Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
Ramadan 2023: ദിവസം മുഴുവന്‍ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഒരുമാസം ശീലിക്കാം
പുണ്യ റംസാന്‍ മാസത്തിന് തുടക്കം കുറിച്ചു, ഈ സമയം കഠിന വ്രതാനുഷ്ഠാനങ്ങള്‍ ആദ്യത്തെ കുറച്ച് ദിവസമെങ്കിലും ചിലരെ തളര്‍ത്തും. രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള വ്രതം പലരേയും ക്ഷീണിപ്പിച്ചേക്കാം. എന്നാല്‍ നോമ്പ് തുറക്ക് കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നിങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. എന്ത് ഭക്ഷണം കഴിക്കണം, എന്ത് കഴിക്കരുത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് നിങ്ങള്‍ക്ക് ദീര്‍ഘസമയം ആരോഗ്യവും ശാരീരികോര്‍ജ്ജവും പ്രദാനം ചെയ്യുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. സുഹുര്‍ സമയത്ത് കഴിക്കുന്ന ഭക്ഷണം ഊര്‍ജ്ജമുള്ളതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വ്രതാനുഷ്ഠാനത്തിന് വേണ്ടി തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളാണ് നിങ്ങളെ ഊര്‍ജ്ജത്തോടെ സംരക്ഷിക്കുന്നത്.

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ പകല്‍ സമയത്തെ വിശപ്പിനേയും അസ്വസ്ഥതയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ഈ ഭക്ഷണം ശീലമാക്കണം. ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ആവശ്യം വേണ്ട ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഒലീവ്, ഉപ്പിലിട്ട ഭക്ഷണങ്ങള്‍, ഉപ്പിട്ട ചീസ്, സ്‌മോക്കിം മീറ്റ്, അച്ചാറുകള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ വൈറ്റ്‌ബ്രെഡ്, മധുരപലഹാരങ്ങള്‍, മിഠായികള്‍, കേക്ക് എന്നിവ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ ശാരീരിക ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെയുള്ള ഉപവാസനത്തിനും സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
ഓട്‌സ് പുഡ്ഡിംങ്

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഓട്‌സ് വഹിക്കുന്ന പങ്ക് അത്ര നിസ്സാരമല്ല. ഇത് നിങ്ങളുടെ വ്രതാനുഷ്ഠാനത്തെ കൂടുതല്‍ മികച്ചതാക്കുന്നു. ഓട്‌സ് മികച്ച നാരുകളുടെ ഉറവിടമാണ് എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ പാചകം ചെയ്യാവുന്നതാണ് ഓട്‌സ്. അതുകൊണ്ട് തന്നെ അധികം സമയം ഇതിന് വേണ്ടി മിനക്കെടേണ്ടി വരുന്നില്ല. മധുരം കുറച്ച് വേണം ഇത് തയ്യാറാക്കുന്നതിന് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് കൂടാതെ ഓട്‌സ് തേന്‍ ഉപയോഗിച്ച് തയ്യാറാക്കുന്നതാണ് ഏറ്റവും ഉത്തമം. അതോടൊപ്പം ഡ്രൈഫ്രൂട്‌സ് ചേര്‍ക്കുന്നത് ആരോഗ്യത്തിന് വളരെയധികം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിങ്ങള്‍ക്ക് അത്താഴത്തിന് വേണ്ടി നോമ്പ് സമയത്ത് ഓട്‌സ് പുഡ്ഡിംങ് ശീലമാക്കാവുന്നതാണ്.
പീനട്ട് ബട്ടറും വാഴപ്പഴവും

ഏറ്റവും മികച്ച ഒരു ഓപ്ഷനാണ് പീനട്ട് ബട്ടര്‍ എന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. പ്രത്യേകിച്ച് വ്രതാനുഷ്ഠാനത്തിന്റെ വേളയില്‍ ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുന്ന അവസ്ഥയിലേക്ക് ഇത് എത്തുന്നു. ഇതിനോടൊപ്പം പഴവും കൂടി ചേരുമ്പോള്‍ അത് ഗുണകരമായ പല മാറ്റങ്ങളും നിങ്ങളില്‍ കൊണ്ട് വരുന്നു. പ്രോട്ടീന്റെ കലവറയാണ് പീനട്ട് ബട്ടര്‍. ഇതിലുള്ള ആരോഗ്യകരമായ മോണോ സാച്ചുറേറ്റഡ് കൊഴുപ്പ് തന്നെയാണ് ആരോഗ്യത്തിന് ഏറ്റവും മികച്ച ഗുണങ്ങള്‍ നല്‍കുന്നത്. ഇത് വാഴപ്പഴത്തോടൊപ്പം ചേര്‍ക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് കൂടുതല്‍ കാര്‍ബോഹ്‌ഡ്രൈറ്റ് നല്‍കുന്നു. ഇത് നിങ്ങളുടെ വിശപ്പിനെ ശമിപ്പിക്കുന്നു. മാത്രമല്ല അമിതമായുള്ള ഭക്ഷണത്തോടുള്ള ആഗ്രഹത്തെ ഇല്ലാതാക്കുന്നതിനും ഈ രണ്ട് ചേരുവകളും സഹായിക്കുന്നു.
പുഴുങ്ങിയ മുട്ട

മുട്ട ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. പ്രോട്ടീന്റേയും വിറ്റാമിന്‍ ഡിയുടേയും കലവറയാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. കൊളസ്‌ട്രോളിന്റെ അളവത് കൂടുതലായതിനാല്‍ പലരും മുട്ട ഒഴിവാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ കൊളസ്‌ട്രോള്‍ അമിത അളവില്‍ കഴിക്കാതുന്നാല്‍ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നില്ല എന്ന് മാത്രമല്ല ഇത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. രണ്ട് മുട്ട വരെ നിങ്ങള്‍ക്ക് സ്ഥിരമാക്കാവുന്നതാണ്. ഇത് നോമ്പിന് ശേഷവും ദിവസം മുഴുവന്‍ ആരോഗ്യത്തോടെ തുടരുന്നതിന് സഹായിക്കുന്നു.
തണ്ണിമത്തന്‍, ചീസ്

ഇവ രണ്ടും എങ്ങനെ ചേരും എന്ന് പലരും ചിന്തിക്കുന്നുണ്ടാവും. എന്നാല്‍ ശരീരത്തിന് ഊര്‍ജ്ജവും കരുത്തും നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ സംരക്ഷണത്തിനും ദിവസം മുഴുവന്‍ സ്മാര്‍ട്ടായി തളര്‍ച്ചയില്ലാതെ ഇരിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നതാണ് തണ്ണിമത്തന്‍. ഇതിനൊടൊപ്പെ ഹാലൂമി എന്ന ചീസ് കൂടി ചേരുമ്പോള്‍ അത് ഗുണങ്ങള്‍ ഇരട്ടിയാക്കുന്നു. ശരീരത്തിനെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് സംരക്ഷിച്ച് ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് ഏറ്റവും മികച്ചതാണ് ഈ മിക്‌സ്. നിങ്ങള്‍ക്ക് നോമ്പ് തുറക്ക് അതിരാവിലെ ഈ ഭക്ഷണം ശീലമാക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു.
ഫ്രൂട്ട് സ്മൂത്തി

ഫ്രൂട്ട് സ്മൂത്തി പലരുടേയും നോമ്പ് തുറ വിഭവമാണ്. എന്നാല്‍ ഇതില്‍ യാതൊരു കാരണവശാലും പഞ്ചസാര ചേര്‍ക്കാന്‍ പാടുള്ളതല്ല. ഇത് നിങ്ങള്‍ക്ക് വിശപ്പ് വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. മാത്രമല്ല തളര്‍ച്ചയും കൂടുതല്‍ അനുഭവപ്പെടുന്നു. ഫ്രൂട്ട് സ്മൂത്തി തയ്യാറാക്കുമ്പോള്‍ നിങ്ങള്‍ക്ക് മധുരം വേണമെന്നുണ്ടെങ്കില്‍ ചിയ വിത്തുകള്‍, തൈര്, തേന്‍, ഉണക്കമുന്തിരി, കുരുവില്ലാത്ത മുന്തിരി എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇവ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഒമേഗ 3, ഫൈബര്‍, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമായ ഒരു സ്മൂത്തി നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു. ഇത് ക്ഷീണത്തേയും തളര്‍ച്ചയേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ക്വിനോവ കഞ്ഞി

നോമ്പ് തുറയിലെ പ്രധാന വിഭവമാണ് തരിക്കഞ്ഞി. ഇതിനൊടൊപ്പം അതിരാവിലെ നിങ്ങള്‍ക്ക് ക്വിനോവ കഞ്ഞി കൂടി ശീലമാക്കിയാലോ? അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഇതിനുള്ളത്. സമ്പൂര്‍ണ്ണ പ്രോട്ടീനിന്റെയും നാരുകളുടെയും സസ്യാഹാര സ്രോതസ്സാണ് ക്വിനോവ, എന്നതില്‍ സംശയം വേണ്ട. ഇത് ഓട്‌സിന് പകരം ഗ്ലൂറ്റന്‍ രഹിത വിഭവമായും ഉപയോഗിക്കാവുന്നതാണ്. ഇത് നല്ല രുചിയോടെ തേങ്ങാപ്പാലില്‍ വേവിച്ചെടുക്കുന്നതിന്റെ കരുത്തും ഊര്‍ജ്ജവും ദിവസം മുഴുവന്‍ നിലനില്‍ക്കും എന്നതില്‍ സംശയം വേണ്ട. ഈ കഞ്ഞിയോടൊപ്പം അല്‍പം ആപ്പിളും കറുവപ്പട്ടയും ചേര്‍ക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












