Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Ramadan 2025: വ്രതാനുഷ്ഠാനം ആരോഗ്യത്തോടെ, ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ ഇരിക്കാം
Ramadan 2025: പുണ്യ റംസാന് മാസത്തിന് തുടക്കം കുറിയ്ക്കാന്‍ പോവുകയാണ്. ആത്മീയ ചിന്തയുടേയും അച്ചടക്കത്തിന്റേയും വിശ്വാസത്തിന്റേയും മുപ്പത് ദിനങ്ങളാണ് വരാന്‍ പോവുന്നത്. ഉപവാസം അനുഷ്ഠിക്കുന്നത് ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും വളരെ വലിയ മാറ്റങ്ങളാണ് വരുത്തുന്നത്. പകല്‍ സമയം ഉപവാസം അനുഷ്ഠിച്ചും ഭക്ഷണമോ വെള്ളമോ ഇല്ലാതെ പ്രാര്‍ത്ഥനയോടെ മുന്നോട്ട് നീങ്ങുന്ന ദിവസങ്ങളാണ് ഇനി അങ്ങോട്ട്. ഈ ദിനങ്ങളില്‍ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ദിവസം മുഴുവന്‍ ഊര്‍ജ്ജവും ആരോഗ്യവും നിലനിര്‍ത്തുന്നതിനും സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്.
ഉപവാസ ദിനങ്ങളില്‍ എല്ലാം തന്നെ ആരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഈ ദിനത്തില്‍ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും ശാരീരികാരോഗ്യം മികച്ചതാക്കുന്നതിനും ശരിയായ ആരോഗ്യം സംരക്ഷിക്കുന്നതിനും സജീവമായി ഇരിക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. റമദാന് ദിനങ്ങളെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

പോഷകസമൃദ്ധമായ ഭക്ഷണത്തിലൂടെ തുടക്കം
പോഷകസമൃദ്ധമായ ഭക്ഷണത്തിലൂടെയായിരിക്കണം ഓരോ ദിവസത്തേയും തുടക്കം. പുലര്‍ച്ചെ കഴിക്കുന്ന ഭക്ഷണം എപ്പോഴും നിങ്ങളുടെ ഊര്‍ജ്ജ നില നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങളായിരിക്കണം. മാത്രമല്ല പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ഊര്‍ജ്ജം നല്കുന്ന ഭക്ഷണത്തിനും വളരെയധികം പ്രാധാന്യം നല്‍കണം. പ്രത്യേകിച്ച് കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിക്കണം. അതായത് ധാന്യങ്ങള്‍, ഓട്സ്, തവിട്ട് അരി, ഗോതമ്പ് ബ്രെഡ് എന്നിവ ക്രമേണ ഊര്‍ജ്ജം പുറത്തുവിടാന്‍ സഹായിക്കുന്നു. ഇതെല്ലാം കഴിക്കാവുന്നതാണ്.
പ്രോട്ടീന്‍ കഴിക്കാം
പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കഴിക്കണം. അതില്മുട്ട, തൈര്, മാംസം, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ കഴിക്കാം. ഇവ നിങ്ങളെ വയറു നിറഞ്ഞതായി സഹായിക്കുന്നു. കൂടാതെ പേശികളുടെ ആരോഗ്യത്തിനും സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പുകള്‍ ശീലമാക്കണം. പരിപ്പ്, നട്സ്, അവോക്കാഡോ എന്നിവ അവശ്യ പോഷകങ്ങളും എല്ലാം സ്ഥിരമാക്കുന്നത് വഴി അത് ശരീരത്തിന് ഊര്‍ജ്ജം നിലനിര്‍ത്തുന്നു. കൂടാതെ ജലാംശം നല്കുന്ന ഭക്ഷണങ്ങളായ തണ്ണിമത്തന്, വെള്ളരിക്ക, തൈര് എന്നിവ കഴിക്കേണ്ടതാണ്.
ജലാംശം നിലനിര്‍ത്തുക
ഉപവാസ സമയത്ത് ക്ഷീണം വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണം പലപ്പോഴും നിര്‍ജ്ജലീകരണം സംഭവിക്കുന്നതാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത എപ്പോഴും ശ്രദ്ധിക്കണം. അതിന് വേണ്ടി വ്രതാനുഷ്ഠാനത്തിന്റെ ഭക്ഷണ സമയങ്ങളില്‍ കുറഞ്ഞത് എട്ട് പത്ത് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ കാപ്പി, ചായ തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കണം. കാരണം ഇവ ജലനഷ്ടത്തിലേക്ക് എത്തിക്കുന്നു. സൂപ്പ് , പഴങ്ങള്‍, തേങ്ങാവെള്ളം തുടങ്ങിയവ കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇവയെല്ലാം പ്രകൃതിദത്തമായി ജലാംശം നിലനിര്‍ത്തുന്നതാണ്.
ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ഭക്ഷണം കഴിക്കുന്ന സമയം ഊര്‍ജ്ജം നിലനിര്‍ത്തുന്ന തരത്തിലുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഈന്തപ്പഴം തല്‍ക്ഷണ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ്. ഇത് എല്ലാ തരത്തിലും ശരീരത്തിന് ഊര്‍ജ്ജം നല്കുന്ന സ്വാഭാവിക പഞ്ചസാര നല്കുന്നു. കൂടാതെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. കൂടാതെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. പയര്‍ വര്‍ഗ്ഗങ്ങളും ഇതില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. നാരുകള്‍ അടങ്ങിയ പച്ചക്കറികള്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇവയെല്ലാം തന്നെ മികച്ച ദഹനത്തിന് സഹായിക്കുന്നു. പഞ്ചസാര കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണ്ം. ഇത് എനര്‍ജി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കണം
പലപ്പോഴും വ്രതത്തിന്റെ ആദ്യ ദിനങ്ങളില്‍ പലപ്പോഴും ചെറിയ തളര്‍ച്ചയും ക്ഷീണവും ഉണ്ടാവുന്നു. ഈ സമയം ലഘുവായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ മാത്രമേ ഏര്‍പ്പെടാവു. ദഹനത്തിന് വേണ്ടി ഇഫ്താറിന് ശേഷം അരമണിക്കൂര്‍ വരെയെങ്കിലും നടക്കാന്‍ ശ്രദ്ധിക്കണം. യോഗ പോലുള്ളവ ചെയ്യുന്നതും രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. തീവ്ര വ്യായാമം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. നല്ല ഉറക്കത്തിന് ശ്രമിക്കണം. 6-8 മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കണം. കൂടാതെ മാനസികാരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. സമ്മര്‍ദ്ദം പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
