Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
ചീരയൊക്കെ ചൂടാക്കി ഉപയോഗിക്കുന്നവര് കരുതിയിരിക്കണം: ആവര്ത്തിച്ചുള്ള ചൂടാക്കല് ആളെക്കൊല്ലും
ഭക്ഷണം പലപ്പോഴും ബാക്കി വന്നാല് നമ്മളെല്ലാവരും ഫ്രിഡ്ജില് കയറ്റുന്നു. എന്നാല് പിന്നീട് അത് ചൂടാക്കി ഉപയോഗിക്കുമ്പോള് അതില് ചില അപകടങ്ങള് ഒളിഞ്ഞിരിപ്പുണ്ട്. പലപ്പോഴും ഇതറിയാതെ ഒരേ ഭക്ഷണം തന്നെ നമ്മള് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നു. പലപ്പോഴും രണ്ട് തവണയെല്ലാം പഴയ ഭക്ഷണം ഫ്രിഡ്ജില് വെച്ച് ചൂടാക്കി ഉപയോഗിക്കുന്നവരുണ്ട്. തിരക്കേറിയ ജീവിതശൈലിയും ഭക്ഷണരീതിയും എല്ലാം ഇത്തരത്തില് ഉള്ള ശീലങ്ങളിലേക്ക് നമ്മളെ എത്തിക്കുന്നുണ്ട്. എന്നാല് ഇത് അത്യന്തം അപകടമാണ് എന്ന് നിങ്ങളില് പലരും അറിയുന്നില്ല എന്നതാണ് സത്യം.
ചോറുള്പ്പടെയുള്ള ഭക്ഷണങ്ങള് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് വിഷലിപ്തമാണെന്ന ബോധ്യം ആര്ക്കെങ്കിലും ഉണ്ടോ? എന്നാല് സത്യമാണ്. ചോറ് ഉള്പ്പടെയുള്ള ഭക്ഷണങ്ങള് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് വഴി അത് കൂടുതല് അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നതാണ് സത്യം. ചിലരില് ഇടക്കിടെ ഭക്ഷ്യവിഷബാധ ഉണ്ടാവുന്നതിന് പിന്നിലും ഇതെല്ലാം ഒരു കാരണം തന്നെയാണ്. ഏതൊക്കെ ഭക്ഷണങ്ങള് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കാന് പാടില്ലെന്ന് നോക്കാം.

മുട്ട
പുഴുങ്ങിയ മുട്ട, ഓംലൈറ്റ് ആക്കിയ മുട്ട, മുട്ടക്കറി എന്നിവയെല്ലാം വേഗം വേഗം കഴിച്ച് തീര്ക്കുന്നതാണ് നല്ലത്. എപ്പോഴും ഫ്രഷ് ആയ മുട്ട മാത്രം കഴിക്കാന് ശ്രദ്ധിക്കുക. ഇത് വീണ്ടും വീണ്ടൂം ചൂടാക്കി ഉപയോഗിക്കുന്നത് വഴി പലപ്പോഴും ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണങ്ങളിലൊന്നായ സാല്മൊണല്ല ബാക്ടീരിയയുടെ ഉല്പാദനം വര്ദ്ധിക്കുന്നു. ഇവ 20 മുതല് 73 ഡിഗ്രി സെല്ഷ്യസ് വരെ താപനിലയില് അതിവേഗം പെരുകുകയും ഇത് അപകടാവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള് പലരും അറിഞ്ഞിട്ടും ശ്രദ്ധിക്കാതെ വിടുന്നു. എന്നാല് പിന്നീട് ഭക്ഷ്യവിഷബാധയിലേക്ക് എത്തുമ്പോഴാണ് ഇത്തരം കാര്യങ്ങള് മനസ്സിലാവുന്നതും.
ചോറ്
സ്ഥിരമായി നാം ചെയ്യുന്ന തെറ്റുകളില് ഒന്നാണ് ചോറ് വീണ്ടും വീണ്ടും രണ്ട് മൂന്ന് ദിവസമെങ്കിലും ചൂടാക്കി ചൂടാക്കി കഴിക്കുന്നത്. ബാക്കിയുള്ള ചോറ് ഫ്രിഡ്ജില് കയറ്റി അടുത്ത ദിവസം അത് ചൂടാക്കി കഴിക്കുമ്പോള് അത് വഴി അപകടകരമായ അവസ്ഥയാണ് ഉണ്ടാവുന്നത് എന്നത് പലപ്പോഴും അറിയുന്നില്ല. മണ്ണിലും പച്ചക്കറിയിലും സാധാരണയായി കാണപ്പെടുന്ന ബാസിലസ് സെറിയസ് എന്ന ബാക്ടീരിയ ചോറില് വളരുന്നതിന് അനുകൂല സാഹചര്യം ഉണ്ടാക്കുന്നു. ഇവ ചൂടാക്കുന്നത് വഴി പെട്ടെന്ന് പെരുകുകയും ഭക്ഷ്യവിഷബാധയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ചീര
ആരോഗ്യത്തിന്റെ കാര്യത്തില് വിറ്റാമിനുകളുടെ കലവറയാണ് ചീര എന്നത് നമുക്കറിയാം. കാഴ്ച ശക്തി വര്ദ്ധിപ്പിക്കുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു എന്നതാണ് സത്യം. എന്നാല് ചീരയിലും മറ്റ് പച്ച ഇലക്കറികളിലും നൈട്രേറ്റുകള് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് വീണ്ടും ചൂടാക്കുമ്പോള് ക്യാന്സറിന് കാരണമാകുമെന്ന് അറിയപ്പെടുന്ന സംയുക്തങ്ങളായി വിഘടിപ്പിക്കാന് കഴിയും എന്നാണ് പല പഠനങ്ങളും പറയുന്നത്. നൈട്രേറ്റുകള് സ്വയം ദോഷകരമല്ലെങ്കിലും ഇവ ചൂടാക്കി കഴിക്കുന്നത് വഴി വായിലെ ബാക്ടീരിയകളുമായും ശരീരത്തിലെ എന്സൈമുകളുമായും ചേരുമ്പോള് ടോക്സിന് സംയുക്തമായി മാറുന്നു. ഇതാണ് അവ ക്യാന്സറിനുള്ള പ്രാഥമിക കാരണമായ നൈട്രോസാമൈനുകളാവുന്നത് എന്നാണ് പഠനം പറയുന്നത്.
ഉരുളക്കിഴങ്ങ്
പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില് ഉരുളക്കിഴങ്ങിനുള്ള പ്രാധാന്യം നിസ്സാരമല്ല. എന്നാല് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില് ഉരുളക്കിഴങ്ങുകള് 2 മണിക്കൂറില് കൂടുതല് ഊഷ്മാവില് സൂക്ഷിക്കുമ്പോള്, അത് ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയുടെ വളര്ച്ചക്ക് കാരണമാകുന്നു. ഇത് ശരീത്തിന്റെ ഞരമ്പുകളെയാണ് പ്രതിസന്ധിയിലാക്കുന്നത്. അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്ന ഇത്തരം ബാക്ടീരിയകള് പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇവരില് ശ്വസിക്കാന് ബുദ്ധിമുട്ട്, ഛര്ദ്ദി, ഓക്കാനം, വയറുവേദന എന്നിവയുള്പ്പെടെ നിരവധി ഗുരുതരാവസ്ഥകള് ഉണ്ടാവുന്നു.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
