Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ജ്യൂസ് കുടിച്ച് യൂറിക് ആസിഡ് കുറയ്ക്കാം
പ്യൂരിന്‍ വിഘടിച്ച് നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന ഒരു മാലിന്യമാണ് യൂറിക് ആസിഡ്. നമ്മള് കഴിക്കുന്ന ആഹാരത്തില്‍ നിന്നാണ് പ്യൂരില്‍ ഉണ്ടാകുന്നത്. ഇത് വിഘടിക്കുമ്പോഴാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. അമിതമായി പ്യൂരിന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിച്ചാല്‍, അത് ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു.

യൂറിക് ആസിഡ് വര്‍ദ്ധിച്ചാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാവുക. സന്ധികളിലെ വേദന മുതല്‍ വൃക്കയില്‍ കല്ല്, ഹൃദ്രോഗങ്ങള്‍ എന്നിവ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. യൂറിക് ആസിഡ് കുറയ്ക്കുന്നതിനായി പതിവാക്കാവുന്ന ചില ജ്യൂസുകള്‍ പരിചയപ്പെടാം.
നാരങ്ങ വെള്ളം
നമ്മള് ഇടയ്ക്കെങ്കിലും കുടിക്കുന്ന പാനീയമാണ് നാരങ്ങ വെള്ളം. നല്ല ദാഹശമനിയാണ് നാരങ്ങ വെള്ളം. കൂടാതെ, ശരീരത്തിന് നിരവധി ഗുണങ്ങളും നാരങ്ങവെള്ളത്തിലൂടെ ലഭിക്കുന്നതാണ്. ഇതേ നാരങ്ങ വെള്ളം ശരീരത്തിലെ യൂറിക് ആസിഡ് കുറയ്ക്കുന്നതിനും സഹായിക്കുന്നുണ്ട്. കാരണം, നാരങ്ങവെള്ളത്തില്‍ വിറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ യൂറിക് ആസിഡ് ലെവല്‍ മിതമായ രീതിയിലേയ്ക്ക് നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ, അമിതമായിട്ടുള്ള യൂറിക് ആസിഡ് ഇല്ലാതാക്കാനും നാരങ്ങ സഹായിക്കുന്നുണ്ട്. അതിനാല്‍, ദിവസത്തില്‍ ഒരു നേരമെങ്കിലും നാരങ്ങ വെള്ളം കുടിക്കുന്നത് യൂറിക് ആസിഡ് നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ഇഞ്ചി ചായ
ശരീരത്തിലെ ഇന്ഫ്ലമേഷന് കുറയ്ക്കാനും, ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇഞ്ചി വളരെയധികം സഹായിക്കുന്നുണ്ട്. എന്നും രാവിലെ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു വലിയ കഷ്ണം ഇഞ്ചി ചതച്ച്, നല്ലപോലെ തിളപ്പിച്ച് കുടിക്കുക. ഇത്തരത്തില്‍ കുടിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് ശരീരത്തില്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, ശരീരത്തില്‍ യൂറിക് ആസിഡ് മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളും വീക്കവുമെല്ലാം കുറയ്ക്കാന്‍ ഇഞ്ചി ചായ വളരെയധികം സഹായിക്കുന്നതാണ്.
ഗ്രീന്‍ ടീ
ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ മാത്രമല്ല, യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിനും, സന്ധികളുടെ ആരോഗ്യം നിലനിര്‍ത്താനും, സന്ധിവേദന കുറയ്ക്കാനും ഗ്രീന്‍ ടീ സഹായിക്കുന്നുണ്ട്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റിഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ ശരീരവീക്കം കുറയ്ക്കുന്നു. അതുപോലെ, വൃക്കയുടെ ആരോഗ്യം നല്ലരീതിയില്‍ നിലനിര്‍ത്താനും സഹായിക്കുന്നതാണ്. അതിനാല്‍ എന്നും രാവിലെ ഒരു ഗ്ലാസ്സ് ഗ്രീന്‍ ടീ കുടിക്കുന്നത് യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ സഹായി്ക്കുന്നു.
മഞ്ഞള്‍
മഞ്ഞളിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് നമുക്ക് അറിയാവുന്നതാണ്. മഞ്ഞള്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോല തന്നെ, ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ ശരീരവീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ, യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഇതിനായി എന്നും രാവിലെ ഒരു ഗ്ലാസ്സ് പശുവിന് പാലില്‍ 1 ടീസ്പൂണ്‍ മഞ്ഞള്‍ ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ, യൂറിക് ആസിഡ് നിയന്ത്രിക്കാനും സഹായിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
