Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ഈ വെള്ളം പതിവാക്കിയാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാം
ശരീരത്തില്‍ കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച്, ഹൃദയത്തിന്റെ ആരോഗ്യം ഇല്ലാതാകുന്നതിന് പിന്നില്‍ കൊളസ്ട്രോള്‍ ഒരു പ്രധാന വില്ലനാണെന്നു തന്നെ പറയാം. നമ്മള് കഴിക്കുന്ന ആഹ്രത്തില്‍ നിന്നെല്ലാം ചീത്തകൊളസ്ട്രോള്‍ രക്തത്തില്‍ കലരാന്‍ സാധ്യത കൂടുതലാണ്. ഈ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്. രാവിലെ വെറും വയറ്റില്‍ ഈ പാനിയങ്ങള്‍ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്.

മഞ്ഞള്‍ വെള്ളം
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്ക്യുമിന് നിരവധി ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്. പ്രത്യേകിച്ച്, രക്തത്തെ ശുദ്ധീകരിക്കാനും, അമിതമായിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കാനും മഞ്ഞള്‍ സഹായിക്കുന്നുണ്ട്. അതിനാല്‍, എന്നും രാവിലെ വെറും വയറ്റില്‍ മഞ്ഞള്‍ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് നല്ലതാണ്. ഇത് തയ്യാറാക്കുന്നതിനായി ചെറുചുടുവെള്ളത്തില് കുറച്ച് മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഇത് പതിവായി കുടിക്കാവുന്നതാണ്.
കറുവാപ്പട്ട വെള്ളം
ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കാന്‍ കറുവാപ്പട്ട നല്ലതാണ്. അതുപോലെ, രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാതിരിക്കാനും, രക്തത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കാനും കറുവാപ്പട്ട സഹായിക്കും. കറുവാപ്പട്ട വെള്ളം തയ്യാറാക്കുന്നതിനായി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ മൂന്ന് കഷ്ണം കറുവാപ്പട്ട ചേര്‍ക്കുക. ഇവ നല്ലപോലെ തിളപ്പിച്ചതിന് ശേഷം കുടിക്കാവുന്നതാണ്. എന്നും രാവിലെ വെറും വയറ്റില്‍ ഈ വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതാണ്.
ആപ്പിള്‍ സൈഡര്‍ വിനഗര്‍
നിരവധി ആരോഗ്യ ഗുണങ്ങളാണ് ആപ്പിള്‍ സൈഡര്‍ വിനഗറിന് ഉള്ളത്. ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് കുറയ്ക്കാന്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ വളരെ നല്ലതാണ്. അതുപോലെ, കൊളസ്ട്രോള്‍ ലെവല്‍ കുറയ്ക്കാനും, ദഹനം വേഗത്തില്‍ നടക്കാനും, ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താനും ആപ്പിള്‍ സൈഡര്‍ വിനഗര്‍ സഹായിക്കുന്നുണ്ട്. കൊളസ്ട്രോള്‍ കുറയ്്ക്കുന്നതിനായി, ആഹാരം കഴിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് 1 ഗ്ലാസ്സ് ചെറുചൂടുവെള്ളത്തില്‍ 1 ടീസ്പൂണ്‍ ആപ്പിള്‍ സൗഡര്‍ വിനഗര്‍ ചേര്‍ത്ത് മിക്സ് ചെയ്ത് കുടിക്കാവുന്നതാണ.് ഇത് എന്നും കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെയധികം സഹായിക്കും.
ഉലുവ വെള്ളം
വളരെയധികം നാരുകളും പോഷകങ്ങളും അടങ്ങിയ ഉലുവ വെള്ളം എന്നും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ശരീഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തില്‍ നിന്നും പഞ്ചസ്സാരയുടെ അളവ് കുറയ്ക്കുന്നു. അതുപോലെ, കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നുണ്ട്. ഇതിനായി, തലേദിവസം ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉലുവ ചേര്‍ത്ത് വെയ്ക്കുക. പിറ്റേ ദിവസം ഈ വെള്ളം കുടിക്കാവുന്നതാണ്. ഇതല്ലെങ്കില്‍, രാവിലെ വെറും വയറ്റില്‍ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
