Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
പ്രമേഹ രോഗമുള്ളവര്‍ റംസാന്‍ വ്രതമെടുക്കുമ്പോള്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതും
ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലി രോഗങ്ങളില്‍ പ്രമേഹത്തിന്റെ സ്ഥാനം അല്‍പം മുന്നില്‍ തന്നെയാണ്. റംസാന്‍ മാസത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് പ്രമേഹത്തേയും നിലക്ക് നിര്‍ത്താവുന്നതാണ്. പ്രമേഹമുള്ളവര്‍ ഉപവസിക്കുമ്പോള്‍ അത് പലപ്പോഴും ചെറിയ രീതിയില്‍ പ്രമേഹത്തില്‍ ഏറ്റക്കുറച്ചിലുണ്ടാക്കുന്നു. ഇന്‍സുലിന്റെ ഡോസ് ക്രമീകരിക്കുകയും അല്ലെങ്കില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും വേണ്ടതാണ്. ഈ സമയം മരുന്നില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ നടത്തണോ വേണ്ടയോ എന്നുള്ളതെല്ലാം ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്. പ്രമേഹരോഗികള്‍ ഉപവസിക്കുമ്പോള്‍, ഹൈപ്പോഗ്ലൈസീമിയ അല്ലെങ്കില്‍ ഹൈപ്പര്‍ ഗ്ലൈസീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കേണ്ടതാണ്.

പ്രമേഹവും ആരോഗ്യവും ഒരു പോലെ തന്നെ കൃത്യമായി നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ആവശ്യത്തിന് ജലാംശവും, പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. ഇത് കൂടാതെ കൂടുതല്‍ അളവില്‍ പഞ്ചസാരയും കലോറിയും കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കുക. ഇത് കൂടാതെ മറ്റ് ചില കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഒരു പരിധി വരെ നമുക്ക് രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാവുന്നതാണ്. എന്തൊക്കെ കാര്യങ്ങളാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
ആവശ്യത്തിന് ഉറങ്ങുക

ഉറക്കം എന്നത് വ്രതാനുഷ്ഠാന കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉറക്കം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. നോമ്പിന് ശേഷം അത്താഴത്തിന് ഭക്ഷണം കഴിക്കുമ്പോള്‍ പകല്‍ മുഴുവന്‍ ഊര്‍ജ്ജം നല്‍കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍ എന്തൊക്കെ ഭക്ഷണം കഴിക്കണം എന്നുള്ള കാര്യത്തില്‍ കൃത്യമായി അറിഞ്ഞിരിക്കേണ്ടതാണ്. ഭക്ഷണം കൃത്യമായി ദഹിക്കുന്നതിനും ദഹന പ്രശ്‌നങ്ങളെ ഒഴിവാക്കുന്നതിനും വേണ്ടിയുള്ള ഭക്ഷണം കൂടി കഴിക്കേണ്ടതാണ്. ഇതെല്ലാം നല്ല ഉറക്കം പ്രദാനം ചെയ്യുകയും ചെയ്യുന്നു. അതി വഴി നിങ്ങള്‍ക്ക് പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും സാധിക്കുന്നു.
ജലാംശം ആവശ്യത്തിന്

ജലാംശം ആവശ്യത്തിന് വേണ്ടത് ശരീരത്തിന് അത്യാവശ്യമാണ്. കാരണം ഇന്നത്തെ കാലലത്ത് പ്രമേഹ രോഗികള്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് നിര്‍ജ്ജലീകരണം. അതിനെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്. പ്രമേഹം കുറയുന്നത് അപകടകരമായ പല അവസ്ഥകളും ഉണ്ടാക്കുന്നതിലേക്കും നിങ്ങള്‍ എത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. നാരങ്ങ വെള്ളം, മോര്, തേങ്ങാവെള്ളം, തണ്ണിമത്തന്‍, പഞ്ചസാര കുറവുള്ള ഫ്രഷ് ഫ്രൂട്ട് ജ്യൂസ്, മാതളനാരങ്ങ, സര്‍ബത്തുകള്‍ എന്നിവ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാപ്പി, ചായ തുടങ്ങിയ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ശരീരത്തില്‍ നിന്ന് ധാതുക്കളും ലവണങ്ങളും നഷ്ടപ്പെടാന്‍ ഇടയാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.
പ്രോബയോട്ടിക്‌സ് ഉള്‍പ്പെടുത്തുക

ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോബയോട്ടിക് റംസാന്‍ കാലത്ത് ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. കാരണം ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ പ്രമേഹത്തെ റംസാന്‍ കാലത്ത് പൂര്‍ണമായും ഒഴിവാക്കുന്നതിന് സാധിക്കുന്നു. തൈര് പോലുള്ളവ അസിഡിറ്റി ഇല്ലാതാക്കുന്നതിനും നിര്‍ജ്ജലീകരണത്തെ തടയുന്നതിനും സഹായിക്കുന്നു. ഇത് മാത്രമല്ല പഞ്ചസാരയില്ലാത്ത പാനീയം ഉപയോഗിച്ച് വേണം എപ്പോഴും നോമ്പ് തുറക്കുന്നതിന്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എന്തുകൊണ്ടും മികച്ചതാണ്. മാത്രമല്ല ഈ സമയം വലിച്ച് വാരി ഭക്ഷണം കഴിക്കാതെ വയററിഞ്ഞ് മാത്രം ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക, ഇലക്കറികള്‍, പഴങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക.
അമിതമായ ഉപ്പും എരിവും ഒഴിവാക്കുക

അമിതമായ ഉപ്പും എരിവും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അതിന് ശേഷം മാത്രം വ്രതം മുറിക്കുന്നതിന് ശ്രദ്ധിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യ ബ്രെഡുകള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീന്‍, കുറഞ്ഞ പഞ്ചസാര ധാന്യങ്ങള്‍, പാല്‍, ജ്യൂസുകള്‍ എന്നിവ ഉള്‍പ്പെടുന്ന സമീകൃതാഹാരം കഴിക്കുക. ഇവയെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമാക്കുന്നു. മാത്രമല്ല ഇടക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇന്‍സുലിന്‍ എടുക്കുന്നവരെങ്കില്‍ ഡോക്ടറെ സമീപിക്കുന്നതിനും ശ്രദ്ധിക്കണം. വൃക്കരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അനിയന്ത്രിതമായ ടൈപ്പ് 1 പ്രമേഹം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ എല്ലാം തന്നെ ഡോക്ടറെ സമീപിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തേണ്ടത് അത്യാവശ്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












