Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
റാഗി കഴിക്കാറുണ്ടോ? പതിവാക്കിയാൽ ഗുണങ്ങൾ അനവധി
Ragi: ഇന്ത്യയിൽ വളരെ സുലഭമായി ലഭിക്കുന്ന ധാന്യമാണ് റാഗി. കേരളത്തിൽ റാഗി ഉൽപാദനം കുറവാണെങ്കിലും, ചെറിയ കുട്ടികൾക്ക് റാഗി കുറുക്കി കൊടുക്കുന്നത് പതിവാണ്. കുറുക്കായും, റാഗി ഇഡ്ഡലിയായും, റാഗി കൊണ്ട് അട ഉണ്ടാക്കിയും നമ്മൾ ആഹാരത്തിന്റെ ഭാഗമാക്കാറുണ്ട്. സാധാരണ നമ്മൾ കഴിക്കുന്ന ഗോതമ്പിനേക്കാളും, അരിയേക്കാളും പോഷകങ്ങൾ റാഗിയിൽ കൂടുതലാണ്. ശരിയായ വിധത്തിൽ ദിവസേന പതിവാക്കിയാൽ ആരോഗ്യവും ഉണ്ടായിരിക്കുന്നതാണ്. ദിവസേന റാഗി കഴിച്ചാൽ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുക എന്ന് നോക്കാം.

റാഗിയിലെ പോഷകങ്ങൾ
പ്രോട്ടീൻ ധാരാളം (7-8%)
നാരുകൾ കൂടുതൽ (3-4%)
കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ
ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും റാഗിയിൽ അടങ്ങിയിട്ടുണ്ട്.
റാഗി കഴിച്ചാലുള്ള ഗുണങ്ങൾ
ശരീരഭാരം നിയന്ത്രിക്കാൻ റാഗി സഹായിക്കുന്നു. റാഗിയിൽ നാരുകൾ ധാരാളമുള്ളതിനാൽ വയറ് നിറഞ്ഞതായി തോന്നുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. റാഗിയിലെ ലയിക്കുന്ന നാരുകൾ ദഹന വ്യവസ്ഥയിൽ നിന്ന് അധിക കൊളസ്ട്രോൾ നീക്കം ചെയ്ത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നല്ലതാണ്. നാരുകൾ ധാരാളമുള്ളതിനാൽ പഞ്ചസാര രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നത് കുറച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നു. രാഗിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും കാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ നല്ലതാണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അത്യാവശ്യമായ കാൽസ്യം റാഗിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. വീക്കം കുറയ്ക്കാൻ സഹായിക്കും. റാഗിയിൽ അടങ്ങിയിരിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കുന്നു. കുടലിലെ നല്ല ബാക്ടീരിയയെ വളർത്താൻ സഹായിക്കുന്നു. റാഗിയിൽ അടങ്ങിയിരിക്കുന്ന പ്രീബയോട്ടിക് കുടലിലെ നല്ല ബാക്ടീരിയകൾ വളരുന്നതിന് സഹായിക്കുന്നു. ഇതിലൂടെ ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ സാധിക്കുന്നതാണ്.
കാൻസർ സാധ്യത കുറയ്ക്കുന്നു. റാഗിയിലെ ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ചിലതരം കാൻസറുകളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം നിലനിർത്താൻ റാഗി നല്ലതാണ്. റാഗിയിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെയും മുടിയെയും സംരക്ഷിക്കുന്നു. ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കുന്നു. റാഗിയിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് മാനസികാവസ്ഥ നിയന്ത്രിക്കാനും ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാനും സഹായിക്കുന്നു.
ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിധം
റാഗി കഞ്ഞിയായി കഴിക്കാവുന്നതാണ്. റാഗിപ്പൊടി പാലിലോ വെള്ളത്തിലോ വേവിച്ച് കഞ്ഞി ഉണ്ടാക്കാം. രാഗിപ്പൊടി ഗോതമ്പ് പൊടിയുമായി ചേർത്ത് റൊട്ടി ഉണ്ടാക്കുന്നതും നല്ലതാണ്. റാഗിപ്പൊടി ഉപയോഗിച്ച് ഇഡ്ഡലി ഉണ്ടാക്കാം. റാഗിപ്പൊടി അരിപ്പൊടിയുമായി ചേർത്ത് ദോശ ഉണ്ടാക്കാം. റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ റാഗിയിൽ ഫൈറ്റിക് ആസിഡ് കൂടുതലുള്ളതിനാൽ ധാതുക്കളുടെ ആഗിരണം തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. അതിനാൽ റാഗി കുതിർക്കുകയോ മുളപ്പിക്കുകയോ ചെയ്യുന്നത് ഫൈറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
