പതിവായി ബിസ്‌ക്കറ്റ് കഴിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ വിട്ടകലുകയില്ല

കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ബിസ്ക്കറ്റ് കഴിക്കാൻ ഒരുപാട് ഇഷ്ടമാണ്. ചിലർ രാവിലെ കഴിക്കുന്നത് ബിസിക്കറ്റായിരിക്കും. ചിലർ കുട്ടികളുടെ വിശപ്പകറ്റാൻ ബിസിനക്കറ്റ് നൽകും. എന്നാൽ ഈ ബിസ്ക്കറ്റ് പതിവാക്കുന്നതിലൂടെ ഏതെങ്കിലും തരത്തിൽ ​ഗുണങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കുന്നുണ്ടോ? ഓരോ ദിവസവും ബിസ്‌ക്കറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. പതിവായി ബിസ്‌ക്കറ്റ് കഴിക്കുന്നതിലൂടെ ഉണ്ടാകാവുന്ന ചില ദോഷവശങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

biscuit
Photo Credit: AI

ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ

ബിസ്‌ക്കറ്റിൽ ഉയർന്ന അളവിൽ കലോറിയും പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർദ്ധിപ്പിക്കാനും പൊണ്ണത്തടിക്ക് കാരണമാകാനും സാധ്യതയുണ്ട്. പതിവായി ബിസ്‌ക്കറ്റ് കഴിക്കുന്നത് പ്രമേഹം, ഹൃദ്രോഗം, ചിലതരം കാൻസറുകൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത ഒരു വ്യക്തിയിൽ വർദ്ധിപ്പിക്കും. ബിസ്‌ക്കറ്റിൽ പഞ്ചസാരയും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ ഇവ വയറുവേദന, ഗ്യാസ്, മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യത. ബിസ്‌ക്കറ്റിലെ ഉയർന്ന പഞ്ചസാരയുടെ അളവ് പല്ലിൽ കേടുപാടുകൾ, പോടുകൾ, മറ്റ് ദന്താരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.

പോഷകാഹാരക്കുറവ്

ബിസ്‌ക്കറ്റുകൾ സാധാരണയായി ശുദ്ധീകരിച്ച മൈദ, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. അതിനാൽ, ഇവയിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കുറവിന് ഉണ്ടാകുന്നു. ഇത് ഒരു വ്യക്തിയെ പോഷകക്കുറവിലേയ്ക്ക് നയിക്കുന്നു. കൂടാതെ, കുടലിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുകയും ദഹന പ്രശ്നങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതും പോശകക്കുറവിന് കാരണമാകുന്നു.

മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ

ബിസ്‌ക്കറ്റിലെ ഉയർന്ന പഞ്ചസാരയുടെ അളവ്, പെട്ടെന്നുള്ള ഊർജ്ജത്തിന്റെ വർദ്ധനവിനും പിന്നീട് ഊർജ്ജം പെട്ടെന്ന് കുറയുന്നതിനും ഇതിലൂടെ ഒരു വ്യക്തിയിൽ മൂഡ് വ്യതിയാനങ്ങൾ ഉണ്ടാകാൻ കാരണമാകുകയും ചെയ്യുന്നു. പതിവായി ബിസ്‌ക്കറ്റ് കഴിക്കുന്നതിലൂടെ ശരീരത്തിൽ കൂടുതൽ പഞ്ചസാര എത്തുന്നു. കൂടാതെ, അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാനുള്ള ആസക്തി വർദ്ധിക്കുകയും ചെയ്യുന്നു. ബിസ്‌ക്കറ്റ് കൂടുതലായി കഴിക്കുന്നത് വിഷാദം, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങളുടെ സാധ്യത വർദ്ധിപ്പിച്ച് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

മറ്റുള്ള പ്രശ്നങ്ങൾ

ബിസ്‌ക്കറ്റ് അധികം കഴിക്കുന്നത് മുഖക്കുരു, ചർമ്മം വരണ്ടുപോകൽ, പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും. ബിസ്‌ക്കറ്റിൽ അവശ്യ പോഷകങ്ങളുടെ കുറവ് ഉള്ളതിനാൽ, മുടി കൊഴിച്ചിൽ, നഖം പൊട്ടൽ, നഖങ്ങളുടെ വളർച്ച കുറയൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. പതിവായി ബിസ്‌ക്കറ്റ് കഴിക്കുന്നത് ക്ഷീണം, ഊർജ്ജക്കുറവ്, തളർച്ച എന്നിവക്ക് കാരണമാകും. അതിനാൽ പരമാവധി ബിസ്ക്കറ്റ് കഴിക്കാതിരിക്കുക. കുട്ടികൾക്ക് ബിസ്ക്കറ്റ് നൽകാതിരിക്കാൻ ശ്രദ്ധിക്കുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion