Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
40-ന് ശേഷം പുരുഷനില്‍ പ്രമേഹം: അത്താഴത്തിന് ശേഷം കൂടുന്ന പ്രമേഹം നിയന്ത്രിക്കാം
പ്രമേഹം എന്നത് ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ആരോഗ്യ പ്രതിസന്ധികള്‍ മാത്രമല്ല മാനസികാരോഗ്യത്തേയും ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. പുരുഷന്‍മാര്‍ അല്‍പം കൂടി കരുതിയിരിക്കേണ്ട സമയമാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ട ഒരു സമയമാണ്. നാല്‍പ്പതിന് ശേഷമാണ് പുരുഷന്‍മാരില്‍ പ്രമേഹത്തിന്റെ അളവ് വര്‍ദ്ധിക്കുന്നത്. പലപ്പോഴും ഇതിനെ എപ്രകാരം നിയന്ത്രിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ശരീരത്തിലെ കോശങ്ങള്‍ ഇന്‍സുലിനെ പ്രതിരോധിക്കാന്‍ തുടങ്ങിയാല്‍ പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. ഇത് ഗ്ലൂക്കോസ് അളവ് വര്‍ദ്ധിപ്പിക്കുകയും അത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ഈ ലേഖനത്തില്‍, 40 വയസ്സ് കഴിഞ്ഞ പുരുഷന്മാരിലെ പ്രമേഹത്തിന്റെ പ്രശ്നത്തെ എന്തൊക്കെയാണെന്നും അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി അത്താഴത്തിന് ശേഷം എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ചും പലര്‍ക്കും അറിയില്ല. പുരുഷന്മാരില്‍ പ്രമേഹത്തിന്റെ അളവ് എത്രത്തോളമാണ് ഉയര്‍ന്നതായി കണക്കാക്കുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം.

പ്രമേഹത്തിന്റെ അനന്തരഫലങ്ങള്‍
പ്രമേഹം ശരീരത്തില്‍ വര്‍ദ്ധിക്കുമ്പോള്‍ അത് നിങ്ങളില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നുള്ളത് അറിഞ്ഞിരിക്കണം. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ സാധിക്കാത്ത ശരീരത്തിന്റെ അവസ്ഥയാണ് പ്രമേഹമായി മാറുന്നത്. നിങ്ങളില്‍ പ്രമേഹമുണ്ടെങ്കില്‍ അത് പലപ്പോഴും ഹൃദ്രോഗം, ഞരമ്പുകള്‍ക്ക് തകരാര്‍, വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴി വെക്കുന്നു. ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി കണക്കാക്കുമ്പോള്‍ അപകടകരമായ സാഹചര്യങ്ങള്‍ പിന്നീട് ഉണ്ടാവുന്നു. സാധാരണയായി പ്രമേഹം രണ്ട തരത്തിലാണ് ഉള്ളത്. ടൈപ്പ് 1 പ്രമേഹം ,ടൈപ്പ് 2 പ്രമേഹം.
40-ന് ശേഷം പുരുഷന്‍മാരിലെ പ്രമേഹം
നാല്‍പ്പതിന് ശേഷം പുരുഷന്‍മാരില്‍ പ്രമേഹമുണ്ടെങ്കില്‍ അത് ചില ലക്ഷണങ്ങളെ കാണിക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ ആണ് ഇത്തരം അപകടങ്ങള്‍ക്ക് വഴി വെക്കുന്നത്. ഇത് ഹൃദയത്തെക്കൂടി ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുമ്പോള്‍ നാം കാര്യക്ഷമമായി തന്നെ പ്രതിരോധം തുടങ്ങണം. ശരീരം കാണിക്കുന്ന അസാധാരണമായ പല ലക്ഷണങ്ങളും അപകടാവസ്ഥയുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന്‍ വരെ നഷ്ടമാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു.
ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം
നാല്‍പ്പതിന് ശേഷം പ്രമേഹം പിടികൂടിയാല്‍ ശരീരം പ്രതികരിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അതില്‍ ചിലത് ഇതാണ്. ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, ദാഹം കൂടുന്നത്, പലപ്പോഴും ശരീരഭാരത്തില്‍ വിശദീകരിക്കാനാകാത്ത ഏറ്റക്കുറച്ചിലുകള്‍, വിട്ടുമാറാതെ നില്‍ക്കുന്ന ക്ഷീണം, കാഴ്ച മങ്ങുന്നത്, മാറാതെ നില്‍ക്കുന്ന മുറിവുകള്‍ എന്നിവയെല്ലാം ശ്രദ്ധിക്കണം. പ്രത്യേകിച്ച് നാല്‍പ്പതിന് ശേഷം ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അത് രോഗാവസ്ഥയെ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതിനുള്ള സമയമാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
അത്താഴത്തിന് ശേഷം പ്രമേഹം നിയന്ത്രിക്കാം
അത്താഴത്തിന് ശേഷം നിങ്ങളില്‍ പ്രമേഹ രോഗസാധ്യത കൂടുതലായി കാണുന്നു. കാരണം ഈ സമയം പലപ്പോഴും ഭക്ഷണത്തിലെ അളവ് കൂടി പ്രമേഹം കുത്തനെ ഉയരുന്നതിന് കാരണമാകുന്നു. ഇതിനെ നിയന്ത്രിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നാല്‍പ്പത് വയസ്സിന് മുകളിലുള്ള പുരുഷന്‍മാര്‍ ശ്രദ്ധിക്കണം. അത് വഴി ഹൃദയത്തിന്റെ ഗുരുതരമായ സങ്കീര്‍ണതകളെ ഒഴിവാക്കാന്‍ സാധിക്കുന്നു. കൂടാതെ വൃക്കകളുടെ ആരോഗ്യവും സംരക്ഷിക്കുന്നതിന് സാധിക്കുന്നു.
നിങ്ങളുടെ ഡിന്നര്‍ ഡയറ്റ് പരിശോധിക്കുക
രാത്രിയിലെ ആഹാരം ശ്രദ്ധിക്കുക എന്നതാണ് ആദ്യത്തെ കാര്യം. അത് നിങ്ങള്‍ക്ക് പ്രമേഹമോ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളോ ആണെങ്കില്‍ പോലും കൃത്യമായി ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. രാത്രിയില്‍ എപ്പോഴും സമീകൃതാഹാരം കഴിക്കുക എന്നതാണ് പ്രധാന കാര്യം. പ്രമേഹം ഉണ്ടെന്ന് മനസ്സിലാക്കിയാല്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, നല്ല കൊഴുപ്പ് എന്നിവ അടങ്ങിയ അത്താഴം കഴിക്കുക. പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക.
ചെറിയ പാര്‍ട്ടായി കഴിക്കുക
ഭക്ഷണം വിശക്കുമ്പോള്‍ ഒന്നിച്ച് കഴിക്കുക എന്ന രീതി ഒഴിവാക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വര്‍ദ്ധിപ്പിക്കുന്നതിന്റെ കാരണം എന്ന് പറയുന്നത് തന്നെ അത്താഴത്തിന്റെ അളവ് കൂടുന്നതാണ്. ഇത് വളരെ പെട്ടെന്ന് പ്രമേഹം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പലപ്പോഴും പ്രമേഹ രോഗികള്‍ ഭക്ഷണം കിഴിക്കുമ്പോള്‍ കൂടുതല്‍ ഭക്ഷണം ഒരുമിച്ച് കഴിക്കാതെ അവ പാര്‍ട്ട് പാര്‍ട്ടായി കഴിക്കുന്നതിന് ശ്രദ്ധിക്കുക.
അത്താഴത്തിന് ശേഷം വ്യായാമം
അത്താഴത്തിന് ശേഷം അതി കഠിനമായ വ്യായാമമുറകളുടെ ആവശ്യമില്ല. ഇത് ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷമാണ് നല്‍കുന്നത്. എന്നാല്‍ അത്താഴത്തിന് ശേഷം ചെറിയ ചെറിയ ലഘുവ്യായാമങ്ങള്‍ നടത്തുന്നതും ശരീരത്തിന് ചലനം നല്‍കുന്നതും നല്ലതാണ്. അത്താഴം ഏഴ് മണിക്കെങ്കിലും കഴിച്ച് ഉറങ്ങാറാവുമ്പോഴേക്ക് അത് ദഹിചചിരിക്കണം. നടക്കുന്നത്, കൈകാലുകള്‍ കൊണ്ടുള്ള ചെറിയ ചലനങ്ങള്‍ എന്നിവ എന്തായാലും ചെയ്തിരിക്കണം.
രാത്രി വൈകിയുള്ള സ്‌നാക്‌സ്
പലപ്പോഴും പലരും രാത്രി ഏറെ വൈകിയും സ്‌നാക്‌സ് കഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. എന്നാല്‍ ഇത്തരം പ്രലോഭനങ്ങളില്‍ വീഴാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഇത്തരം ശീലങ്ങള് പരമാവധി ഒഴിവാക്കുക. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് പ്രത്യേകിച്ച് നാല്‍പ്പതിന് ശേഷമുള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം.
വെള്ളം കുടിക്കാം
വെള്ളം കുടിക്കുന്ന കാര്യത്തിലും വളരെയധികം ശ്രദ്ധിക്കാം. കാരണം ശരീരത്തില്‍ അത്യന്താപേക്ഷിതമായ ഒന്നാണ് ജലാംശം എന്നത്. ഇത് നിലനിര്‍ത്തുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന അപകടം നിസ്സാരമല്ല എന്നത് അറിഞ്ഞിരിക്കണം. വെള്ളം കുടിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുടേയും ആവശ്യമില്ല. രക്തത്തിലെ പഞ്ചസാരയുട അളവ് നിയന്ത്രിക്കുക എന്നത് ജലാംശം നിലനിര്‍ത്തുന്നതിലൂടെ സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











