Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
മുന്നിലെ പല്ലില്‍ പെട്ടെന്നാണ് ഗ്യാപ്പ് വരുന്നത്, സൂക്ഷിക്കണം
പല്ലിലെ ഗ്യാപ്പ് അല്ലെങ്കില്‍ അകലം പലരിലും ചെറുപ്പത്തിലേ ഉണ്ടാവുന്നു. ചിലര്‍ക്ക് വളര്‍ന്ന് വരുന്നതിന് അനുസരിച്ച് പല്ലില്‍ അകലം കൂടുകയും കുറയുകയും ചെയ്യുന്നു. എന്നാല്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ മുന്‍നിരയിലെ പല്ലുകളില്‍ ഗ്യാപ്പ് ഉള്ളത് പോലെ തോന്നുന്നുണ്ടോ? എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ? ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്കാണ് ഇത്തരം പല്ലിന്റെ ഗ്യാപ്പ് എത്തുന്നത്. പല്ലിന്റെ ആരോഗ്യം എന്നത് പലപ്പോഴും പലരും വേണ്ടത്ര ഗൗരവത്തോടെ എടുക്കുന്ന ഒന്നല്ല.
എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുമ്പോഴാണ് പിന്നീട് പലരും ഇതിനെപ്പറ്റി ചിന്തിക്കുന്നത് തന്നെ. പ്രായത്തിന് അനുസരിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ പലരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം വിടവുകള്‍ ക്രമാനുഗതമായി വര്‍ദ്ധിക്കുന്നത്, ഈ അവസ്ഥയെ ഡയസ്റ്റെമ എന്നറിയപ്പെടുന്നു. എന്നാല്‍ കൃത്യസമയത്ത് പ്രതിരോധ നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കും. എന്തുകൊണ്ടാണ് പെട്ടെന്ന് പല്ലില്‍ ഗ്യാപ്പ് ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.

പ്രായമാവുന്നത്
ഇതില്‍ ആദ്യം വരുന്ന കാരണം എന്നത് പ്രായമാവുന്നത് തന്നെയാണ്. പ്രായമാവുന്നതിന്റെ ഫലമായി പലപ്പോഴും നമ്മുടെ ശരീരത്തില്‍ വിവിധ തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. പല്ലിന് പിന്തുണ നല്‍കുന്ന മോണയിലെ കോശങ്ങളും ലിഗ്മെന്റുകളുടേയും ഇലാസ്തികത കുറയുകയും പല്ലുകള്‍ സ്ഥാനം മാറുകയും വിടവുകള്‍ ഉണ്ടാവുന്നതിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത് എല്ലാവരിലും ഒരേ പോലുള്ള പ്രശ്‌നങ്ങള്‍ പല്ലില്‍ ഉണ്ടാക്കണം എന്നില്ല. എന്നാല്‍ ചിലരില്‍ ഇത് അല്‍പം ഗുരുതരമായ ഗ്യാപ്പ് തന്നെ ഉണ്ടാക്കുന്നു.
പെരിയോഡോന്റല്‍ രോഗം
പീരിയോണ്‍ഡൈറ്റിസ് പോലുള്ള മോണ രോഗങ്ങള്‍ വായുടെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. പ്രത്യേകിച്ച് പ്രായം ഇതില്‍ ഒരു പ്രധാന ഘടകം തന്നെയാണ്. ഇത് മോണകളെയാണ് ആദ്യം ബാധിക്കുന്നത്. ചില അവസ്ഥകളില്‍ പല്ല് നഷ്ടമാവുന്ന അവസ്ഥ വരെ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതിന്റെ ഫലമായി പല്ലുകള്‍ക്കിടയില്‍ ക്രമാനുഗതമായ മാറ്റങ്ങള്‍ സംഭവിക്കുകയും അകലം ഉണ്ടാവുകയും ചെയ്യുന്നു. പ്രായം കൂടുന്നതിന് അനുസരിച്ച് നിങ്ങളില്‍ ഇത്തരം രോഗാവസ്ഥകള്‍ക്കുള്ള സാധ്യതയും വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

പല്ല് കടിക്കുന്നത്
പലരുടേയും ശീലമാണ് പല്ല് കടിക്കുന്നത്. ചിലര്‍ ഉറക്കത്തിലും ചിലര്‍ ബോധത്തോടെയും പല്ല് കടിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് പല്ലുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഇനാമല്‍ നഷ്ടപ്പെടുകയും ഇത് പല്ലുകള്‍ക്കിടയില്‍ വിടവുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ നാം ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ ഗുരുതരമായ ദന്ത പ്രശ്‌നങ്ങളിലേക്കും എത്തിക്കുന്നു. ഇതിനെ ബ്രക്‌സിസം എന്നാണ് പറയുന്നത്. ഇത് മൂലമുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ക്രമേണ സംഭവിക്കുന്നതാണ്. കൃത്യസമയത്ത് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. പ്രതിരോധം എപ്രകാരം എന്ന് നോക്കാം.
ദന്തശുചിത്വം പാലിക്കുക
ദന്തശുചിത്വം പാലിക്കുക എന്നത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ വേണ്ട പോലെ പ്രതിരോധം തീര്‍ത്തില്ലെങ്കില്‍ അത് ദന്താരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. ഈ അവസ്ഥയില്‍ ദന്താരോഗ്യം നിലനിര്‍ത്തുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ദിവസവും രണ്ട് തവണ പല്ല് തേക്കുകയും പതിവായി പല്ലുകളില്‍ ഫ്‌ളോസ് ചെയ്യുന്നതിന് ശ്രദ്ധിക്കുകയും വേണം. കൂടാതെ മോണാരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ദന്താരോഗ്യ വിദഗ്ധനെ കാണുന്നതിനും ശ്രദ്ധിക്കണം.

ഓര്‍ത്തോഡോണ്ടിക് ചികിത്സ തേടുക
പല്ലുകളിലെ വിടവ് പെട്ടെന്ന് കാണപ്പെടുന്ന ഒന്നാണ് എന്നുണ്ടെങ്കില്‍ അതിനെക്കുറിച്ചുള്ള ആശങ്കക്ക് വിരാമമിടുന്നതിന് വേണ്ടി ഡോക്ടറെ കാണുകയും ആവശ്യമായ ചികിത്സ എടുക്കുകയും ചെയ്യുക. പല്ലുകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളും അതല്ല പല്ലുകളിലെ വിടവി നികത്തുകയാണ് ആവശ്യം എന്നുണ്ടെങ്കിലും ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതിന് ഡോക്ടറുടെ നിര്‍ദ്ദേശം പാലിക്കുക എന്നത് തന്നെയാണ് കൃത്യമായ പോംവഴിയായി പറയുന്നത്. ഇത് കൂടാതെ എല്ലാ മാസവും ഡോക്ടറെ കാണുകയും പല്ലുകളുടേയും മോണകളുടേയും ആരോഗ്യം ഉറപ്പ് വരുത്തുകയും ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












