Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
വേനല്‍ച്ചൂടിനെ നേരിടാന്‍ സ്മൂത്തികള്‍ ഇതാ: അതോടൊപ്പം ആരോഗ്യവും കിടിലനാക്കാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒരു സമയമാണ് കടന്ന് പോവുന്നത്. വേനല്‍ച്ചൂട് കടുക്കുന്ന ഈ സാഹചര്യത്തില്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി വേനല്‍ക്കാലത്ത് നാം ശ്രദ്ധിക്കേണ്ടത് പ്രധാനമായും നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിനാണ്. അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ചിലപ്പോള്‍ മരണം വരെ സംഭവിക്കുന്ന തരത്തിലുള്ള ഗുരുതര പ്രത്യാഘാതം ഇത് മൂലം ഉണ്ടാവാം.
വേനല്‍ച്ചൂടിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്നത് തന്നെയാണ് പല വിധത്തിലുള്ള പാനീയങ്ങള്‍. ഇതിലൂടെ വേനല്‍ക്കാല പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും അതോടൊപ്പം ആരോഗ്യത്തിന് മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. നിര്‍ജ്ജലീകരണത്തെ അകറ്റി ശാരീരികവും മാനസികവുമായ ആരോഗ്യം തിരിച്ച് പിടിക്കുന്നതിന് വേണ്ടി നമുക്ക് ഇനി പറയുന്ന സ്മൂത്തികള്‍ കഴിക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

പനനൊങ്ക് സ്മൂത്തി
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് പനനൊങ്ക്. ഇതാകട്ടെ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുകയും ചെയ്യുന്ന. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നതാണ് പനനൊങ്ക് സ്മൂത്തി. ഇത് ശരീരം തണുപ്പിക്കുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുകുയം ചെയ്യുന്നു.
തയ്യാറാക്കുന്നത്
പനനൊങ്ക് 3-4 കഷ്ണം
1 കപ്പ് തേങ്ങാ വെള്ളം
ഒരു നാരങ്ങ നീര്
ഒരു പിടി പുതിനയില
മധുരം ആവശ്യമെങ്കില്‍
ഐസ് ക്യൂബുകള്‍
തയ്യാറാക്കുന്ന രീതി: പനനൊങ്ക്,, പുതിനയില, നാരങ്ങ നീര് എന്നിവ എല്ലാം കൂടി നല്ലതു പോലെ മിക്സ് ചെയ്തതിന് ശേഷം ഐസ് കൂടി ചേര്‍ത്ത് മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് നല്ലൊരു ദാഹശമമനിയാണ് എന്ന് മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതുമാണ്. നിര്‍ജ്ജലീകരണത്തെ പാടെ അകറ്റി ആരോഗ്യത്തോടേയും ഉന്മേഷത്തോടേയും ഇരിക്കുന്നതിന് സഹായിക്കുന്നു.
ഓറഞ്ച് മാംഗോ സ്മൂത്തി
ആരോഗ്യത്തിന് ഇവ രണ്ടും നല്കുന്ന ഗുണങ്ങള്‍ എത്രത്തോളമെന്ന് നമുക്കറിയാം. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ഇവയിലൂടെ ആരോഗ്യം മെച്ചപ്പെടുന്നു. മാത്രമല്ല ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍സി, എ എന്നിവയെല്ലാം തന്നെ രോഗപ്രതിരോധത്തിനും കാഴ്ച ശക്തിക്കും എല്ലാം സഹായിക്കുന്നതാണ്. കൂടാതെ ധാരാളം ആന്റി ഓക്സിഡന്റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
തയ്യാറാക്കുന്നത്
1 പഴുത്ത മാങ്ങ, തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയത്
1 ഓറഞ്ച്
½ കപ്പ് ഗ്രീക്ക് യോഗര്‍ട്ട്
1 ടേബിള്‍ സ്പൂണ്‍ തേന്‍ ആവശ്യമെങ്കില്‍
ഐസ് ക്യൂബുകള്‍
തയ്യാറാക്കുന്ന രീതി: എല്ലാ ചേരുവകളും മിക്സ് ചെയ്ത് അതിലേക്ക് യോഗര്‍ട്ട് കൂടി ചേര്‍ത്ത് പിന്നീട് ഒരു പിടി ഐസ് ക്യൂബുകളും ഇട്ട് നല്ലതുപോലെ ഇളക്കുക. അതിന് ശേഷം ഇതിലേക്ക ആവശ്യമെങ്കില്‍ തേന്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ്. ഇത് ശരീരത്തിന് ഉന്മേഷവും ഊര്‍ജ്ജവും കരുത്തും പ്രദാനം ചെയ്യും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ചോക്ലേറ്റ് മിന്റ് സ്മൂത്തി
ഡാര്‍ക്ക് ചോക്ലേറ്റ് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് സ്ഥിരമായി കഴിക്കുന്നത് പോലും നിങ്ങളുടെ മാനസികാരോഗ്യത്തെ മികച്ചതാക്കുന്നു. എന്നാല്‍ ഈ ചോക്ലേറ്റ് കൊണ്ട് സ്മൂത്തി തയ്യാറാക്കുന്നത് വഴി അത് ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു വേനലില്‍ ഇത് ശീലമാക്കുന്നത് ശരീരത്തിനും മനസ്സിനും കുളിര്‍മ്മയും ഊര്‍ജ്ജവും നല്കുന്നു. അത്രയധികം ഗുണങ്ങളാണ് ഇത് വഴി ലഭിക്കുന്നത്.
തയ്യാറാക്കുന്ന വിധം
1 കപ്പ് ചീര
¼ കപ്പ് പുതിന ഇലകള്‍
1 പഴം
2 ടേബിള്‍സ്പൂണ്‍ കൊക്കോ പൗഡര്‍
1 കപ്പ് ബദാം മില്‍ക്ക്
അല്പം ഡാര്‍ക്ക് ചോക്ലേറ്റ്
തയ്യാറാക്കുന്ന രീതി: ചീര, പുതിനയില, വാഴപ്പഴം, കൊക്കോ പൗഡര്‍, ബദാം പാല് എന്നിവയെല്ലാം തന്നെ നല്ലതുപോലെ ഒരുമിച്ച് മിക്സ് ചെയ്യുക. അതിന് ശേഷം ഇതിലേക്ക് അല്പം ഡ്രൈഫ്രൂട്സ് വേണമെങ്കില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.
തണ്ണിമത്തന് പുതിന സ്മൂത്തി
തണ്ണിമത്തന്റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരുകയില്ല. അത്രയധികം ആരോഗ്യ ഗുണങ്ങള്‍ ഇതിലുണ്ട്. നല്ലൊരു ഭാഗവും വെള്ളമായതിനാല്‍ നിര്‍ജ്ജലീകരണം പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. കൂടാതെ ശരീരത്തിന്റെ പി എച്ച് ലെവല്‍ കൃത്യമാക്കുന്നതിനും സഹായിക്കുന്നു. വേനല്‍ക്കാലത്തുണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് തണ്ണിമത്തന് സ്മൂത്തി.
തയ്യാറാക്കുന്ന വിധം
2 കപ്പ് തണ്ണിമത്തന്
¼ കപ്പ് പുതിന ഇലകള്‍
1 നാരങ്ങ നീര്
ഐസ് ക്യൂബുകള്‍
തയ്യാറാക്കുന്ന രീതി: തണ്ണിമത്തന്, തുളസി, നാരങ്ങ നീര് എന്നിവ എല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. അത് മിക്സിയില്‍ അടിച്ചെടുക്കാതേയും ചെയ്യാവുന്നതാണ്. പിന്നീട് ഒന്നു കൂടി തണുപ്പിക്കണം. അതിന് ശേഷം കുടിക്കാം. ആരോഗ്യത്തെ മികച്ചതാക്കുന്നതിനും നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതാണ് ഈ സ്മൂത്തി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











