Latest Updates
-
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക!
117 വയസ്സിലേക്കെത്തിച്ച ആയുസ്സിന്റെ രഹസ്യം, 90 വര്‍ഷത്തോളം ഒരേ ഭക്ഷണം, ആരോഗ്യരഹസ്യം
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായ എമ്മ മൊറാനോ 117 -ാമത്തെ വയസ്സിലാണ് ലോകത്തോടെ വിടവാങ്ങിയത്. 1899- നവംബര്‍ 29-നാണ് എമ്മ ഇറ്റലിയില്‍ ജനിച്ചത്. 2017 ഏപ്രില്‍ 15-നാണ് ഇവര്‍ മരണപ്പെട്ടത്. 1800-കളില്‍ ജനിച്ച അവസാനത്തെ വ്യക്തിയായിരുന്നു എമ്മ മൊറാനോ. സൂപ്പര്സെന്ററേനിയന് എന്ന നിലയില്‍ അവര്‍ എപ്പോഴും ഓര്‍മ്മിക്കപ്പെടുന്നു. സാങ്കേതിക വിദ്യയിലൂടെയല്ലാതേയും വൈദ്യശാസ്ത്രത്തിന്റെ സഹായമില്ലാതേയും തന്നെയാണ് ഇവര്‍ ജീവിതത്തിലെ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച വനിതയായി മാറിയത്.
എന്നാല്‍ ഇതിനെല്ലാം പുറകില്‍ ചില ആരോഗ്യ രഹസ്യങ്ങളും ഉണ്ട്. അതിനെക്കുറിച്ച് പലയിടങ്ങളിലും ഇവര്‍ പറയുകയും ചെയ്തിട്ടുണ്ട്. ഇറ്റലിയിലെ മാഗിയോര്‍ തടാകത്തിലെ വെര്ബാനിയയിലെ തന്റെ വീട്ടില്‍ ചാരുകസേരയില്‍ ഇരുന്നാണ് എമ്മ അവസാന ശ്വാസം വലിച്ചത്. എന്നാല്‍ ഇവര്‍ അവരുടെ ജീവിത കാലം മുഴുവന്‍ ഭക്ഷണത്തിലൊന്നും മാറ്റം വരുത്താതെ ഒരേ രീതിയിലുള്ള ഭക്ഷണം തന്നെ കഴിച്ച് പോന്നിരുന്നു. അതുതന്നെയായിരുന്നു അവരുടെ ആയുസ്സിന്റെ രഹസ്യവും കൂടുതല്‍ അറിയാന്‍ വായിക്കൂ.

ദിവസവും മുട്ട
എമ്മ തന്റെ ഭക്ഷണത്തില്‍ ദിവസവും മുട്ട ഉള്‍പ്പെടുത്തിയിരുന്നു, രണ്ട് മുതല്‍ മൂന്ന് മുട്ടകള്‍ വരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. അത് കൂടാതെ ചില കുക്കീസുകളും കഴിച്ചിരുന്നു. എന്നാല്‍ അവര്‍ തന്നെ പറഞ്ഞിരുന്നു പല്ലില്ലാത്തതിനാല് അധികം കഴിക്കാറില്ല എന്നത്. ദിവസവും മുട്ട കഴിക്കുന്നത് വഴി ആരോഗ്യവും കരുത്തും ലഭിച്ചിരുന്നു എന്നാണ് പറഞ്ഞിരുന്നത്. മുട്ട ശീലം ആരംഭിച്ചത് മൊറാനോ തന്റെ 20-ാമത്തെ വയസ്സ് മുതലാണ്.
ആരോഗ്യ പ്രശ്നങ്ങള്‍
മൊറാനോക്കുണ്ടായിരുന്ന ചില ആരോഗ്യ പ്രശ്നങ്ങളാണ് അവരെക്കൊണ്ട് മുട്ട കഴിപ്പിക്കാന്‍ നിര്‍ബന്ധിതമായത്. പലപ്പോഴും മൂന്ന് മുട്ടകള്‍ കഴിക്കുന്നതിനാണ് ഡോക്ടര്‍ ആവശ്യപ്പെട്ടത്. അതില്‍ രണ്ടെണ്ണം വേവിച്ചതും ഒരെണ്ണം പച്ചക്കും. അനീമിയ പോലുള്ള അസ്വസ്ഥതകള്‍ മാറുന്നതിന് വേണ്ടിയാണ് അന്നത്തെ കാലത്ത് മുട്ട കഴിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടത്. ഏകദേശം 90 വര്‍ഷത്തിലധികമായി മരണം വരേയും മൊറാനോ സ്ഥിരമായി മുട്ട കഴിച്ച് തുടങ്ങി. ഏകദേശം 100,000-ത്തിലധികം മുട്ടകള്‍ ഇവര്‍ ആയുസ്സില്‍ കഴിച്ചിട്ടുണ്ടാവും.
പച്ചക്കറികള്‍ കുറച്ച്
തന്റെ ഡയറ്റില്‍ എപ്പോഴും വളരെ കുറച്ച് പച്ചക്കറികള്‍ മാത്രമേ എമ്മ മൊറാനോ കഴിച്ചിരുന്നുള്ളൂ. അത് കൂടാതെ പഴങ്ങളുടെ കാര്യത്തിലും അപ്രകാരം തന്നെയായിരുന്നു. എന്നാല്‍ എന്തൊക്കെ മുടക്കിയാലും വര്‍ഷങ്ങളോളം മരിക്കുന്നത് വരെ മൂന്ന് മുട്ടയെന്ന ശീലം ഇവര്‍ തുടര്‍ന്ന് പോന്നു. രാവിലെ ഒന്നോ രണ്ടോ പച്ചമുട്ടകളും ഉച്ചക്ക് ഓംലറ്റും അത്താഴത്തിന് ചിക്കന്‍ എന്ന രീതിയിലായിരുന്നു ഇവര്‍ ശീലിച്ചിരുന്നത്. ഒരു മുട്ടയില്‍ ഏകദേശം 75 കലോറി, 7 ഗ്രാം ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍, 5 ഗ്രാം കൊഴുപ്പ്, 1.6 ഗ്രാം പൂരിത കൊഴുപ്പ് എന്നിവയാണ് അടങ്ങിയിട്ടുള്ളത് എന്ന് വിവിധ ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു.
മുട്ടയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ്
ഇരുമ്പ് ഉള്‍പ്പെടെ 13 അവശ്യ പോഷകങ്ങളും മുട്ടയില്‍ ഉണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിന് അനാവശ്യമായ ഭാരം വര്‍ദ്ധിക്കുകയില്ല. മാത്രമല്ല പേശികളുടെ ആരോഗ്യം, തലച്ചോറിന്റെയും കണ്ണിന്റെയും പ്രവര്‍ത്തനം എന്നിവയ്ക്ക് മികച്ച മാറ്റങ്ങള്‍ നല്കാന് മുട്ട സഹായിക്കുന്നു. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര മുട്ടയുടെ വെള്ള കഴിക്കാം, അവര്‍ കൂട്ടിച്ചേര്‍ത്തു. എങ്കിലും ഡോക്ടറെ സമീപിച്ച് ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്.
മുട്ടയോടൊപ്പം ഗ്രാപ്പ
2013-ലാണ് തന്റെ ആയുസ്സിന്റെ രഹസ്യം മോറാനോ വെളിപ്പെടുത്തിയത്. ദിവസവും മൂന്ന് മുട്ടകള്‍ കഴിക്കുകയും ഇടക്കിടെ ഒരു ഗ്ലാസ്സ് ഗ്രാപപ്പ കുടിക്കാറുണ്ടെന്നും അവര്‍ പല മാധ്യമങ്ങള്‍ നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഒരു ചോക്ലേറ്റ് ചില ദിവസങ്ങളില്‍ കഴിക്കുകയും ചെയ്യും. കൂടാതെ എപ്പോഴും ജീവിതത്തെക്കുറിച്ച് പോസിറ്റീവ് ആയി മാത്രമേ ഇവര്‍ ചിന്തിക്കുകയും ചെയ്യുകയുള്ളൂ എന്നതാണ് ആയുസ്സിന്റെ രഹസ്യം. 2016 ജൂലായ് 29-ന്, ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ലോക റെക്കോര്‍ഡ് മോറാനോ കരസ്ഥമാക്കിയത്.
Image Courtesy: Wikipedia
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
