Latest Updates
-
ശുക്രന്റെ അപൂര്‍വ്വ മാറ്റം: ഇന്ന് ഈ 4 രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം തേടിയെത്തും! -
നക്ഷത്രഫലം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റം, ഭാഗ്യം കൂടെക്കൂട്ടാൻ ഈ നക്ഷത്രക്കാർക്ക് സുവർണ്ണാവസരം! -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഉഷ്ണതരംഗം കടുക്കുന്നു; ചർമ്മം കരിഞ്ഞുപോകുമോ? ഈ 'സ്വെറ്റ് പ്രൂഫ്' കരുതലുകൾ മറക്കരുത്! -
ഡൽഹിയിലെ കൊടുംചൂട്; വെറും വെള്ളം കുടിച്ചാൽ പോരാ, ഈ പാനീയങ്ങൾ കൂടി ശീലമാക്കൂ! -
ഉഷ്ണതരംഗം കടുക്കുന്നു; ജിമ്മിൽ പോകുന്നവർ ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
എച്ച്പിവി വാക്സിൻ: മക്കളുടെ ഭാവി തകർക്കുന്ന വ്യാജപ്രചാരണങ്ങൾ വിശ്വസിക്കണോ? -
മൗഞ്ചാരോ ഇൻജക്ഷൻ എടുക്കുന്നവരാണോ? എളുപ്പത്തിൽ തടി കുറയ്ക്കാൻ പോയി ജീവൻ കളയല്ലേ! -
കഠിനമായ വെയിലത്ത് സൺസ്ക്രീൻ വെറുതെ പുരട്ടിയാൽ പോരാ, ഈ തെറ്റുകൾ ചെയ്താൽ ചർമ്മം കരിഞ്ഞുപോകും! -
രാജ്യോഗം തെളിഞ്ഞു; ഇന്ന് നിങ്ങളുടെ ഭാഗ്യം മാറിമറിയുമോ? അറിയേണ്ടതെല്ലാം!
ആരോഗ്യത്തിന് കരുത്ത് കഴിക്കുന്ന ആഹാരം; രോഗപ്രതിരോധശേഷി തകര്‍ക്കും ഈ 7 ഭക്ഷണം
രോഗപ്രതിരോധശേഷിയാണ് നല്ല ആരോഗ്യത്തിന്റെ താക്കോല്‍. ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിലും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിലും നമ്മുടെ പ്രതിരോധശേഷിക്ക് വലിയ പങ്കുണ്ട്. ദുര്‍ബലമായ പ്രതിരോധശേഷിയുള്ള ആളുകള്‍ മിക്ക സമയത്തും രോഗബാധിതരാകുന്നു. അവര്‍ക്ക് പകര്‍ച്ചവ്യാധി സാധ്യതയും കൂടുതലാണ്. അതിനാല്‍ ശക്തമായ പ്രതിരോധശേഷി കെട്ടിപ്പടുക്കുന്നത് നല്ല ആരോഗ്യത്തിനായുള്ള വഴിയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം കഴിക്കുന്നത് നിങ്ങളെ ഊര്‍ജസ്വലമാക്കുക മാത്രമല്ല, പല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി ദുര്‍ബലമാകാം. ശരീരത്തിന്റെ പ്രതിരോധശേഷിയെ തകരാറിലാക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഏതൊക്കെയാണെന്ന് ഇവിടെ വായിച്ചറിയാം.

കൂടുതല്‍ മധുരമുള്ള ഭക്ഷണം
മധുരം അധികമായി കഴിക്കുന്ന ശീലം ആരോഗ്യത്തിന് ഹാനികരമാണ്. അമിതമായ പഞ്ചസാര, ശീതളപാനീയങ്ങള്‍ പോലെയുള്ള മധുരമുള്ള പാനീയങ്ങള്‍ അല്ലെങ്കില്‍ പഞ്ചസാര ചേര്‍ത്ത വസ്തുക്കള്‍ എന്നിവ ശരീരത്തെ പ്രതികൂലമായി ബാധിക്കും. കാലക്രമേണ, ഇത് നിങ്ങളുടെ പ്രതിരോധശേഷി ദുര്‍ബലമാകാനുള്ള സാധ്യതയുമുണ്ട്. മധുരം അധികം കഴിക്കുന്നത് ഗട്ട് മൈക്രോബയോട്ടയ്ക്ക് ഹാനികരമാകുമെന്നും ശരീരത്തില്‍ വീക്കം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും ട്യൂമര്‍ നെക്രോസിസ് ആല്‍ഫ, സി-റിയാക്ടീവ് പ്രോട്ടീന്‍, ഇന്റര്‍ലൂക്കിന്‍ -6 തുടങ്ങിയ കോശജ്വലന പ്രോട്ടീനുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇവയെല്ലാം നിങ്ങളുടെ രോഗപ്രതിരോധവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.
ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍
ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള രോഗപ്രതിരോധ സംവിധാനത്തിന് ദോഷം ചെയ്യും. ഫ്രഞ്ച് ഫ്രൈസ് പോലെ ഭക്ഷണം കഴിക്കുന്ന ആളുകള്‍ക്ക് വിഷാദരോഗത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.
ഫ്രൈ ചെയ്ത ഭക്ഷണങ്ങളില്‍ അഡ്വാന്‍സ്ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ് പ്രൊഡക്റ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം തന്മാത്രകളുണ്ട്. ഇവ നിങ്ങളുടെ കോശങ്ങളെ നശിപ്പിക്കുകയും വീക്കത്തിന് കാരണമാവുകയും. അതുവഴി നിങ്ങളുടെ രോഗപ്രതിരോധ ശേഷിയും ദുര്‍ബലപ്പെടും. ഫ്രഞ്ച് ഫ്രൈസ്, പൊടാറ്റോ ചിപ്സ്, ഫ്രൈഡ് ചിക്കന്‍, ഫ്രൈഡ് ബേക്കണ്‍ തുടങ്ങിയ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് പരിമിതപ്പെടുത്തുക.

ഉപ്പ് അധികമുള്ള ഭക്ഷണം
ഉപ്പ് കൂടുതല്‍ കഴിക്കുന്നത് ശരീരത്തിന് പല വിധത്തിലുള്ള കേടുപാടുകള്‍ ഉണ്ടാക്കും. ഹൃദ്രോഗങ്ങളുടെ പ്രധാന ഘടകമായി കണക്കാക്കപ്പെടുന്ന രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതാണ് ഇതിന്റെ ഏറ്റവും വലിയ പാര്‍ശ്വഫലം. അമിതമായ അളവില്‍ ഉപ്പ് കഴിക്കുന്നത് ശരീരത്തിലെ വീക്കം വര്‍ദ്ധിപ്പിക്കും, ഇത് പ്രതിരോധശേഷി നശിപ്പിക്കുന്നു. ആരോഗ്യമുള്ള ആളുകള്‍ ഒരു ദിവസം 1500 മില്ലിഗ്രാമില്‍ കൂടുതല്‍ ഉപ്പ് കഴിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്നു. കുടല് ബാക്ടീരിയകളെയും ഇത് ദോഷകരമായി ബാധിക്കുന്നു. അതിനാല്‍, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉപ്പ് ഉപഭോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.
കഫീന്‍
കാപ്പിയിലെയും ചായയിലെയും ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റുകള്‍ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കും. എന്നാല്‍ വളരെയധികം കഫീന്‍ കഴിക്കുന്നത് നിങ്ങള്‍ക്ക് ദോഷമാണ്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും. രോഗപ്രതിരോധ പ്രവര്‍ത്തനത്തെ സഹായിക്കുന്നതിന്, കഫീന്‍ അധികമായി അടങ്ങിയ പാനീയങ്ങള്‍ കുറയ്ക്കുക.
ഒമേഗ -6 കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍
നിങ്ങളുടെ ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ ഒമേഗ -6, ഒമേഗ -3 കൊഴുപ്പുകള്‍ ആവശ്യമാണ്. എന്നാല്‍ ഇവ അധികമാകരുത്. അമിതവണ്ണമുള്ളവരില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഒമേഗ -6 കൊഴുപ്പ് കൂടുതലായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി നശിപ്പിക്കുകയും ആസ്ത്മ, അലര്‍ജിക് റിനിറ്റിസ് പോലുള്ള ചില അവസ്ഥകളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ്.

ഫാസ്റ്റ് ഫുഡ്
ആരോഗ്യത്തിന് ദോഷകരമാകുന്ന പല ഘടകങ്ങളുമായും ഫാസ്റ്റ് ഫുഡ് ബന്ധപ്പെട്ടിരിക്കുന്നു. ഇത് പതിവായി കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദോഷമായി ബാധിച്ചേക്കാം. ഫാസ്റ്റ്ഫുഡ് വീക്കം വര്‍ദ്ധിപ്പിക്കുകയും കുടല് ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും. ഇതെല്ലാം നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായും ബാധിക്കും.
മദ്യം
ശരീരത്തിന്റെ ശത്രുവായി മദ്യത്തെ ആരോഗ്യവിദഗ്ധര്‍ കണക്കാക്കുന്നു. മിതമായ അളവില്‍ മദ്യം കഴിച്ചാലും അത് ശരീരത്തിന് ദോഷം ചെയ്യും. രോഗപ്രതിരോധ സംവിധാനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന കരളിനെ ഇത് നശിപ്പിക്കുന്നു. ഒരു പഠന റിപ്പോര്‍ട്ട് അനുസരിച്ച്, നിങ്ങളുടെ കുടലില്‍ അടങ്ങിയിരിക്കുന്ന നല്ല ബാക്ടീരിയകള്‍ക്ക് മദ്യം ദോഷം ചെയ്യും.
ആന്റിബോഡികള്‍ നിര്‍മ്മിക്കാനുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ കഴിവിനെയും ഇത് തടയുന്നു. കരള്‍ രോഗങ്ങള്‍ക്കൊപ്പം മാനസികാരോഗ്യത്തിനും ഇത് വെല്ലുവിളിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
