Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
പുരുഷായുസ്സിന് വെല്ലുവിളിയാവും രോഗങ്ങള്‍: പ്രതിരോധം ഇപ്രകാരം
രോഗാവസ്ഥകള്‍ ഏത് സമയത്തും ആര്‍ക്കം വരാം. എന്നാല്‍ അതിനെ പ്രതിരോധിക്കുക, കൃത്യമായി രോഗനിര്‍ണയം നടത്തുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ കൂടുതല്‍ വെല്ലുവിളിയിലാക്കുന്നു. ഇതാകട്ടെ പുരുഷന്മാരിലാണ് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടയില്‍ നോക്കുകയാണെങ്കില്‍ പലപ്പോഴും പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം കുറവ് വന്നിരിക്കുകയാണ്.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില് ഈ രോഗങ്ങള്‍ അപകടാവസ്ഥ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും പുരുഷന്മാരുടെ ആയുസ്സിനെ വെല്ലുവിളിയിലേക്ക് എത്തിക്കുന്ന ചില രോഗാവസ്ഥകള്‍ ഉണ്ട്. ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണശീലങ്ങള്‍, അമിതമായ മദ്യപാനം, പുകവലി, സമ്മര്‍ദ്ദം എന്നിവയെല്ലാം പുരുഷന്മാരില് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം എന്ന് നോക്കാം.

പ്രോസ്റ്റേറ്റ് കാന്‍സര്‍
പുരുഷന്മാരില് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. ഇത് പലരിലും തിരിച്ചറിയപ്പെടാതെ പോവുന്നതാണ് അപകടാവസ്ഥയുണ്ടാക്കുന്നത്. പ്രായം കൂടുന്നതിന് അനുസരിച്ച് പലപ്പോഴും ക്യാന്‍സര്‍ സാധ്യതയും വര്‍ദ്ധിക്കുന്നു. എന്നാല്‍ രോഗസാധ്യത കുറക്കുന്നതിന് വേണ്ടി പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സ്ക്രീനിംഗ് നടത്താവുന്നതാണ്. ഇത് കൂടാതെ മലാശയത്തിന്റെ പരിശോധനയും പ്രധാനപ്പെട്ടതാണ് രോഗം കണ്ടെത്തുന്നതിന്.
കോളോ-റെക്ടല്‍ ക്യാന്‍സര്‍
പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലെ തന്നെ പുരുഷന്മാര് ഭയക്കേണ്ട ഒരു രോഗാവസ്ഥയാണ് പലപ്പോഴും കോളോ-റെക്ടല്‍ ക്യാന്‍സര്‍ എന്നത്. പലപ്പോഴും ഇതിന്റെ കാരണങ്ങള്‍ എന്ന പൊണ്ണത്തടി, മാംസത്തിന്റെ ഉപയോഗം, ഉദാസീനമായ ജീവിത ശൈലി എന്നിവയാണ്. 45 വയസ്സിന് ശേഷം എന്തായാലും ഇത്തരം ടെസ്റ്റുകള്‍ നടത്തേണ്ടതാണ്. ഇതോടൊപ്പം രോഗാവസ്ഥ നേരത്തെ കണ്ടെത്തുന്നതിന് വേണ്ടി സിഗ്മോയിഡോസ്കോപ്പി, കൊളോനോസ്കോപ്പി, കൂടാതെ CT സ്കാന്‍ പോലുള്ള മറ്റ് ഇമേജിംഗ് ടെസ്റ്റുകള്‍ നടത്തുന്നത് നല്ലതാണ്.
ശ്വാസകോശ അര്‍ബുദം
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ശ്വാസകോശാര്‍ബുദം. ഇത് പുകവലിക്കുന്നവരിലാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. പുകവലി നിര്‍ത്തുക എന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം. ആരോഗ്യ സംരക്ഷണത്തോടൊപ്പം തന്നെ കൃത്യമായ പ്രതിരോധ നടപടികള്‍ എടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.
ഹൃദ്രോഗം, രക്താതിമര്‍ദ്ദം, പ്രമേഹം
ജീവിത ശൈലി രോഗങ്ങള്‍ നമ്മുടെ ആരോഗ്യത്തെ വളരെയധികം പ്രശ്നത്തിലാക്കുന്നതാണ്. നമ്മുടെ തന്നെ ചില മോശം ശീലങ്ങളാണ് ഇത്തരം രോഗാവസ്ഥകള്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ഹൃദ്രോഗവും, രക്താതിമര്‍ദ്ദവും, പ്രമേഹവും മാറി മാറി വരുന്ന അവസ്ഥയില്‍ അല്പം ശ്രദ്ധിക്കണം. ജീവിത രീതികളില്‍ ശ്രദ്ധിക്കുക എന്നതാണ് ആദ്യത്തെ കാര്യം. ഭക്ഷണത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തുകയും വ്യായാമം പോലുള്ളവ സ്ഥിരമാക്കുകയും ചെയ്യുക. ഇതെല്ലാം ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന മൂന്ന് അവസ്ഥകളേയും പ്രതിരോധിക്കും.
ശ്രദ്ധിക്കേണ്ടത്
രോഗാവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. എല്ലാ മാസവും ആരോഗ്യ പരിശോധനകള്‍ സ്ഥിരമായി നടത്തുക. കൂടാതെ കൃത്യമായ ഡയറ്റും വ്യായാമവും എല്ലാം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യാവസ്ഥകള്‍ ഒരിക്കലും നിസ്സാരമായി തള്ളിക്കളയരുത്. ഇത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ ഒരു പ്രായത്തിന് അപ്പുറം വളരെയധികം ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications