Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
Mpox : പതിനായിരക്കണക്കിന് കേസുകള്‍: ആരോഗ്യാടിയന്തരാവസ്ഥക്ക് പിന്നില്‍: ഡോ.ജയസൂര്യ
മങ്കിപോക്സ് അഥവാ Mpox എന്ന അണുബാധ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന. ബുധനാഴ്ച വിളിച്ച് ചേര്‍ത്ത അടിയന്തര സമിതി യോഗത്തിലാണ് ഇത്തരം ഒരു പ്രഖ്യാപനം ലോകാരോഗ്യ സംഘടന ഡയറക്ടര്‍ തെദ്രോസ് അദാനം ഗെബ്രയേസൂസ് നടത്തിയത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്ന ഈ രോഗാവസ്ഥ ലോകരാജ്യങ്ങളിലേക്കെല്ലാം വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു പ്രഖ്യാപനം ലോകാരോഗ്യ സംഘടന നടത്തിയത്.
Mpox- തുടക്കത്തില്‍ ക്ലേഡ്1 വകഭേദമാണ് രോഗം പരത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ക്ലേഡ് 1 ബി എന്ന വകഭേദമാണ് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ്. പല കേസുകളിലും തീവ്രമല്ലെങ്കില്‍ പോലും മരണാവസ്ഥയിലേക്ക് എത്തിക്കുന്ന ഗുരുതര സങ്കീര്‍ണത ഉണ്ടാവുന്നതിനുള്ള സാധ്യതയേയും തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഡോ. ജയസൂര്യ MBBS,MD (General Medicine) നിലവിലെ സാഹചര്യത്തെക്കുറിച്ച് മലയാളം ബോള്‍ഡ്സ്കൈയോട് സംസാരിക്കുന്നു.

മങ്കിപോക്സ്- വൈറസ് വ്യാപനം എത്ര വേഗത്തിലാണ് സംഭവിക്കുന്നത്?
മങ്കിപോക്സ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗിയുടെ ശരീര സ്രവം, മലിനമായ വസ്തുക്കളുമായുള്ള സമ്പര്‍ക്കം, അത് കൂടാതെ രോഗബാധിതരായ അണ്ണാന്, കുരങ്ങ്, എന്നിവയുള്ള വനമേഖലയുടെ അടുത്ത് താമസിക്കുന്നവര്‍ക്ക് Mpox വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.
രോഗബാധയിലേക്ക് നയിക്കുന്നത് എന്തെല്ലാം?
രോഗബാധിതനായ വ്യക്തിയുമായി അടുത്തിടപെടുമ്പോള്‍ അവരുടെ ശ്വാസകോശ തുള്ളികൡലൂടെ ഈ രോഗാവസ്ഥ മറ്റൊരാളിലേക്ക് പടരുന്നതിനുള്ള സാഹചര്യം ഉണ്ട്. രോഗം ബാധിച്ച വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തിലും രോഗം പടരുന്നതിനുള്ള സാഹചര്യം ഉണ്ടാവുന്നു എന്നാണ് ഡോ. ജയസൂര്യ പറയുന്നത്.
ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുണ്ടായ സാഹചര്യം
ആഫ്രിക്കയില്‍ പതിനായിരത്തോളം ആളുകളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും കൂടാതെ 500-ലധികം പേര് മരണപ്പെടുകയും ചെയ്തു. ഇത് മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഏകദേശം നൂറോളം രാജ്യങ്ങളില്‍ ഇത് പടര്‍ന്ന് പിടിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് രോഗം പടരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെയാണ് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും.
പൊതുവേയുള്ള അഭിപ്രായങ്ങള്‍,
കേരളത്തില്‍ കരുതല്‍ വേണം?
ലോകാരോഗ്യ സംഘടന കുരങ്ങ് പനിക്ക് എതിരേ പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥയില്‍ കേരളത്തിലും ജാഗ്രത ആവശ്യമാണോ എന്ന ചോദ്യം പല ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. എന്നാല്‍ 2022-ലാണ് കുരങ്ങ് പനിക്ക് സമാനമായ ചില ലക്ഷണങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഇന്ത്യയിലും ജാഗ്രത ആരംഭിക്കുന്നതിന് ഉള്ള സൂചനകള്‍ പല ഭാഗത്ത് നിന്നും ലഭിക്കുന്നുണ്ട്. അതോടൊപ്പം തന്നെ കേരളത്തിലും കരുതല്‍ ശക്തമാക്കും.
ലക്ഷണങ്ങള്‍
വസൂരിക്ക് സമാനമായ ലക്ഷണങ്ങളാണ് കുരങ്ങ് പനിയില്‍ ഉണ്ടാവുന്നത്. പനിയോടൊപ്പം ദേഹമാസകലം ഉണ്ടാവുന്ന തടിപ്പുകളും പേശിവേദനയുമാണ് സാധാരണ ലക്ഷണങ്ങള്‍. എന്നാല്‍ ഇവ 20 ദിവസത്തിനുള്ളില്‍ കുറയുമെങ്കിലും വൃത്തിയില്ലായ്മ രോഗത്തിന് ഗുരുതരമായ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് കോംഗോയില്‍ 537 പേരാണ് രോഗാവസ്ഥയെ തുടര്‍ന്ന് മരണപ്പെട്ടത് എന്ന് ലോകാരോഗ്യ സംഘടന സെക്രട്ടറി ജനറല്‍ തെദ്രോസ് അദാനം ഗെബ്രയേസൂസ് വ്യക്തമാക്കി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications