Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ നിസ്സാരമല്ല, പരിഹാരം ഈ വിത്തുകളില്‍
സ്ത്രീകളില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. പലപ്പോഴും എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത ശാരീരികവും മാനസികവുമായ പ്രതിസന്ധികള്‍ ഇത് മൂലം ഉണ്ടായേക്കാം. എന്നാല്‍ ഇതിനെ പരിഹരിക്കുന്നതിനും ആരോഗ്യെേത്താ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നതാണ് സീഡ്സൈക്ലിംഗ്. ഇത് പ്രകൃതിദത്തമായ ഒരു മാര്‍ഗ്ഗമാണ്. ഇത് വഴി ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും അതോടൊപ്പം തന്നെ ആര്‍ത്തവ പ്രശ്നങ്ങള്‍, പിസിഓഎസ്, തൈറോയ്ഡ്, ആര്‍ത്തവ വിരാമം എന്നീ പ്രശ്്നങ്ങള്ക്കെല്ലാം പരിഹാരം കാണുന്നതിനും സഹായിക്കുന്നു സീഡ് സൈക്ലിംഗ്. 025 ജൂണ്‍ 28-ന് പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ സീഡ് സൈക്ലിംഗിനെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്.
എന്താണ് സീഡ് സൈക്ലിംഗ് എന്നതാണ് ആ്ദ്യം അറിയേണ്ടത്. അതില്‍ പലപ്പോഴും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് ഹോര്‍മോണ്‍ സന്തുലിതാവസ്ഥ അനിവാര്യമാണ് എന്നത് തിരിച്ചറിയണം. തൈറോയ്ഡ്, ക്രമം തെറ്റിയ ആര്‍ത്തവം, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (PCOS), വന്ധ്യത, ചര്‍മ്മ പ്രശ്നങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പലപ്പോഴും ഇത് കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ പ്രകൃതിദത്തമായ മാര്‍ഗ്ഗമാണ് സീഡ് സൈക്ലിംഗ്.

എന്തുകൊണ്ട്?
എന്തുകൊണ്ടാണ് സീഡ് സൈക്ലിംഗ് എന്നത് മികച്ചതാണ് എന്ന് പറയുന്നതെന്ന് നോക്കാം. കാരണം ഇത്തരം വിത്തുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, കൊഴുപ്പ്, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ നിങ്ങളുടെ ഹോര്‍മോണ്‍ പ്രതിസന്ധികളെ പരിഹരിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. മത്തങ്ങ, സൂര്യകാന്തി, എള്ള്, ഫ്ളാക്സ് സീഡ് എന്നിവയുടെ മിശ്രിതം പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം പോലുള്ള ആരോഗ്യ പ്രതിസന്ധികളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു എന്നതാണ് സത്യം.
രണ്ട് ഘട്ടങ്ങള്‍
സീഡ് സൈക്ലിംഗിന് പ്രധാനമായും രണ്ട് ഘട്ടങ്ങളാണ് ഉള്ളത്. അതില്‍ ആദ്യ ഘട്ടം ല്യൂട്ടിയര് ഘട്ടം, രണ്ടാം ഘട്ടം ഫോളിക്കുലാര്‍ ഘട്ടം എന്നിവയാണ്. .ഇതില്‍ ആദ്യത്തെ ഘട്ടത്തില്‍ ആര്‍ത്തവത്തിന്റെ ആദ്യ പതിനാല് ദിവസം വരെയാണ്, രണ്ടാം ഘട്ടം അടുത്ത 14വ ദിവസത്തേയും ആണ് സൂചിപ്പിക്കുന്നത്. ഇത് എപ്രകാരം പ്രവര്‍ത്തിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ആര്‍ത്തവ ചക്രത്തിന്റെ ആദ്യ ദിവസമാണ് സീഡ് സൈക്ലിംഗ് ആരംഭിക്കുന്നതെന്ന് ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ ഡയറ്റീഷ്യന് ഭാരതി കുമാര്‍ പറയുന്നു. സീഡ് സൈക്ലിംഗ് എങ്ങനെ ചെയ്യാമെന്ന് നമുക്ക് നോക്കാം.

ചെയ്യേണ്ട വിധം
സീഡ് സൈക്ലിംഗില്‍ ആദ്യത്തെ പതിനാല് ദിവസത്തോളം ഒരു ടീസ്പൂണ്‍ മത്തങ്ങയും ഫ്ളാക്സ് സീഡും കഴിക്കുക. ഇവ രണ്ടും സിങ്കിനാല്‍ സമ്പുഷ്ടമാണ് എന്നതാണ്. അത് മാത്രമല്ല ഇത് ശരീരത്തില്‍ ഈസ്ട്രജന് ഉത്പാദനത്തിനും സഹായിക്കുന്നു. രണ്ടാം ഘട്ടത്തില്‍ സൂര്യകാന്തി വിത്തും, ചിയവിത്തും കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ഫോളിക്കിള്‍ സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ ഉത്പാദനത്തിന് സഹായിക്കുന്നു. ഇത് ഹോര്‍മോണുകള്‍ വര്‍ദ്ധിക്കുമ്പോള്‍ ഈസ്ട്രജന്റെ അളവ് കുറയുകയും പ്രോജസ്റ്ററോണിന്റെ അളവ് കൂട്ടുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ടത്
സീഡ് സൈക്ലിംഗ് ആരോഗ്യത്തിന് നല്ലതാണെങ്കിലും നിങ്ങളുടെ ആരോഗ്യ സ്ഥിതിയും മറ്റും മനസ്സിലാക്കി മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാവൂ. അതുകൊണ്ട് തന്നെ എത്ര അളവില്‍ വിത്തുകള്‍ കഴിക്കണം എന്നതിനെക്കുറിച്ച് ഒരു ഡയറ്റീഷ്യന്, ന്യൂട്രീഷ്യനിസ്റ്റ് അല്ലെങ്കില്‍ എന്‍ഡോക്രൈനോളജിസ്റ്റിനെ സമീപിച്ച് മാത്രം തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് എന്തെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നു.
ഡയറ്റീഷ്യനുമായി ആലോചിക്കേണ്ടത് എന്തുകൊണ്ട്?
സീഡ് സൈക്ലിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഒരു ഡയറ്റീഷ്യനെ സമീപിക്കേണ്ടത് അനിവാര്യമാണ്. കാരണം ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് അനുയോജ്യമാണോ ഇല്ലയോ എന്ന് ആദ്യം മനസ്സിലാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തിന് ചെറിയ ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതിലേക്ക് എത്തുന്നു. ഭക്ഷണത്തില്‍ വിത്തുകള്‍ ചേര്‍ക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് മികച്ചതാണ്. ഇത് ശരീരത്തിന് വളരെയധികം മാറ്റങ്ങള്‍ തുടക്കത്തില്‍ തന്നെ നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

