Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുട്ടയും ചിക്കനും ഒന്നും വേണ്ട! പ്രോട്ടീന്‍ ലഭിക്കാന്‍ ഈ പച്ചക്കറികള്‍ ധാരാളം
ഇന്ന് ശരീരഭാരം കുറയ്ക്കാന്‍ ഒട്ടുമിക്ക ആളുകളും പതിവാക്കുന്നത് പ്രോട്ടീന്‍ സമ്പുഷ്ടമായ ആഹാരങ്ങളാണ്. പ്രോട്ടീന്‍ ലഭിക്കാന്‍ മിക്കവരും മാംസാഹാരങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, പച്ചക്കറി മാത്രം കഴിക്കുന്നവര്‍ക്ക് മാംസാഹാരങ്ങള്‍ കഴിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ പ്രോട്ടീന്‍ ലഭിക്കുകയില്ല എന്ന ചിന്ത പലര്‍ക്കും ഉണ്ട്. മാംസാഹാരങ്ങളില്‍ ഉള്ളതുപോലെ തന്നെ, പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന ഒട്ടനവധി പച്ചക്കറി വിഭവങ്ങള്‍ ഉണ്ട്. അവ ഏതെല്ലാമെന്നും, എങ്ങനെ തയ്യാറാക്കാം എന്നും നോക്കാം.

ഗ്രീന്‍ പീസ് ഓംലറ്റ്
അര കപ്പ്- പച്ച ഗ്രീന്‍ പീസ് കുതിര്‍ത്തത്
കാല്‍കപ്പ്- വെള്ളം
അരകപ്പ് വീതം- കാപ്സിക്കം, സവാള, ക്യാരറ്റ്
ആവശ്യത്തിന് വെളിച്ചെണ്ണ, ഉപ്പ് എന്നിവ എടുക്കുക.
കാല് ടീസ്പൂണ്‍- ഇഞ്ചി, പച്ചമുളക്
തയ്യാറാക്കേണ്ട വിധം
ഈ ഓംലറ്റ് തയ്യാറാക്കാന്‍ ആദ്യം ഗ്രീന്‍ പീന്സ് അരച്ച് വെയ്ക്കുക. ഇതിലേയ്ക്ക് കുറച്ച് വെള്ളം അതുപോലെ ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ക്കുക. വെളിച്ചെണ്ണ ചേര്‍ക്കരുത്. നല്ലതുപോലെ വിസ്ക് ഉപയോഗിച്ച് അടിച്ച് കണ്‍സിസ്റ്റന്‍സി കൃത്യമാക്കുക. അതിനുശേഷം ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ചേര്‍ത്ത് ചൂടാക്കുക. ഇതിലേയ്ക്ക് കുറച്ച് വീതം ഈ മിശ്രിതം ചേര്‍ത്ത് ഓലറ്റ് പോലെയാക്കുക. ഇത് സ്വാദോടെ കഴിക്കാവുന്നതാണ്. ഗ്രീന്‍പീസില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍, ഇത് ഒരു നേരം ആഹാരമാക്കുന്നത് നല്ലതാണ്.
തോഫൂ കൊത്തിപ്പൊരിച്ചത്
1 കപ്പ്- തോഫൂ
അരകപ്പ്- സവാള
അരകപ്പ്- ചീര അരിഞ്ഞത്
കാല് ടീസ്പൂണ്‍- ഇഞ്ചി, പച്ചമുളക്
ഒരു നുള്ള്- മഞ്ഞള്‍പ്പൊടി
കാല് ടീസ്പൂണ്‍- കുരുമുളക് പൊടി
ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
തോഫൂ കൊണ്ട് പൊടിച്ച് വെയ്ക്കുക. അതിനുശേഷം ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേയ്ക്ക് ആദ്യം പച്ചമുളക് ഇഞ്ചി എന്നിവ ചേര്‍ക്കുക. അതിനുശേഷം ഇതിലേയ്ക്ക് സവാള ചേര്‍ക്കുക. സവാളയുടെ കൂടെ ഉപ്പ് ചേര്‍ക്കുക. സവാള നിറം മാറുമ്പോള്‍ തക്കാളി ചേര്‍ക്കുക. ഇതിലേയ്ക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന ചീരയും, പൊടിച്ച് വെച്ചിരിക്കുന്ന തോഫുവും ചേര്‍ക്കുക. മഞ്ഞപ്പൊടിയും കുരുമുളകുപൊടിയും ചേര്‍ത്ത് വേവിച്ചെടുക്കുക.
കടല സാലഡ്
ഒരു കപ്പ്- വെള്ള കടല വേവിച്ചു വെച്ചത്
അര കപ്പ്- തക്കാളി ചെറുതായി അരിഞ്ഞത്
അര കപ്പ്- സവാള പൊടിപൊടിയായി അരിഞ്ഞത്
അര ടീസ്പൂണ്‍- പച്ചമുളക്
ഉപ്പ് ആവശ്യത്തിന്
കുരുമുളക് ആവശ്യത്തിന്
നാരങ്ങനീര് കുറച്ച് മാത്രം
തയ്യാറാക്കേണ്ട വിധം
ആദ്യം വെള്ള കടല ഒരു പാത്രത്തില്‍ ഇടുക. ഇതിലേയ്ക്ക് തക്കാളി, സവാള അരിഞ്ഞച്, പച്ചമുളക്, ഉപ്പ്, കുരുമുളക്, നാരങ്ങ നീര് എന്നിവ ചേര്‍ക്കുക. ഇവ നല്ലതുപോലെ മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ചാട്ട് മസാല ഇഷ്ടമുള്ളവര്‍ക്ക് അതും ചേര്‍ക്കാവുന്നതാണ്. ഒരു നേരം ഈ ആഹാരം കഴിക്കുന്നത് ശരീരത്തിലേയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാന്‍ സാഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
