Latest Updates
-
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിൽ വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം -
ശനി വക്രഗതി 2026: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണ്ണായക സമയം; ശ്രദ്ധിക്കേണ്ടത് എന്ത്? -
ജൂലൈ 27: വൈധൃതി യോഗം; സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ജൂലൈ 27: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
2026 ജൂലൈ 27 സോമപ്രദോഷം: ചന്ദ്രന്റെ രാശിമാറ്റം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ നേട്ടങ്ങൾ -
2026 ജൂലൈ 26 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം -
സലൂണിൽ പോകുമ്പോൾ ഈ അശ്രദ്ധ വേണ്ട, ഹെപ്പറ്റൈറ്റിസ് വരാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗോവയിലെ മഴക്കാല യാത്ര: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഗുരു ആദിത്യ യോഗം: ഈ ബുധനാഴ്ച ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം?
മൊബൈല്‍ ഫോണ്‍ ഉപയോഗം ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാക്കുമോ, പുതിയ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ
പൊതുവേ കാന്‍സര്‍ എന്ന വാക്ക് കേള്‍ക്കുമ്പോഴേ എല്ലാവര്ക്കും പേടിയാണ്. ആളുകള്‍ ഏറ്റവുമധികം ഭയക്കുന്ന രോഗങ്ങളില്‍ ഒന്ന് എന്ന് വേണമെങ്കില്‍ പറയാം. എല്ലാ കാന്‍സറുകള്‍ക്കും ഭീതിയുടെ പരിവേഷമുണ്ടെങ്കിലും കൂട്ടത്തില്‍ ബ്രെയിന്‍ ട്യൂമര്‍ അല്‍പ്പം കൂടി ഭീതിയുളവാക്കുന്ന ഒന്നാണ്. അവ വളരുന്നത് ഒരാളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ മസ്തിഷകത്തിലാണ് എന്നതാണ് അതിന്റെ കാരണം.

മസ്തിഷ്കത്തില്‍ അസാധാരണമായി ഉണ്ടാകുന്ന കോശവളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. മസ്തിഷ്ക കോശജാലങ്ങളില്‍ തന്നെ ഇത്തരം ട്യൂമറുകള്‍ ഉടലെടുക്കാം(പ്രൈമറി ട്യൂമറുകള്‍). അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പടരാം (മെറ്റാസ്റ്റാറ്റിക് ട്യൂമറുകള്‍). ചിലപ്പോള്‍ ആ ട്യൂമറുകള്‍ അര്ബുദരകാരിയല്ലാത്ത വെറും മുഴകളാകാം (ബിനൈന്‍, നോണ്‍-കാന്‍സറസ്), ചിലപ്പോള്‍ അര്ബുദകാരിയുമാകാം (മാലിഗ്നന്റ്, കാന്‍സറസ്).
എല്ലാ വര്‍ഷവും ഇന്ത്യയില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. എല്ലാ പ്രായത്തിലുള്ളവരിലും ഈ കാന്‍സര്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2020ലെ കണക്കുകള്‍ അനുസരിച്ച്, ഇന്ത്യക്കാര്‍ക്കിടയില്‍ ഏറ്റവും അധികം കാണപ്പെടുന്ന കാന്‍സറുകള്‍ പത്താം സ്ഥാനത്താണ് ബ്രെയിന്‍ ട്യൂമര്‍. ഇന്റെന്നാഷണല് അസോസിയേഷന് ഓഫ് കാന്‍സ് രജിസ്റ്ററീസില് നിന്നുള്ള കണക്ക് പ്രകാരം ഓരോ വര്‍ഷവും 28,000 ബ്രെയിന്‍ ട്യൂമര്‍ കേസുകള്‍ രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. രാജ്യത്ത് ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്ന 24,000 മരണങ്ങളിലും മരണകാരണം ബ്രെയിന്‍ ട്യൂമര്‍ ആണ്. രാജ്യത്ത് ഓരോ വര്‍ഷവും 40,000-50,000 ആളുകളില്‍ ബ്രെയിന്‍ ട്യമര്‍ കണ്ടുപിടിക്കപ്പെടുന്നു. അതില്‍ 20 ശതമാനം കേസുകളും കുട്ടികളിലാണ്.
ലക്ഷണങ്ങള്‍
ബ്രെയിന്‍ ട്യൂമറിന്റെ സ്ഥാനം, വലുപ്പം, വളര്‍ച്ചയുടെ വേഗത എന്നിവയെല്ലാം അനുസരിച്ചാണ് ലക്ഷണങ്ങള്‍ പ്രകടമാകുക. തലവേദന, ചുഴലി, ഓര്‍മ്മപ്രശ്നങ്ങള്‍, അവ്യക്തത, ഏകാഗ്രക്കുറവ്, സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യക്തിത്വത്തിലു അസാധാരണത്തം എന്നിവയെല്ലാം ബ്രെയിന്‍ ട്യൂമറിന്റെ സാധാരണ ലക്ഷണങ്ങളായി കരുതാം. ഇരട്ടക്കാഴ്ച, അല്ലെങ്കില്‍ കാഴ്ച മങ്ങല്‍ എന്നിങ്ങനെയുള്ള കാഴ്ചാപ്രശ്നങ്ങള്‍, ശരീരത്തിന്റെ അല്ലെങ്കില്‍ മുഖത്തിന്റെ ഒരു വശത്ത് മരവിപ്പോ തളര്‍ച്ചയോ, ബാലന്‍സിംഗ് പ്രശ്നങ്ങള്‍, ഓക്കാനം, ഛര്‍ദ്ദി എന്നിവയും ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണമാകാം.
കാരണങ്ങള്‍
ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാകാനുള്ള യഥാര്‍ത്ഥകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പാരമ്പര്യം, ജനിതകപരമായ കാരണം, റേഡിയേഷന് ഏല്‍ക്കല്‍, പാരിസ്ഥിതികമായ കാരണങ്ങള്‍, എന്നിവയെല്ലാം ഒരാളില്‍ ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാക്കാം.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ട്യൂമര്‍ വരുമോ?
മൊബൈല്‍ ഫോണ്‍ ഉപയോഗവും ബ്രെയിന്‍ ട്യൂമറും തമ്മിലുള്ള ബന്ധം ലോകം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ശാസ്ത്രീയമായ കാരണങ്ങളാല്‍ മൊബൈല്‍ ഫോണ്‍ ബ്രെയിന്‍ ട്യൂമറിന് കാരണമായേക്കാമെന്നായിരുന്നു സംശയം. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ പ്രഭാവമുണ്ടാകാനിടയുള്ള തലച്ചോറിലെ ടെംപറല്‍ ലോബില്‍ മാലിഗ്നന്റ് ഗ്ലിയോമ വന്ന ഒരു കേസ് ഈ സംശയത്തിന് അനുയോജ്യമായ ഒരു മാതൃകയാണ്. ഇതുമായി ബന്ധപ്പെട്ട് 1982 മുതല്‍ 2013 വരെ ഓസ്ട്രേലിയയില്‍ ഒരു പഠനം നടക്കുകയുണ്ടായി. എന്നാല്‍ മൊബൈല്‍ ഫോണ്‍ യുഗമെന്ന് വിളിക്കാവുന്ന 2003ന് ശേഷം ഇത്തരത്തിലുള്ള കേസുകളില്‍ വര്ദ്ധനവുകളൊന്നും കണ്ടെത്താനായില്ല.
സെല്‍ഫോണുകളില്‍ നിന്നുള്ള ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷന് ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാക്കുമെന്ന് തെളിയിക്കുന്ന പഠനമോ ഗവേഷണ ഫലമോ ഇതുവരെ ഇല്ലെങ്കിലും ദീര്‍ഘനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുമെന്നതില്‍ സംശയമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വലിയ തോതില്‍ ഗാഡ്ജെറ്റുകള്‍ ഉപയോഗിക്കുകയും ചില വീഡിയോ ഗെയിമുകള്‍ നിരന്തരമായി കളിക്കുകയും ചെയ്യുന്നു. ഇതെല്ലാം അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. അവരുടെ നേത്രാരോഗ്യത്തെയും ഇത് ബാധിക്കും.
ശ്രദ്ധിക്കേണ്ടത് എപ്പോള്‍?
മരുന്ന് കഴിച്ചിട്ടും മാറാത്ത ആവര്‍ത്തിച്ചുള്ള തലവേദന, കടുത്ത രീതിയിലുള്ള കാഴ്ച മങ്ങല്‍, ചെവിയില്‍ കൂക്കിവിളിക്കുന്നതായുള്ള തോന്നല്‍, തലകറക്കം, എന്നീ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇവ ഒരുപക്ഷേ ബ്രെയിന്‍ ട്യൂമറിന്റെ പ്രാരംഭ ലക്ഷണങ്ങളാകാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications