Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം
ഗര്‍ഭധാരണം ആഗ്രഹിക്കാത്ത സമയമെങ്കില്‍ സ്ത്രീ പരിഹാരം ഇതാണ്: പക്ഷേ ശ്രദ്ധിക്കണം
ഗര്‍ഭധാരണം എന്നത് പങ്കാളികള്‍ ഒരുമിച്ച് ചേര്‍ന്ന് ആലോചിച്ച് എടുക്കേണ്ട ഒരു തീരുമാനമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇത്തരം കാര്യങ്ങളില്‍ ചില അബദ്ധങ്ങള്‍ പങ്കാളികള്‍ക്ക് സംഭവിക്കാറുണ്ട്. എന്നാല്‍ അത്തരം അബദ്ധങ്ങളില്‍ നിന്ന് കരകയറുന്നതിന് വേണ്ടിയാണ് പലരും ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നത്. ഏറ്റവും ഫലപ്രദവും സുരക്ഷിതവും എന്ന രീതിയിലാണ് ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ എന്ത് ഉപയോഗിക്കുമ്പോഴും ഒരു ഡോക്ടറുടെ നിര്‍ദ്ദേശം നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.
ആദ്യമായി ഗുളികകള്‍ ഉപയോഗിക്കുന്നവരെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് മാത്രമല്ല ചിലരില്‍ ഇത് ഉപയോഗിക്കുമ്പോള്‍ ഛര്‍ദ്ദി, സ്പോട്ടിംങ്, ഓക്കാനം, തലവേദന, സ്തനങ്ങളില്‍ വേദന എന്നിവ സാധാരണമായി ഉണ്ടാവുന്ന പാര്‍ശ്വഫലങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ എന്തൊക്കെയാണ് ഇതിന് പിന്നിലെ പാര്‍ശ്വഫലങ്ങള്‍ എന്നു കൂടി നമുക്ക് നോക്കാം.

വിഷാദം
സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതിന്റെ ഫലമായി പലപ്പോഴും വിഷാദം പോലുള്ള അവസ്ഥകള്‍ ഉണ്ടാവാം. പലപ്പോഴും ഹോര്‍മോണ്‍ അടങ്ങിയ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നതിന്റെ ഫലമായാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനും ഡോക്ടറെ സമീപിക്കുന്നതിനും ശ്രദ്ധിക്കണം. വിഷാദ രോഗത്തില്‍ നിന്ന് പുറത്ത് കടക്കുന്നതിന് വേണ്ടി ഒരിക്കലും പ്രയാസപ്പെടരുത്.
സ്പോട്ടിംഗ്
പല കാരണങ്ങള്‍ കൊണ്ടും സ്പോട്ടിംങ് ഉണ്ടാവാം. എന്നാല്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ ഇത്തരം സ്പോട്ടിങം സാധാരണ അനുഭവം തന്നെയാണ്. ചിലരില്‍ ഇത് സ്പോട്ടിംങ് പോലെയോ അല്ലെങ്കില്‍ ബ്രൗണ്‍ ഡിസ്ചാര്‍ജ് പോലെയോ ആണ് കാണപ്പെടുന്നത്. ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇത് സാധാരണ ഒരു പാര്‍ശ്വഫലം തന്നെയാണ്. എന്തെങ്കിലും തരത്തില്‍ രക്തസ്രാവം വര്‍ദ്ധിച്ചാല്‍ അത് കൂടുതല്‍ അപകടമാണെന്ന് മനസ്സിലാക്കി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

ശരീരഭാരം
ചിലരില്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുമ്പോള്‍ അത് പലപ്പോഴും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത്തരം അവസ്ഥകളില്‍ നിങ്ങള്‍ അധികം ടെന്‍ഷനടിക്കേണ്ട ആവശ്യമലില്. പലപ്പോഴും ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ശരീരഭാരത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലിന് കാരണമാകുന്നു. ഇത് സാധാരണ ഗര്‍ഭനിരോധന ഗുളികയുടെ പാര്‍ശ്വഫലങ്ങളില്‍ ഒന്നാണ്.
ആര്‍ത്തവം ഇല്ലാത്ത അവസ്ഥ
ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും ആര്‍ത്തവമില്ലാത്ത അവസ്ഥ. ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ കൂടുതല്‍ പ്രതിസന്ധികളും ഹോര്‍മോണ്‍ മാറ്റങ്ങളിലേക്കും എത്തിക്കും. എന്നാല്‍ ചെറിയ സമയത്തേക്ക് മാത്രമുള്ള ആര്‍ത്തവത്തിലെ ഏറ്റക്കുറച്ചിലുകള്‍ ആയിരിക്കും ഇത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ആര്‍ത്തവം സ്ഥിരമായി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടെങ്കില്‍ അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നതിലൂടെ ആര്‍ത്തവ ദിനങ്ങള്‍ പ്രശ്നത്തിലാവുമ്പോള്‍ അത് വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയില്ല.

നേത്ര സംബന്ധമായ പ്രശ്നങ്ങള്‍
നേത്ര സംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ ചില പ്രതിസന്ധിയില്‍ ആക്കുന്നു. എന്നാല്‍ ചില പഠനങ്ങള്‍ അനുസരിച്ച് ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ പലപ്പോഴും കണ്ണിലെ കോര്‍ണിയയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇത് അത്ര ഗുരുതരമായ ഒരു അവസ്ഥയല്ലെന്നാണ് പറയുന്നത്. എങ്കിലും കോണ്ടാക്റ്റ് ലെന്‍സുകള്‍ ഈ സമയം ഉപയോഗിക്കുന്നവരെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഗര്‍ഭനിരോധന ഗുളികയുടെ പാര്‍ശ്വഫലങ്ങളാണ്.
രക്തം കട്ടപിടിക്കുന്നത്
ഓഫീസ് ഓണ്‍ വിമന്‍സ് ഹെല്‍ത്ത് അനുസരിച്ച്, ജനന നിയന്ത്രണ ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ രക്താതിമര്‍ദ്ദത്തിനും രക്തം കട്ടപിടിക്കുന്നതിനും ഉള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. എന്നാല്‍ ഇത് ചെറിയ ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. അതുകൊണ്ട് തന്നെയാണ് ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവര്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം എന്ന് പറയുന്നത്. അതും ചില അവസരങ്ങളില്‍ എങ്കിലും ശ്രദ്ധയോടെ വേണം ഇക്കാര്യം കൈകാര്യം ചെയ്യുന്നതിന്.
സുരക്ഷിതമെങ്കിലും ശ്രദ്ധ വേണം
നല്ലൊരു ശതമാനം സ്ത്രീകളും വളരെ സുരക്ഷിതമായ രീതിയില്‍ ആണ് ഗുളികകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി വേണം ഗുളികകള്‍ കഴിക്കാന്‍. എങ്കിലും ഡോസില്‍ മാറ്റം വരുത്തുമ്പോള്‍ ഡോക്ടറുമായി സംസാരിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളും വര്‍ദ്ധിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












