Latest Updates
-
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം
Ramadan 2025: നോമ്പ് മുറിയ്ക്കും സമയം ഈ ഭക്ഷണങ്ങള്‍ കഴിക്കല്ലേ
റമദാന് മാസത്തിന് തുടക്കമായി, വ്രതശുദ്ധിയുടെ പുണ്യ നാളുകള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ ആരോഗ്യത്തിനും എത്രത്തോളം സഹായിക്കുന്നു എന്ന് അറിഞ്ഞിരിക്കണം. വ്രതമെടുക്കുന്നവര്‍ നോമ്പ് മുറിക്കുന്ന സമയം നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ഉള്‍പ്പെടുന്ന ചില ഭക്ഷണങ്ങള്‍ ഇവയാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
പുണ്യമാസത്തില്‍ വിശ്വാസികളെല്ലാം തന്നെ നോമ്പെടുക്കാറുണ്ട്. നോമ്പെടുക്കുന്ന സമയം ആരോഗ്യത്തേയും നല്ലതുപോലെ പരിപാലിക്കേണ്ടത് അനിവാര്യമാണ്. പലപ്പോഴും അതുകൊണ്ട് തന്നെ നോമ്പ് തുറയില്‍ ചില ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും ചിലത് ഒഴിവാക്കേണ്ടതുമാണ്. ഇത്തരത്തില്‍ ആരോഗ്യത്തിന് ഹാനീകരമായി മാറാവുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കഴിക്കാന്‍ പാടില്ലാത്തത്
നോമ്പ് തുറക്കുന്ന സമയം നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് നല്ലതല്ല. ഇത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രതിസന്ധികളും ഉണ്ടാക്കുന്നു. കൂടാതെ ഇത് പകല്‍ സമയം നിങ്ങളില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥയുള്ളവരെങ്കില് ഭക്ഷണത്തിന്റെ കാര്യത്തില്‍ കൃത്യമായ നിയന്ത്രണം വെക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതെ നോമ്പെടുക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം.
പാക്ക് ചെയ്ത ഭക്ഷണങ്ങള്‍
പലപ്പോഴും പാക്ക് ചെയ്തതും അല്ലെങ്കില്‍ സംസ്കരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കണം. കൂടാതെ കുപ്പിയില്‍ ലഭ്യമാവുന്ന ജ്യൂസുകളും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇതില്‍ കൂടുതല്‍ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ ശരീരത്തിന് വളരെ മോശമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ജീവിത ശൈലി രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരെങ്കില്‍ ഇവര്‍ നിര്‍ബന്ധമായും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം റമദാന് കാലത്തും ആരോഗ്യ പ്രശ്നങ്ങള്‍ ഇവരെ അലട്ടും. കഴിക്കുന്ന ഭക്ഷണം ആരോഗ്യകരമെന്ന് ഉറപ്പ് വരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.
കഫീന്‍ അടങ്ങിയ പാനീയങ്ങള്‍
കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കഴിക്കുന്നതും പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. ചായ, കാപ്പി, സോഡ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ ഉപ്പ് കൂടുതല്‍ അടങ്ങിയ അച്ചാറ്, ചട്നി തുടങ്ങിയവയും ഒഴിവാക്കേണ്ടതാണ്. .ഇതെല്ലാം നോമ്പ് സമയത്ത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുമ്പോള്‍ അവയെ ആദ്യം തന്നെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
കഴിക്കേണ്ടവ
ഈ സമയം നിര്‍ബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. നല്ല അളവില്‍ പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം കഴിക്കുക. ഇത് നിങ്ങളുടെ വിശപ്പിനെ പ്രതിരോധിക്കുകയും കൂടുതല്‍ സമയം വിശപ്പില്ലാതിരിക്കുന്നതിനും നല്ല ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇത് വഴി നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുന്നു. ഇവയോടൊപ്പം തന്നെ നട്സ്,പഴങ്ങള്‍ എന്നിവയെല്ലാം തന്നെ കഴിക്കണം. പച്ചക്കറികള്‍ ഓട്സ് എന്നിവയും നോമ്പ് തുറയ്ക്ക് ശീലമാക്കാവുന്നതാണ്. തൈര് കഴിക്കുന്നതും ആരോഗ്യത്തെ മികച്ചതാക്കും. എപ്പോഴും ആരോഗ്യകരമായ ഒരു ശീലം ഉണ്ടാക്കിയെടുക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. അത് നിങ്ങളുടെ റമദാന് മാസം ആരോഗ്യകരമാക്കി മാറ്റുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications