Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
പഞ്ചസസ്സാര മാത്രമല്ല ഉപ്പും വില്ലന്‍; ശരീരഭാരം കുറയ്ക്കുന്നവര് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഡയറ്റില്‍ നിന്നും മധുരം ഒഴിവാക്കുന്നത് കാണാം. എന്നാല്‍, ഇതേ വ്യക്തികള്‍ ആഹാരത്തില്‍ നിന്നും ഉപ്പ് ഒഴിവാക്കാറില്ല. നല്ലതുപോലെ ഉപ്പ് അടങ്ങിയ ചിപ്സ്, പലഹാരങ്ങള്‍ എന്നിങ്ങനെ വിവിധതരം സാധനങ്ങള്‍ ദിവസേന അകത്താക്കുകയും ചെയ്യും. എന്നാല്‍, മധുരം പോലെ ഉപ്പും ഒരു വില്ലന്‍ തന്നെയാണ്. പ്രത്യേകിച്ച്, ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്. കാരണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ഉപ്പും ശരീരഭാരവും
മധുരം കുറച്ചാലും ഉപ്പ് അമിതമായി അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നവരില്‍ ശരീരഭാരം വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇവരില്‍ മോഡി മാസ്സ് ഇന്‍ഡക്സ് വര്‍ദ്ധിക്കാനും, അരവണ്ണം വര്‍ദ്ധിക്കാനും, ശരീരത്തില്‍ ചീര്‍മ്മത പോലെയുള്ള പ്രശ്നങ്ങള്‍ എനുഭവപ്പെടാനും കാരണമായേക്കാമെന്ന് പഠനങ്ങള്‍ പറയുന്നു.
അമിതമായി സംസ്കരിച്ചെടുത്ത ആഹാരങ്ങള്‍, മധുരം അടങ്ങിയ ആഹാരങ്ങള്‍ എന്നിവയിലെല്ലാം ഉപ്പ് അടങ്ങിയിരിക്കുന്നു. ഇത്തരം ആഹാരങ്ങള്‍ ഇടയ്ക്കിടയ്ക്ക് കഴിക്കുന്നവരില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നു.
ജലാംശം വര്‍ദ്ധിപ്പിക്കുന്നു
ഉപ്പില്‍ സോഡിയം അടങ്ങിയിരിക്കുന്നു. ശരീരത്തിന് ആവശ്യമായിട്ടുള്ള ഒരു പോഷകമാണ് സോഡിയം. നമ്മള് അമിതമായി ഉപ്പ് അടങ്ങിയ ആഹാരങ്ങള്‍ പതിവാക്കുന്നത് സോഡിയത്തിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് അമിതമായി ദാഹം ഉണ്ടാക്കുന്നു. തന്മൂലം നിരവധി വെള്ളം ഒറു വ്യക്തി കുടിക്കുകയും, ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള സോഡിയം അലിയിച്ച് കളയാന്‍ ശരീരം വെള്ളത്തെ ശേഖരിച്ച് വെയ്ക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ വെള്ളം ശേഖരിച്ച് വെയ്ക്കുന്നത്, ശരീരത്തില്‍ ചീര്‍മ്മത ഉണ്ടാകുന്നതിന് കാരണാണ്. ഇത് ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.
കൊഴുപ്പും ഉപ്പും
കൊഴുപ്പും ഉപ്പും അമിതമായി അടങ്ങിയ ആഹാരങ്ങള്‍ പരമാവധി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇവ രണ്ടും ആരോഗ്യത്തിന് നല്ലതല്ല. കൊഴുപ്പും ഉപ്പും അമിതമായി അടങ്ങിയ ആഹാരങ്ങള്‍ കഴിച്ചാല്‍ ശരീരഭാരം അമിതമാകാന്‍ സാധ്യത കൂടുതലാണ്. ഉപ്പ് നേരിയ തോതില്‍ മാത്രമാണ് ശരീരഭാരം വര്‍ദ്ധിപ്പിക്കുക. എന്നാല്‍, കൊഴുപ്പ് അടങ്ങിയ ആഹാരങ്ങളും പതിവാക്കിയാല്‍ അമിത വണ്ണത്തിന് കാരണമാകുന്നതാണ്.
ചില പഠനങ്ങള്‍ പ്രകാരം, ഉപ്പ് ഒരിക്കലും നേരിട്ട് അമിതവണ്ണത്തിന് കാരണമാകുന്നില്ലെന്ന് ചൂണ്ടികാണിക്കുന്നു. ചില പഠനങ്ങള്‍ പ്രകാരം, ഉപ്പ് അമിതമായി കഴിക്കുന്നവരില്‍ വിശപ്പ് കുറയാനുള്ള സാധ്യതയും ചൂണ്ടി കാണിക്കുന്നുണ്ട്. എന്നാല്‍, ഈ പഠനത്തിന് കൃത്യമായ തെളിവുകളില്ലെന്നും ചൂണ്ടികാണിക്കുന്നു.
ഓർക്കുക
നല്ല ആഹാരശീലം പിന്തുടര്ന്നാല് മാത്രമാണ് നല്ല ആരോഗ്യവും വ്യക്തികളില്‍ ഉണ്ടായിരിക്കുകയുള്ളൂ. പ്രത്യേകിച്ച്, അമിതവണ്ണം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാണ്. സ്ട്രോക്ക് മുതല്‍ ഹൃദ്രോഗം വരെ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതിനാല്‍, ശരിയായ ജീവിതരീതി പിന്തുടരാന് ശ്രദ്ധിക്കുക. ഉപ്പ്, മധുരം എന്നിവ അമിതമായി അടങ്ങിയ ആഹാരങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക. കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
