Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പ്രോട്ടീന്‍ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ ഇവ
പേശികളുടെ ആരോഗ്യം നിലനിര്‍ത്താനും, ശരീരത്തിന്റെ ഘടന നിലനിര്‍ത്താനും പ്രോട്ടീന്‍ വളരെ പ്രധാനപ്പെട്ടതാണ്. നമ്മള് കഴിക്കുന്ന ആഹാരത്തില്‍ നിന്നുമാണ് പ്രധാനമായും പ്രോട്ടീന്‍ ശരീരത്തില്‍ എത്തുന്നത്. വ്യായാമം ചെയ്യുന്ന ചില വ്യക്തികള്‍ പ്രോട്ടീന്‍ പൗഡറും ഉപയോഗിക്കാറുണ്ട്. പ്രോട്ടീന്‍ ശരീരത്തില്‍ കൂടിയില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നു. അതുപോലെ, പ്രോട്ടീന്‍ ശരീരത്തില്‍ കുറഞ്ഞാലും ഒട്ടനവധി പ്രശ്നങ്ങള്‍ ഉണ്ടാകുന്നതാണ്. ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ പ്രകടമാകുന്ന ചില ലക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ചര്‍മ്മ പ്രശ്നങ്ങളും മുടി കൊഴിച്ചിലും
ചര്‍മ്മത്തിന്റെ ആരോഗ്യം നിലനില്ക്കാനും, അതുപോലെ, മുടിയുടെ ആരോഗ്യം നിലനില്ക്കാനും പ്രോട്ടീന്‍ ശരീരത്തില്‍ അനിവാര്യമാണ്. ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ ചര്‍മ്മ പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നു. ചര്‍മ്മം വരണ്ട് പോകുന്നതും, നഖം പൊട്ടിപ്പോകുന്നതും, അമിതമായി മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നതെല്ലാം പ്രോട്ടീന്‍ ശരീരത്തില്‍ കുറയുന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.
പേശികളുടെ ബലക്കുറവ്
നമ്മുടെ ശരീരത്തില്‍ പേശികളുടെ ആരോഗ്യം നിലനില്ക്കണമെങ്കില് പ്രോട്ടീന്‍ അനിവാര്യമാണ്. ശരിയായ വിധത്തില്‍ പ്രോട്ടീന്‍ ഉണ്ടായാല്‍ മാത്രമാണ്, പേശികള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ കൃത്യമായി പരിഹരിക്കപ്പപെടുകയുള്ളൂ. അതുപോലെ, ശരീരത്തിന് ബലം വര്‍ദ്ധിക്കണമെങ്കില്‍, അല്ലുകളുടെ ആരോഗ്യം നിലനില്ക്കണമെങ്കില് എല്ലാം പേശികളുടെ ആരോഗ്യം നിലനിര്‍ത്തണം. ഇതിന് പ്രോട്ടീന്‍ അവിഭാജ്യ ഘടകമാണ്.
മധുരത്തിനോട് കൊതി
അമിതമായി മധുരം കഴിക്കാന്‍ േേതാന്നുന്നതും, എത്രകഴിച്ചാലും മതിവരാത്ത അവസ്ഥ വരുന്നതുമെല്ലാം ശരീരത്തില്‍ പ്രോട്ടീന്‍ കുറയുന്നതിന്റെ ലക്ഷണമാണ്. പ്രോട്ടീന്‍ കുറയുമ്പോള്‍ മധുരം കഴിക്കാനുള്ള കൊതി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം, ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കുന്നതിനായി ശരീരം മറ്റു മാര്‍ഗ്ഗങ്ങള്‍ തിരയും. ഈ സമത്ത് ആ വ്യക്തിയ്ക്ക് മധുരം കഴിക്കാനുള്ള കൊതിയും വര്‍ദ്ധിക്കുന്നതാണ്.
ഫാറ്റി ലിവര്‍
ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ ഫാറ്റി ലിവര്‍ പോലെയുള്ള കരള്‍ രോഗങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം, പ്രോട്ടീന്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കും. എന്നാല്‍, പ്രോട്ടീന്‍ കുറയുമ്പോള്‍ ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കാന്‍ കൊഴുപ്പ് കരളില്‍ ശേഖരിക്കും. ഇത് ഫാറ്റിലിവര്‍ എന്ന രോഗാവസ്ഥയിലേയ്ക്ക് നയിക്കുന്നതാണ്.
വളര്‍ച്ചക്കുറവ്
പ്രോട്ടീന്‍ കുറയുന്നത് കുട്ടികൡ വളര്‍ച്ചക്കുറവ് ഉണ്ടാകുന്നതിന് കാരണമാകുന്നു. കുട്ടികള്‍ വളരെ സാവധാനത്തില്‍ മാത്രം ഉയരം വെയ്ക്കുകയും, എല്ലുകളുടെ ആരോഗ്യം വളരെ സാവധാനത്തില്‍ മെച്ചപ്പെടുകയും ചെയ്യും. കുട്ടികളുടെ വളര്‍ച്ചയെ ഇത് മൊത്തത്തില്‍ ബാധിക്കുന്നതാണ്.
ഇടയ്ക്കിടയ്ക്കുള്ള രോഗങ്ങള്‍
പ്രോട്ടീന്‍ ശരീരത്തില്‍ കുറയുമ്പോള്‍ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം അവതാളത്തിലാകുന്നു. അതിനാല്‍, ഇടയ്ക്കിടയ്ക്ക് രോഗങ്ങള്‍ വരാനുള്ള സാധ്യതയും ഇവരില്‍ വര്‍ദ്ധിക്കുന്നു.
വിശപ്പ്
ശരീരത്തില്‍ പ്രോട്ടീന്‍ കുറഞ്ഞാല്‍, സാധാരണഗതിയില്‍ ഉണ്ടാകുന്നതിനേക്കാള്‍ അമിതമായിട്ടുള്ള വിശപ്പ് നിങ്ങള്‍ക്ക് അനുഭവപ്പെടാം. ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും കഴിക്കാന്‍ തോന്നാല്‍ സാധ്യത കൂടുതലാണ്. ഇത് അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
