Latest Updates
-
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്‍കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
സ്ഥിരം പാക്കറ്റ് പാല്‍ ആണോ, അതോ പശുവിന്‍ പാലോ, ഏതിലാണ് ആരോഗ്യം, അപകടവും?
പാല്‍ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് എന്ന് നമുക്കറിയാം. ഒരു ഗ്ലാസ്സ് പാല്‍ എങ്കിലും ദിനവും കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും ആയുസ്സിനും നല്ലതായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയും പ്രതിരോധ ശേഷിക്ക് വേണ്ടിയും നമുക്ക് പാല്‍ ശീലമാക്കാവുന്നതാണ്. എന്നാല്‍ പാല്‍ കുടിക്കുമ്പോള്‍ നമ്മള്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ അത് പാക്കറ്റ് പാലാണോ അതോ ശുദ്ധമായ പശുവിന്‍ പാലാണോ ഏറ്റവും നല്ലത് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? സാധാരണ പാല്‍ കുടിക്കുമ്പോള്‍ ലഭിക്കുന്ന എല്ലാ ഗുണങ്ങളും പാക്കറ്റ് പാലില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ? ഇതിനെക്കുറിച്ച് നമുക്ക് നോക്കാം.
അസംസ്‌കൃത പാല്‍
പാസ്ചുറൈസ് ചെയ്യാത്ത പാലിനെയാണ് അസംസ്‌കൃത പാല്‍ എന്ന് പറയുന്നത്. അതായത് പ്രാദേശികമായി നാം കറന്നെടുക്കുന്ന പാലാണ് ഇത്. ഇത് നമ്മുടെ വീട്ടില്‍ തന്നെ ലഭ്യമാണ്. ആരോഗ്യ ഗുണങ്ങളോട് കൂടിയതാണെങ്കിലും ഇത് പാസ്ചുറൈസ് ചെയ്യപ്പെടുന്നില്ല. ഇത് കൂടാതെ കന്നുകാലുികള്‍ക്ക് നല്‍കുന്ന കാലിത്തീറ്റയുടെ അടിസ്ഥാനത്തിലും പാലിനെ ഓര്‍ഗാനിക് എന്ന് പറയാം. പാലിന് വേണ്ടി കന്നുകാലികളില്‍ യാതൊരു തരത്തിലുള്ള ഹോര്‍മോണുകളോ മറ്റോ കുത്തി വെക്കുന്നുമില്ല.

അസംസ്‌കൃത പാല്‍ സൂക്ഷിക്കണം
എങ്കിലും നമ്മുടെ പ്രാദേശിക ഡയറികളില്‍ നിന്ന് ലഭിക്കുന്ന പാലിന്റെ വിതരണം അല്‍പം ശ്രദ്ധിക്കണം. അതിന് അര്‍ത്ഥം ഇത്തരം പാലില്‍ ആരോഗ്യ ഗുണങ്ങള്‍ ഇല്ലെന്നോ അല്ലെങ്കില്‍ പോഷകാഹാരം കുറവാണ് എന്നോ അല്ല. പലപ്പോഴും പാല്‍ ഉത്പാദിപ്പിക്കപ്പെടുന്ന സാഹചര്യം അല്ലെങ്കില്‍ അന്തരീക്ഷം അണുവിമുക്തമായിരിക്കണം എന്നില്ല. ഇത് പലപ്പോഴും രോഗാവസ്ഥകളിലേക്ക് വഴി തെളിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പാല്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധ നല്‍കണം.
പാക്കറ്റ് പാല്‍
നമ്മളില്‍ നല്ലൊരു ശതമാനം ആളുകളും ഉപയോഗിക്കുന്നതാണ് പാക്കറ്റ് പാല്‍. ഇതിനര്‍ത്ഥം ഇത്തരം പാല്‍ പാസ്ചുറൈസ് ചെയ്യപ്പെട്ടതാണ് എന്നതാണ്. പാല്‍ കൃത്യമായ താപനിലയില്‍ ചൂടാക്കുകയും തണുപ്പിക്കുകയും അതിലെ എല്ലാ ബാക്ടീരിയകളും മാലിന്യങ്ങളും ഒഴിവാക്കുകയും ചെയ്യുന്നതിനെയാണ് പാസ്ചുറൈസേഷന്‍ എന്ന് പറയുന്നത്. ഇത് പാക്കറ്റ് മില്‍ക്ക് ടോണ്‍ഡ്, ഡബിള്‍ ടോണ്‍ഡ്, ഫുള്‍ ക്രീം എന്നിങ്ങനെ മൂന്ന് രൂപങ്ങളിലാണ് വരുന്നത്.

ഏറ്റവും സുരക്ഷിതം ഏതാണ്?
പാലുപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഏറ്റവും സുരക്ഷിതമായ ഓപ്ഷന്‍ ഏതാണ് എന്നുള്ളത്. അതില്‍ പല പഠനങ്ങളും വിരല്‍ ചൂണ്ടുന്നത് ടെട്രാ പാക്കുകളിലേക്കാണ്. പാസ്ചുറൈസ് ചെയ്യപ്പെടാത്ത അസംസ്‌കൃത പാലിന്റെ ഗുണനിലവാരത്തെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് ഉള്ളത്. ടെട്രാ പാക്കിന്റെ പാക്കേജിംങ്, പ്രോസസ്സ് ചെയ്യുന്ന രീതി എന്നിവയെല്ലാം സുരക്ഷിതമായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല പാല്‍ അണുവിമുക്തമാക്കുന്നതിന് വേണ്ടി ഇതില്‍ പ്രിസര്‍വേറ്റീവുകളും ചേര്‍ക്കുന്നില്ല.
പാലിന്റെ ഗുണങ്ങള്‍
പാലിന്റെ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണനിലവാരമുള്ള ഒന്നാണ് എന്നതില്‍ സംശയം വേണ്ട. സമീകൃത പോഷകാഹാരമായാണ് പാലിനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ പാലിന്റെ ഉപയോഗം ശീലമാക്കുന്നവരില്‍ ഒരിക്കലും രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല. അമിനോ ആസിഡുകള്‍ കൊണ്ട് സമ്പുഷ്ടമാണ് പാല്‍, എല്ലിനും പല്ലിനും കോശവളര്‍ച്ചക്കും എല്ലാം പാല്‍ മികച്ചത് തന്നെയാണ്. എന്നാല്‍ പാല്‍ സംസ്‌കരിച്ച് പാക്കറ്റിലാക്കുമ്പോള്‍ അതിന്റെ പല ഗുണങ്ങളും നഷ്ടപ്പെടുന്നു എന്നാണ് പറയപ്പെടുന്നത്.

അമിതമായ പാലിന്റെ ഉപയോഗം
പാല്‍ ആരോഗ്യത്തിന് നല്ലതാണെങ്കിലും അമിതമായി ഉപയോഗിക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. കാരണം ചിലരില്‍ പാല്‍ അലര്‍ജിയുണ്ടാക്കുന്നു, കൂടാതെ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെയുള്ളവര്‍ക്ക് പലപ്പോഴും ദഹന പ്രശ്‌നങ്ങളും പാലിന്റെ അമിതോപയോഗം നിമിത്തം ഉണ്ടാവുന്നു. ഇതിലെ കൊഴുപ്പ് ചെറിയ അളവിലെങ്കിലും കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. അലര്‍ജിയും ദഹന പ്രശ്‌നങ്ങളും ഉള്ളവര്‍ പാല്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രമേഹവും ആസ്ത്മയും ഉള്ളവരും അല്‍പം ശ്രദ്ധിക്കണം.
പാലിലെ മായം തിരിച്ചറിയാം
പൊട്ടിക്കാതെ സൂക്ഷിച്ചിരിക്കുന്ന പാക്കറ്റ് പാല്‍ ഫ്രിഡ്ജില്‍ വെച്ചാല്‍ നമുക്ക് നാല് ദിവസം വരെ ഉപയോഗിക്കാം. എന്നാല്‍ പാലില്‍ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് പലപ്പോഴും അല്‍പം ശ്രദ്ധിക്കണം. പാല്‍ മായം ചേര്‍ത്തതാണെങ്കില്‍ ഇത് ചൂടാക്കുമ്പോള്‍ നിറം മാറ്റം സംഭവിക്കുന്നു, കൂടാതെ രുചി വ്യത്യാസവും നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു. കൂടാതെ കൈയ്യിലെടുത്ത് നോക്കുമ്പോള്‍ കൊഴുപ്പ് പോലെ കാണപ്പെടുന്നെങ്കിലും ശ്രദ്ധിക്കണം. മായം ചേര്‍ത്തതാണെന്ന് നിങ്ങള്‍ക്ക് സംശയം തോന്നിയാല്‍ അല്‍പം പാല്‍ എടുത്ത് അതില്‍ അയോഡിന്‍ ലായനി ചേര്‍ത്ത് നോക്കാം, പാല്‍ നീല നിറമായി മാറുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












