Latest Updates
-
ജൂലൈ 7-ലെ ശോഭന യോഗം: സാമ്പത്തിക ഇടപാടുകൾക്ക് വൻ നേട്ടം, ഈ സമയം ഒഴിവാക്കരുത്! -
ബുധൻ മിഥുനം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
ജൂലൈ 7 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ? -
തിങ്കളാഴ്ചത്തെ രാശിഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യം! -
'പഞ്ചസാരയില്ല', '100% പ്രകൃതിദത്തം': ഭക്ഷണപ്പൊതികളിലെ കബളിപ്പിക്കലുകൾക്കെതിരെ എഫ്.എസ്.എസ്.എ.ഐയുടെ കർശന മുന്നറിയിപ്പ് -
ഇന്ന് രവി യോഗം: കരിയറിൽ വൻ വിജയം നേടാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ജിമ്മിൽ പോകണ്ട, പട്ടിണി കിടക്കണ്ട! തടി കുറയ്ക്കാൻ രുജുത ദിവേക്കർ പറയുന്ന 3 ലളിത വഴികൾ -
വിംബിൾഡൺ ആവേശത്തിൽ ഉറക്കമൊഴിച്ചോ? രാവിലെ മുഖം വീർത്തിരിക്കാതിരിക്കാൻ ഈ ലളിത വിദ്യകൾ പരീക്ഷിക്കൂ -
മൃഗങ്ങൾ കടിച്ചാൽ മഞ്ഞൾപ്പൊടി പുരട്ടാറുണ്ടോ? ജീവൻ രക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
മുംബൈയിലെ റെഡ് അലർട്ട്: വീട്ടിലിരുന്ന് ടെസ്റ്റോസ്റ്റിറോൺ അളവ് കുത്തനെ ഉയർത്താൻ ഈ 4 വഴികൾ!
രാത്രിയില്‍ ഒന്നിലധികം തവണ മൂത്രമൊഴിക്കാന്‍ എണീക്കുന്നോ? ആരോഗ്യപ്രശ്നം തിരിച്ചറിയണം
രാത്രിയില്‍ മൂത്രമൊഴിക്കാനായി ഒന്നില്‍ കൂടുതല്‍ തവണ എഴുന്നേല്ക്കുന്നോ? എന്നാല്‍ അത് ഒരു ചെറിയ കാര്യമായി കണക്കാക്കരുത്, ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള തുടക്കമാണ് എന്നതാണ് ഓര്‍ക്കേണ്ടത്. പലപ്പോഴും അവഗണിക്കാന്‍ പാടില്ലാത്ത ഒന്നിലധികം ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാണ് ഇത്തരത്തിലുള്ള മൂത്രമൊഴിയ്ക്കല്. ഇതിനെ വൈദ്യശാസ്ത്രപരമായി നോക്റ്റൂറിയ എന്നാണ് അറിയപ്പെടുന്നത്. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നതിന് പിന്നിലെ കാരണം എന്താണെന്ന് അറിയേണ്ടതാണ്.
ആരോഗ്യപ്രശ്നങ്ങളുടെ ഒരു സാധാരണ സൂചനയാണ് ഇത്തരത്തില്‍ രാത്രിയിലെ ഇടക്കിടെയുള്ള മൂത്രമൊഴിക്കല്‍. അതിന് പിന്നില്‍ ക്ഷീണം, വിഷാദം, തൈറോയ്ഡ് പോലുള്ള പ്രശ്നങ്ങളെല്ലാം തന്നെ ഉണ്ടാവുന്നു. ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ ഉണ്ടാവുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ഇതിന് പിന്നിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ എന്നത് തിരിച്ചറിയണം.

പ്രമേഹം കൂടുതലെങ്കില്‍
നിങ്ങളില്‍ പ്രമേഹം കൂടുതലെങ്കില്‍ ഇടക്കിടെയുള്ള മൂത്രശങ്ക ഒരു വില്ലനാണ്. പലപ്പോഴും സന്ധിവേദനയും മറ്റ് കോശജ്വലന രോഗങ്ങളും ഇതിന്റെ ഫലമായി ഉണ്ടാവാം. കൂടാതെ പ്രമേഹം കൂടുതലുള്ളവരില്‍ മുറിവ് ഉണങ്ങാതെ നില്ക്കുന്നു. പലപ്പോഴും ഇത് ഉണങ്ങാന്‍ കാലതാമസമെടുക്കുന്നതും അല്പം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് രോഗനിര്‍ണയം നടത്തുന്നതിന് ശ്രദ്ധിക്കണം.
വാര്‍ദ്ധക്യം
പലപ്പോഴും പ്രായമാകുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ പലരിലും കൂടുന്നു. മൂത്രസഞ്ചിക്ക് മൂത്രം പിടിച്ച് നിര്‍ത്തുന്നതിനുള്ള ശേഷി വളരെ കുറവലായിരിക്കും. ഇത് രാത്രിയില്‍ ഉറക്കത്തില്‍ ഇടക്കിടെ മൂത്രമൊഴിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ വാര്‍ദ്ധക്യത്തിലേക്ക് അടുക്കുന്തോറും ഈ പ്രശ്നം പലരിലും കാണാം.
അമിതമായ ദ്രാവക ഉപഭോഗം
ഉറങ്ങുന്നതിന് മുമ്പ് വലിയ അളവില്‍ ജലാംശം കഴിക്കുന്നത് വഴി പ്രത്യേകിച്ച് കഫീന്‍ അല്ലെങ്കില്‍ മദ്യം പോലുള്ള രാത്രിയില്‍ മൂത്രമൊഴിക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇവയെല്ലാം തന്നെ മൂത്രത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാന കാരണമാണ്. ഇത് തിരിച്ചറിഞ്ഞ് അവയെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കണം.
മൂത്രനാളി അണുബാധ (UTI)
രാത്രിയില്‍ പോലും UTI ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള വലിയ കാരണങ്ങളില്‍ ഒന്നാണ്. അതോടൊപ്പം വേദന, കത്തുന്ന സംവേദനങ്ങള്‍ അല്ലെങ്കില്‍ ഇരുണ്ട നിറത്തിലുള്ള മൂത്രം എന്നിവയും ലക്ഷമാണ്. ഒരു UTI മൂത്രാശയത്തെ പ്രകോപിപ്പിക്കുന്നതോടൊപ്പം ഇടക്കിടെ മൂത്രമൊഴിക്കുന്നതിനുള്ള ത്വര വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഹൃദയ സംബന്ധമായ അവസ്ഥകള്‍
ഹൃദയസ്തംഭനം പോലുള്ള അവസ്ഥകള്‍ പലപ്പൊഴും രാത്രിയിലെ മൂത്രശങ്ക വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. പകല്‍ കൂടുതല്‍ സമയം വെള്ളം കുടിക്കുന്നത് വഴി രാത്രിയില്‍ കിടക്കുമ്പോള്‍ ഈ ജലാംശം മൂത്രമൊഴിക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
സ്ലീപ് അപ്നിയ
ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ നോക്റ്റൂറിയയ്ക്ക് കാരണമാകും. ഉറക്കത്തില്‍ ശ്വസനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഇത്. ഇത് വഴി പലപ്പോഴും രക്തസമ്മര്‍ദ്ദത്തിലും ഓക്സിജന്റെ അളവിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുകയും ഇവ രാത്രിയില്‍ മൂത്രമൊഴിക്കുന്നതിന് കാരണമാകുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications