Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
കഫത്തിന്റെ നിറം പറയും, നിങ്ങളുടെ ആരോഗ്യവും രോഗാവസ്ഥയും
കാലാവസ്ഥ മാറുമ്പോള്‍, അല്ലെങ്കില്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവരില്‍ കഫത്തിന്റെ ബുദ്ധിമുട്ട് സര്‍വ്വ സാധാരണമാണ്. എന്നാല്‍, ഓരോ ആരോഗ്യാവസ്ഥയ്ക്കനുസരിച്ച് കഫത്തിന്റെ നിറത്തിലും വ്യത്യാസം ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച്, തുമ്മല്‍ വരുമ്പോള്‍ മൂക്കില്‍ നിന്നും വരുന്ന കഫത്തിന്റെ നിറമല്ല, നല്ല പനിപിടിച്ചിരിക്കുമ്പോള് പലരിലും ഉണ്ടായിരിക്കുക. എന്തുകൊണ്ടായിരിക്കും ഈ നിറവ്യത്യാസം? കഫത്തിന്റെ നിറം നമ്മുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

തെളിഞ്ഞ കഫം
അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവരിലാണ് വെള്ളം പോലെ നല്ല തെളിഞ്ഞ കഫം കണ്ടുവരാറുള്ളത്. കൂടാതെ, നല്ല ആരോഗ്യവും, ശ്വാസകോശ ആരോഗ്യം നിലനില്ക്കുന്നവരിലുമായിരിക്കും ക്ലിയറായിട്ടുള്ള കഫം പൊതുവില്‍ കണ്ടുവരുന്നത്. തണുത്ത കാറ്റ്, വരണ്ട കാറ്റ് എന്നിവ അമിതമായി തട്ടുന്നത് മൂലവും മൂക്കില്‍ നിന്നും വെള്ളം പോലെ തെളിഞ്ഞ കഫം വരുന്നതാണ്.
കട്ടിയുള്ള വെള്ള കഫം
ശ്വാസകോശത്തിലെ ചെറിയ ശ്വാസനാളികള്‍ക്ക് വീക്കം സംഭവിക്കുമ്പോള്‍ വെള്ള നിറത്തിലുള്ള കട്ടിയുള്ള കഫം ഉണ്ടായേക്കാം. ഇത്തരത്തില്‍ ശ്വാസകോശത്തില്‍ വീക്കം സംഭവിക്കുമ്പോള്‍ ശ്വസിക്കാനും നിശ്വസിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടാനും സാധ്യത വളരെ കൂടുതലാണ്. കൂടാതെ, തൊണ്ടവേദന, അമിതമായിട്ടുള്ള ക്ഷീണം, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചില്‍ ഒരു ഭാരം ഇരിക്കുന്ന അവസ്ഥ എന്നിവയെല്ലാം രോഗിയ്ക്ക് അനുഭവപ്പെട്ടേക്കാം.
Gastroesophageal reflux disease (GERD) എന്ന രോഗാവസ്ഥ ഉള്ളവരിലും കട്ടിയുള്ള വെള്ള കഫം ഉണ്ടാകുന്നതാണ്. ദഹന വ്യവസ്ഥയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നെഞ്ചെരിച്ചില്‍ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നു. അതുപോലെ, ശ്വസകോശ രോഗങ്ങള്‍ ഉള്ളവരിലും, ഹൃദയ സംബന്ധമായ ചില അസുഖങ്ങള്‍ ഉള്ളവരിലും വെള്ള നിറത്തിൽ കട്ടിയുള്ള കഫം കണ്ടുവരുന്നു.
മഞ്ഞ കഫം
നല്ല പനിയുള്ള സമയത്ത് ചിലരില്‍ കട്ടിയുള്ള മഞ്ഞ കഫം കണാറുണ്ട്. നിങ്ങളുടെ ശരീരം അണുക്കളുമായി പൊരുതിക്കൊണ്ടിരിക്കുകയാണ് എന്നതിന്റെ സൂചന കൂടിയാണ് ഈ മഞ്ഞ കഫം. പ്രത്യേകിച്ച്, ന്യൂമോണിയ പോലെയുള്ള രോഗാവസ്ഥകൾ ഉള്ളവരില്‍ മഞ്ഞ കഫം സാധാരണയായി കണുവരുന്നുണ്ട്. കൂടാതെ, സൈനസിറ്റീസ്, സിസ്റ്റിക് ഫൈബ്രോസീസ് എന്നിവ ഉള്ളവരിലും മഞ്ഞ കഫം കണ്ടുവരുന്നു. വൈറ്റ് ബ്ലഡ് സെല്‍സ് കഫത്തില്‍ പ്രത്യക്ഷപ്പെടുന്നതുമൂലമാണ് കഫത്തിന് മഞ്ഞ നിറം കാണുന്നത്.
ചുവപ്പ് നിറം
കഫത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുന്നുണ്ടെങ്കില്‍, മൂക്കില്‍ മുറിവുണ്ടാകുന്നത് മൂലം രക്തം കലര്‍ന്ന് കഫം ചുവപ്പ് നിറമാകാന്‍ സാധ്യത കൂടുതലാണ്. അതുപോലെ, ന്യൂമോണിയ, ശ്വാസകോശ കാന്‍സര്‍, ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവ ഉള്ളവരിലും പിങ്ക്, അല്ലെങ്കില്‍ ചുവപ്പ് നിറത്തിലുള്ള കഫം കണ്ടുവരുന്നുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കഫക്കെട്ട് അമിതമായി ശാരീരിക ബുദ്ധിമുട്ടുകള്‍ വരുത്തുന്നുണ്ടെങ്കില്‍ ഉടനെ ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, വിട്ടുമാറാത്ത കഫക്കെട്ട്, കഫത്തിലെ നിറവ്യത്യാസം എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറെ കാണിക്കുക. ചിലര്‍ കഫത്തില്‍ രക്തത്തിന്റെ അംശം കണ്ടാലും പലപ്പോഴും ശ്രദ്ധിക്കാതെ വിടുന്ന അവസ്ഥ കാണാം. എന്നാല്‍, മൂക്കിലെ മുറിവ് മാത്രമല്ല, കാന്‍സറും, മറ്റുപല രോഗങ്ങളും കഫത്തില്‍ രക്തത്തിന്റെ അംശം വരുന്നതിന് കാരണമാണ്. അതിനാല്‍ കഫക്കെട്ട് നിസ്സാരമായി കാണരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
