Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഉറങ്ങും മുന്‍പൊരു കട്ടനടിയുണ്ടോ? എന്നാലറിയണം അപകടങ്ങള്‍
കട്ടന്‍ ചായ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് അല്പം പ്രിയപ്പെട്ടത് തന്നെയാണ്. എന്നാല്‍ അത് പലപ്പോഴും കാലവും സമയവും നോക്കാതെയാണെങ്കില് അല്പം അപകടം തന്നെയാണ്. കാരണം ഉറങ്ങുന്നത് വരെ പലപ്പോഴും പലരും ചായയില്‍ തന്നെ മുന്നോട്ട് പോവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള് ശ്രദ്ധിക്കുന്നവരാണെങ്കില്‍ പലപ്പോഴും രാത്രിയിലെ കട്ടന്‍ അല്പം ശ്രദ്ധിക്കണം. ഇത്തരം അവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
രാത്രി ഒരു കപ്പ് ചായ കുടിച്ചാല്‍ അസുഖങ്ങള്‍ വരുന്നതിനുള്ള സാധ്യത കൂടുതലാണ് എന്നാണ് പറയുന്നത്. ഇതിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. പലപ്പോഴും ആരോഗ്യ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നതാണ് ഇവയെന്ന കാര്യത്തില്‍ സംശയം വേണ്ട. രാത്രി ചായ കുടിച്ചാല്‍ എന്തെങ്കിലും അസുഖങ്ങള്‍ വരുമോ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. എന്നാല്‍ അതുണ്ടാക്കുന്ന അസ്വസ്ഥതകള്‍ എന്തൊക്കെയെന്ന് നോക്കാം.

ഉത്കണ്ഠ വര്‍ദ്ധിക്കും
പലപ്പോഴും നമ്മുടെ ജീവിതത്തില്‍ ഉത്കണ്ഠ വര്‍ദ്ധിക്കുന്നതിന് പിന്നില്‍ ഇത് കാരണമാകുന്നു. ദിനവും ചായ കുടിക്കുന്നത് പോലെയല്ല രാത്രിയിലെ ഒരു കപ്പ് ചായ. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയില്‍ ആക്കുകയും കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇത് മൊത്തത്തിലുള്ള മൂഡിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഉറക്കമില്ലായ്മ സ്ഥിരം
നിങ്ങള്‍ക്ക് രാത്രി ഉറക്കം ലഭിക്കുന്നില്ലേ, പലപ്പോഴും അതിന് കാരണമാകുന്നത് ഒരു ചായ തന്നെയായിരിക്കും. നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അസ്വസ്ഥതകളും ഉണ്ടാവുന്നു. കട്ടന്‍ കുടിക്കുന്നത് വഴി പലപ്പോഴും ഉറക്കമില്ലായ്മ ഒരു ശീലമാവുന്നു. ഇത് നിങ്ങളുടെ ഉറക്കത്തിന് തടസ്സം സൃഷ്ടിക്കുന്ന ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്.
മനംപുരട്ടലിന് കാരണം
പല കാരണങ്ങള്‍ കൊണ്ട് നിങ്ങളില്‍ മനംപുരട്ടല്‍ ഉണ്ടാവാം. എന്നാല്‍ രാത്രിയിലെ ഒരു കപ്പ് കാപ്പിയില്‍ പലപ്പോഴും മനംപുരട്ടലിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിലുള്ള ടാനിന് നിങ്ങളില്‍ ദഹന സംബന്ധമായ പ്രശ്നങ്ങൡലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ രാത്രി കുടിക്കുന്ന ഒരു കപ്പ് ചായ ദഹനത്തെ പ്രതിരോധിക്കുകയും അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പലപ്പോഴും ഓക്കാനം പോലുള്ളവ ശീലമാവുന്നു.
തലവേദന സൂക്ഷിക്കുക
ടെന്‍ഷന്‍ നിറഞ്ഞ ജോലിക്ക് ശേഷം ഉറങ്ങാന്‍ കിടക്കുമ്പോള്‍ പലപ്പോഴും പലരും ഒരു കപ്പ് ചായയില്‍ അഭയം തടുന്നു. എന്നാല്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് തലവേദന പോലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും ചായ കുടിക്കുന്നത് വഴി കഫീന്‍ കൂടുതലാവുന്നത് തലവേദനയുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
