Latest Updates
-
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത!
അത്താഴം 7 മണിക്ക് മുന്നേ കഴിക്കണം, മലബന്ധം, പ്രമേഹം, ഹൃദയാഘാതം എല്ലാം തടയും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം പലപ്പോഴും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അതില്‍ ഭക്ഷണം ഒരു വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ ചില അവസ്ഥകളില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ നാം വരുത്തുന്ന തെറ്റുകള്‍ അപകടാവസ്ഥ ഉണ്ടാക്കുന്നുണ്ട്. കഴിക്കുന്ന സമയം പോലും അത്രയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം രുചികരവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്ന സമയത്ത് കഴിച്ചില്ലെങ്കില്‍ പിന്നെ ഒരു കാര്യവുമില്ല എന്നതാണ് സത്യം.
അത്താഴം കഴിക്കുമ്പോള്‍ പ്രത്യേകിച്ച് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതില്‍ പ്രധാനമായും വരുന്നതാണ് രാത്രി 7 മണിക്കെങ്കിലും അത്താഴം കഴിച്ചിരിക്കണം എന്നത്. പലപ്പോഴും ഇത്തരം ശീലങ്ങള്‍ ആര്‍ക്കും പരിചിതമല്ലെങ്കിലും അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ പിന്നീട് നിങ്ങളെ വെട്ടിലാക്കുന്നു. എന്നാല്‍ അത്താഴം കഴിക്കുമ്പോള്‍ 7 മണിക്ക് മുമ്പെങ്കിലും കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ശരീരഭാരം കുറക്കുന്നു
അത്താഴം നേരത്തെ കഴിക്കുന്നത് ശരീരഭാരം കുറക്കുന്നു. എങ്ങനെയെന്നല്ലേ, അത്താഴം നേരത്തെ കഴിക്കുമ്പോള്‍ അത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ വിശപ്പിനെ കുറക്കുകയും ദഹിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് അമിത ഭാരമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നു. പലപ്പോഴും വൈകുന്നേരങ്ങളില്‍ അത്താഴത്തിന് പകരം കഴിക്കുന്ന സ്നാക്സുകള്‍ ഇതില്‍ ഒരു വില്ലനായി മാറുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
മലബന്ധത്തിന് പരിഹാരം
മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ നമ്മുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നതാണ്. അതിന് കാരണം പലപ്പോഴും അത്താഴം കഴിക്കുന്ന സമയം കൂടിയായിരിക്കാം. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് കൂടി വേണ്ടിയാണ് നേരത്തെ അത്താഴം കഴിക്കണം എന്ന് പറയുന്നത്. പലപ്പോഴും അത്താഴം നേരത്തെ കഴിക്കുന്നത് വഴി അത് മലബന്ധം, വയറിളക്കം, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല ഭക്ഷണം ശരിയായ രീതിയില്‍ ദഹിക്കുന്നതിന് ശരീരത്തിന് മതിയായ സമയം നല്‍കുകയും ചെയ്യുന്നു. ഇതെല്ലാം ആരോഗ്യത്തെ സഹായിക്കുന്നു.
പ്രമേഹ സാധ്യത കുറയ്ക്കുന്നു
ജീവിത ശൈലി രോഗങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നതാണ് പ്രമേഹം. എന്നാല്‍ അതിന് പരിാഹരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി അത്താഴം 7 മണിക്ക് മുന്‍പെങ്കിലും കഴിക്കാവുന്നതാണ്. ഇത് കാര്യക്ഷമമായി പ്രമേഹത്തെ കുറക്കുന്നു. ശരീരത്തിന് ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ കൃത്യമായി പ്രവര്‍ത്തിക്കാതെ വരുമ്പോഴാണ് അപകടകരമായ അവസ്ഥയില്‍ പ്രമേഹം മാറുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ നാം ശ്രദ്ധിക്കണം.
ആരോഗ്യമുള്ള ഹൃദയം
ഹൃദയാരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്ന പല അവസ്ഥകളും നമ്മുടെ ആരോഗ്യ സ്ഥിതിയില്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി പ്രയോഗിക്കാവുന്ന ഒരു കാര്യമാണ് അത്താഴത്തിന്റെ സമയക്രമം. ഉറങ്ങാന്‍ പോവുന്നതിന് രണ്ട് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ നിങ്ങള്‍ക്ക് ആരോഗ്യമുള്ള ഹൃദയത്തിന് സഹായിക്കുന്നു. നമ്മള് ഉണരുമ്പോള്‍ സ്വാഭാവികമായും നമ്മുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. എന്നാല്‍ ഉറങ്ങുന്ന അവസ്ഥയില്‍ ഇത് കുറയുന്നു. പലപ്പോഴും രാത്രി വൈകി അത്താഴം കഴിക്കുമ്പോള്‍ അത് ഉറക്കത്തെ ബാധിക്കുകയും രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
നല്ല ഉറക്കം
ഉറക്കമില്ലായ്മ പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ നല്ല ഉറക്കത്തിന് നേരത്തെ അത്താഴം കഴിക്കുന്നത എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതോടൊപ്പം തന്നെ ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഭക്ഷണം കഴിക്കുന്നത് ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും വേണം എന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തേയും സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
