ മാത്രം എപ്പോഴും കഴിക്കുന്നതിന് ശ്രദ്ധിക്കണം. അത് കൂടാതെ ഈന്തപ്പഴം, ഉണക്കമുന്തിരി, അത്തിപ്പഴം തുടങ്ങിയ പല ഡ്രൈ ഫ്രൂട്ട്സുകളിലും സ്വാഭാവിക പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ പലപ്പോഴും ഇത് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കണം
ഡ്രൈഫ്രൂട്സ് കഴിക്കുന്നത് പ്രമേഹമോ അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദമോ ഉള്ളവരെങ്കില്‍ പലപ്പോഴും മിതമായി മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. ഇത് നിങ്ങളുടെ ഇന്‍സുലിന്‍ അളവിനെ വര്‍ദ്ധിപ്പിക്കും. മാത്രമല്ല ഡ്രൈ ഫ്രൂട്ട്സുകളിലെ പ്രോട്ടീനും കൊഴുപ്പും ചര്‍മ്മത്തിലെ എണ്ണഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും അത് ചര്‍മ്മത്തില്‍ എണ്ണമയം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം കഴിക്കുന്നതിന്.

ആരോഗ്യ പ്രശ്നങ്ങള്‍ നിസ്സാരമല്ല
പലപ്പോഴും കശുവണ്ടിപ്പരിപ്പ്, ബദാം, പിസ്ത, ഈന്തപ്പഴം, വാള്‍നട്ട് തുടങ്ങിയവ പലപ്പോഴും ശരീരത്തിന് ചൂട് വര്‍ദ്ധിപ്പിക്കുന്നതാണ്. എന്നാല്‍ പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കണം. അത് മാത്രമല്ല ദീര്‍ഘകാലം ഇവ സൂക്ഷിക്കുന്നതിന് വേണ്ടി പലപ്പോഴും സള്‍ഫര്‍ ഡയോക്സൈഡ് പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നു. ഇത് ചിലരില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കണം. കൂടാതെ അലര്‍ജികള്‍, ആസ്ത്മ, ചര്‍മ്മത്തിലെ തിണര്‍പ്പുകള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഒരു ദിവസം 20 മുതല്‍ 30 ഗ്രാം വരെ ഡ്രൈ ഫ്രൂട്ട്സ് കഴിക്കാവുന്നതാണ്.
പല്ലുകളുടെ കേടുപാടുകള്‍
പലപ്പോഴും ഇത്തരത്തില്‍ ഡ്രൈഫ്രൂട്സ് പോലുള്ളവ കഴിക്കുന്നത് പല്ലുകള്‍ക്ക് കേടുപാടുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവ കഴിക്കുമ്പോള്‍ ദന്താരോഗ്യവും ശുചിത്വവും പാലിക്കേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. എന്നാല്‍ ദിനവും ഒരു പിടി ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുകയും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications