Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
രാവിലെ എഴുന്നേറ്റ ഉടനെ താഴെ പറയുന്ന പാനീയങ്ങളില്‍ ഒന്ന് കുടിക്കാറുണ്ടോ? എങ്കില്‍ അറിയേണ്ടവ
രാവിലെ എഴുന്നേറ്റ ഉടനെ നിങ്ങള്‍ എന്ത് കഴിക്കുന്നു? എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുന്നു? ഏത് രീതിയില്‍ പെരുമാറുന്നു? എന്നതെല്ലാം വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ചിലരുടെ വ്യക്തിത്വം മനസ്സിലാക്കാനും, ആരോഗ്യം മനസ്സിലാക്കാനും ഈ ശീലങ്ങള്‍ സഹായിക്കുന്നതാണ്. അത്തരത്തില്‍ രാവിലെ എന്ത് കുടിക്കുന്നു എന്നതിനും പ്രാധാന്യം വളരെയധികമാണ്. താഴെ പറയുന്ന ഏതെങ്കിലും ഒരു വെള്ളമാണ് നിങ്ങള്‍ വെറും വയറ്റില്‍ ആദ്യം കഴിക്കുന്നതെങ്കില്‍ നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

നാളികേര വെള്ളം
രാവിലെ എഴുന്നേല്ക്കുമ്പോള് വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് നാളികേര വെള്ളം, അല്ലെങ്കില്‍ കരിക്കിന് വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍? കരിക്കിന് വെള്ളത്തില്‍ ധാരാളം ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയിരിക്കുന്നു.അതിനാല്‍, ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താന്‍ ഇവ സഹായിക്കുന്നു. അതുപോലെ, നിര്‍ജലീകരണം തടയാനും, ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താനും കരിക്കിന് വെള്ളവും, നാളികേരവെള്ളവും സഹായിക്കുന്നു. കൂടാതെ, ദഹന പ്രശ്നങ്ങള്‍ കുറയ്ക്കാനും ഒരു ദിവസം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഊര്‍ജം ശരീരത്തിന് നല്‍കാനും നാളികേരവെള്ളം സഹായിക്കുന്നതാണ്. നാളികേര വെള്ളത്തില്‍ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല്‍, ഹൃദ്രോഗങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബെസ്റ്റ് ചോയ്സാണ് നാളികേര വെള്ളം, അല്ലെങ്കില്‍ കരിക്കിന് വെള്ളം
ജീരക വെള്ളം
ജീരകത്തില്‍ ആന്റിഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കാന്‍ ജീരക വെള്ളം വളരെയധികം സഹായിക്കുന്നതാണ്. കൂടാതെ രാവിലെ തന്നെ ഉണ്ടാകുന്ന ദഹന പ്രശ്നങ്ങള്‍, അസിഡിറ്റി എന്നിവ കുറയ്ക്കാനും ജീരക വെള്ളം സഹായിക്കുന്നു. ഇവ കൂടാതെ, ശരീരത്തില്‍ എത്തുന്ന അമിതമായിട്ടുള്ള കൊഴുപ്പ് എരിയിച്ച് കളയാനും ജീരകം സഹായിക്കുന്നതാണ്. അതിനാല്‍, അമിതവണ്ണം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ, ഇന്‍സുലിന്‍ പ്രതിരോധം ഇല്ലാതാക്കാനും ജീരക വെള്ളം സഹായിക്കുന്നു. അതിനാല്‍, രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കുമെന്ന ഭയവും ആവശ്യമില്ല. ഇത് പ്രമേഹ രോഗികള്‍ക്ക് വളരെയധികം നല്ലതാണ്.
ഏലക്കായ വെള്ളം
ചിലര്‍ രാവിലെ തന്നെ ഏലക്കായ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കാണാം. ഏലക്കായ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിച്ചാല്‍ ദഹന പ്രശ്നങ്ങള്‍ കുറയുന്നതായിരിക്കും. വായ്നാറ്റം പോലെയുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ഏലക്കായ സഹായിക്കുന്നതാണ്. ശരീരത്തില്‍ നിന്നും നിര്‍ജലീകരണം കുറയ്ക്കാന്‍ ഏലക്കായ വെള്ളം സഹായിക്കുന്നതാണ്. കൂടാതെ, ശരീരത്തില്‍ അടിഞ്ഞുകൂടി കിടക്കുന്ന മാലിന്യങ്ങളെ പുറത്തേയ്ക്ക് കളയുന്നതിനും ഏലക്കായ വെള്ളം സഹായിക്കുന്നു. കരളിനെ ശുദ്ധീകരിക്കാനും, ശരീരം ശുദ്ധീകരിക്കാനും ഏലക്കായ സഹായിക്കുന്നതാണ്. മെറ്റബോളിസം വര്‍ദ്ധിക്കാന്‍ ഏലക്കായ സഹായിക്കുന്നു. മെറ്റബോളിസം വര്‍ദ്ധിക്കുമ്പോള്‍ ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് ഇല്ലാതാകുന്നതാണ്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
ഉലുവ വെള്ളം
ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ഉലുവ സഹായിക്കുന്നതാണ്. അതുപോലെ, രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ ഉലുവ സഹായിക്കുന്നു. കൂടാതെ, മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നതാണ്. മലബന്ധപ്രശ്നങ്ങള്‍ ഇല്ലാതാകുന്നതാണ്. ശരീരത്തിലെ അമിതമായിട്ടുള്ള കൊഴുപ്പ് കുറയ്ക്കാനും ഉലുവ വെള്ളം സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
