Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പിത്താശയക്കല്ലിനെ ചെറുക്കാന്‍ ആപ്പിള്‍ ജ്യൂസ്: ആരോഗ്യത്തിന് ഉപയോഗിക്കാം ഇപ്രകാരം
പിത്താശയക്കല്ല് പലപ്പോഴും പലരും അറിയാതെ പോവുന്ന ഒരു രോഗാവസ്ഥയാണ്. അതികഠിനമായ വേദനയോ അസ്വസ്ഥതകളോ വരുമ്പോഴാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ അപകടകരമായി മാറുന്നത്. എന്നാല്‍ കരളിന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന പിത്തസഞ്ചി അഥവാ പിത്താശയത്തില്‍ കണ്ട് വരുന്ന ക്രിസ്റ്റലുകള്‍ പോലുള്ള കല്ലുകള്‍ അപകടകരമായ അവസ്ഥയുണ്ടാക്കുന്നതാണ്. വളരെ സാധാരണമായാണ് പലരിലും ഇതേ അവസ്ഥയുണ്ടാവുന്നത്.
പിത്താശയത്തില്‍ കല്ലുണ്ടാവുന്നത് എന്തുകൊണ്ടാണെന്ന് പലപ്പോഴും അറിയുന്നില്ല. എന്നാല്‍ അതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്. പലപ്പോഴും കൊളസ്ട്രോള്‍ കൂടുന്നത്, അല്ലെങ്കില്‍ പിത്തരസത്തിലെ ലവണങ്ങളുടെ അഭാവം, പൊണ്ണത്തടി എന്നിവ ഇതിന്റെ ചില ഭാഗങ്ങളാണ്. കൂടാതെ അനാരോഗ്യകരമായ ഭക്ഷണശീലവും ഇതില്‍ പെടുന്നതാണ്. പലപ്പോഴും ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ആപ്പിള്‍ ജ്യൂസ് കൊണ്ട് നമുക്ക് ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കാം. എപ്രകാരം എന്ന് നോക്കാം.

ആപ്പിള്‍ പരിഹാരം
ആപ്പിള്‍ കഴിച്ച് കൊണ്ട് തന്നെ നമുക്ക് ഈ പ്രശ്നത്തെ പരിഹരിക്കാവുന്നതാണ്. ഇത് വഴി നിങ്ങള്‍ക്ക് പല രോഗാവസ്ഥകളേയും പരിഹരിക്കാം. അത് മാത്രമല്ല പിത്താശയക്കല്ലിനെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു. ദിനവും ഒരു ആപ്പിള്‍ വീതം അഞ്ച് ദിവസം കഴിക്കണം. ഇതല്ലെങ്കില്‍ ആപ്പിള്‍ ജ്യൂസ് കുടിക്കുന്നതിനും ശ്രദ്ധിക്കാവുന്നതാണ്. ഇത് രണ്ടും ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് പിത്താശയക്കല്ലിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഒരു ഗ്ലാസ്സ് ആപ്പിള്‍ ജ്യൂസ് ശീലമാക്കുന്നതും നല്ലതാണ്. ആദ്യത്തെ അഞ്ച് ദിവസം കൊണ്ട് തന്നെ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.
മറ്റ് മാര്‍ഗ്ഗങ്ങള്‍
ഇത് കൂടാതെ നിങ്ങള്‍ക്ക് പിത്താശയക്കല്ലിനെ പ്രതിരോധിക്കുന്നതിന് വേണ്ടി മറ്റ് ചില മാര്‍ഗ്ഗങ്ങള്‍ കൂടി ചെയ്യാവുന്നതാണ്. എപ്പോഴും ആരോഗ്യകരമായ ഭക്ഷണശീലം തുടരുക. മാത്രമല്ല ഇവ സമീകൃതമാണ് എന്നത് ഉറപ്പ് വരുത്തണം. എല്ലാ തരത്തിലുള്ള പ്രോട്ടീനും ഫൈബറും വിറ്റാമിനുകളും എല്ലാം നിങ്ങള്‍ക്ക് ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ദിനവും 30 ഗ്രാം ഫൈബര്‍ ഭക്ഷണത്തോടൊപ്പം അകത്ത് എത്തണം.
പഴങ്ങള്‍ പച്ചക്കറികള്‍
സ്ഥിരമായി ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തേണ്ടതാണ്. അത് മാത്രമല്ല പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഒപ്പം ധാന്യങ്ങളും ഭക്ഷണത്തിന്റെ ഭാഗമായിരിക്കണം. അത് കൂടാതെ ദിനവും 5-9 വരെ പഴങ്ങും പച്ചക്കറികളും കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കഴിക്കുന്ന സമയം കൃത്യമായ ഇടവേളകളായിരിക്കണം. കൊഴുപ്പ് കുറഞ്ഞ ഭക്ഷണം ഉറപ്പ് വരുത്തേണ്ടതാണ്.
കാപ്പി ഒഴിവാക്കാം
കാപ്പി കഴിക്കുന്നത് വഴി അത് ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കഫീന്‍ അധികമായതിനാല്‍ പലരും കാപ്പിയിലേക്ക് ആകൃഷ്ടരാവുന്നു. അതുകൊണ്ട് തന്നെ കൂടിയ അളവില്‍ കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കേണ്ടതാണ്. ഇത് പിത്താശയക്കല്ലിനെ പ്രതിരോധിക്കുകയും വരാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് കാപ്പി കുടിക്കുന്നതിന് നിയന്ത്രണം കൊണ്ട് വരുക.
ഒഴിവാക്കേണ്ടവ
പലപ്പോഴും കഴിക്കുന്ന ഭക്ഷണങ്ങളില്‍ ചിലത് ഒഴിവാക്കേണ്ടതായി വരുന്നുണ്ട്. ഇതില്‍ ചീര, മറ്റ് മുഴുധാന്യങ്ങള്‍ എന്നിവയെല്ലാം തന്നെ അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു. പിത്താശയക്കല്ല് വരുന്നതിനുള്ള സാധ്യതയെ ഇവ ഒഴിവാക്കുന്നതിലൂടെ ഇല്ലാതാവുന്നു. പലപ്പോഴും ഭക്ഷണം കഴിക്കാതിരിക്കുന്ന അവസ്ഥയിലും ഇതേ അപകടാവസ്ഥ ശരീരത്തില്‍ ഉണ്ടാവും. ഇത് രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
