Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
35 വയസ്സിനുള്ളില്‍ ആര്‍ത്തവ വിരാമമോ? സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍
Premature menopause: സാധാരണ രീതിയില്‍ 45 വയസ്സിന് ശേഷമാണ് ഒട്ടുമിക്ക സ്ത്രീകളിലും ആര്‍ത്തവ വിരാമം ഉണ്ടാകുന്നത്. സ്ത്രീ ശരീരത്തില്‍ നടക്കുന്ന ഏറ്റവും വലിയൊരു മാറ്റം തന്നെയാണ് ആര്‍ത്തവ വിരാമം. മൂഡ് വ്യതിയാനങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ആര്‍ത്തവ വിരാമത്തോടടുക്കുമ്പോള്‍ ഒരു സ്ത്രീയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയുകയും, പങ്കാളിയുമായിടുള്ള ലൈംഗിക ബന്ധത്തിനോടും സ്ത്രീകളില്‍ ഇതോടുകൂടി താല്പര്യം കുറയുന്നു.

എന്നാല്‍, 45 വയസ്സിന് മുന്‍പേ, ഏകദേശം 30-35 വയസ്സിനുള്ളില്‍ ആര്‍ത്തവ വിരാമം പല സ്ത്രീകളിലും നടക്കുന്നുണ്ട്. ഇത്തരത്തില്‍ വളരെ നേരത്തെ ആര്‍ത്തവ വിരാമം സംഭവിക്കുന്നതിനു പിന്നിലെ കാരണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. കൂടാതെ, ആര്‍ത്തവ വിവാരമം ഉണ്ടാകുമ്പോള്‍ സ്ത്രീശരീരത്തില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.
ആര്‍ത്തവ വിവാരം നേരത്തെ വന്നാല്‍ എന്ത് സംഭവിക്കും
സാധാരണ രീതിയില്‍ 40 വയസ്സ്, അല്ലെങ്കില്‍ 45 വയസ്സിന് ശേഷമാണ് സ്ത്രീകളില്‍ ആര്‍ത്തവ വിരാനമം സംഭവിക്കുന്നത്. എന്നാല്‍, ഈ പ്രായം തികയുന്നതിന് മുന്‍പേ ആര്‍ത്തവ വിരാമം സംഭവിച്ചാല്‍ അതിനെ പ്രീമെച്വര്‍ ഓവറിയന്‍ ഫെയ്ല്യര്‍ (Premature Ovarian Failure) ആയാണ് കണക്കാക്കുന്നത്. ഈ പ്രീമെച്വര്‍ ഓവറിയന്‍ ഫെയ്ല്യര്‍ സാധാരണ രീതിയില്‍ പ്രൈമറി ഓവറിയന്‍ ഇന്‍സഫിഷ്യന്‍സി (Primary Ovarian Insufficiency- POI) ആയാണ് കണക്കാക്കുന്നത്.
ഒരു സ്ത്രീയില്‍ POI വന്നാല്‍ വളരെ പെട്ടെന്ന് ആര്‍ത്തവം നിലയ്ക്കുന്നു. എന്നാല്‍, POI ഉള്ളവരില്‍ ഭാവിയില്‍ ആര്‍ത്തവം ഉണ്ടാകാനും, ഗര്‍ഭം ധരിക്കാനും സാധ്യത ഉണ്ട്. കൂടാതെ, POI ഉള്ളവരില്‍ ഓവുലേഷനും ഉണ്ടാകുന്നു. എന്നാല്‍, ആര്‍ത്തവ വിരാമം സംഭവിക്കുന്നതോടെ ഓവുലേഷന് നടക്കാതെയാകുന്നു. ആര്‍ത്തവം നിലയ്ക്കുന്നു. ഗര്‍ഭധാരണം നടക്കാതെയാകുന്നു.
ഇതിനു പിന്നിലെ കാരണങ്ങള്‍ ഇവ
അമിതമായി പുകവലിക്കുന്നവരില്‍ ആര്‍ത്തവ വിരാമം മുന്‍കൂട്ടി ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. അതുപോലെ, ക്രോമോസോമല്‍ പ്രശ്നങ്ങള്‍ ഉള്ളവരിലും, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ ഉള്ളവരിലും ആര്‍ത്തവ വിരാമം മുന്‍കൂട്ടി വരാവുന്നതാണ്. കൂടാതെ, 11 വയസ്സിന് മുന്‍പ് ആര്‍ത്തവം ആരംഭിച്ചവരില്‍ വളരെ വേഗത്തില്‍ ആര്‍ത്തവ വിരാമവും സംഭവിക്കാം.
പാരമ്പര്യമായും ഇത് വരാം. അതുപോലെ, ചെറുപ്രായത്തില്‍ ഗര്‍ഭാശയം നീക്കം ചെയ്യുന്നത് വഴി, ആണ്ഡാശയം നീക്കം ചെയ്യുന്നത് വഴിയും ആര്‍ത്തവ വിരാമം സംഭവിക്കുന്നതാണ്. കീമോതെറാപ്പി ചെയ്യുന്നവരിലും എച്ച്ഐവി, എയ്ഡ്സ് എന്നീ രോഗങ്ങള്‍ ഉള്ളവരിലും ആര്‍ത്തവ വിരാമം മുന്‍കൂട്ടി ഉണ്ടാകുന്നതാണ്. ഇവ കൂടാതെ, അമിതമായി സ്ട്രെസ്സ് അനുഭവിക്കുന്നവരിലും ആര്‍ത്തവ വിരാമം ഉണ്ടാകാം.
ലക്ഷണങ്ങള്‍
സ്ഥിരതയില്ലാത്ത ആര്‍ത്തവ വിരാമം ഇതിന്റെ ഒരു ലക്ഷണമാണ്. അതുപോലെ, രക്തം കുറയുന്നതും, അമിത രക്തസ്രാവവും ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണമാണ്. വളരെ പെട്ടെന്ന് ശരീരം ചൂടാകുന്നതും, രാത്രിയില്‍ കിടക്കുമ്പോള്‍ വിയര്‍ക്കുന്നതും ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണമാണ്. ഇവ കൂടാതെ, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ യോനീ ഭാഗം വരണ്ട് പോകുന്നതും, ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാന്‍ തോന്നുന്നതുമെല്ലാം ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണമായി കണക്കാക്കാം. രാത്രിയില്‍ ഉറങ്ങാന്‍ സാധിക്കാത്ത അവസ്ഥയും, വരണ്ട ചര്‍മ്മവും, മാറിടം വളരെ മൃദുലമായി തോന്നുന്നതും, ഹൃദയമിടിപ്പ് അമിതമായി വര്‍ദ്ധിക്കുന്നതും ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണമാണ്.
അമിതമായ തലവേദന, സന്ധികള്‍ക്കും, പേശികള്‍ക്കും വേദന, ലൈംഗികാസക്തി കുറയുന്നത്, കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സാധിക്കാത്തതും ഓര്‍മ്മക്കുറവും, അമിതവണ്ണവും, വണ്ണം കുറയുന്നതും, മുടി അമിതമായി കൊഴിയുന്നതുമെല്ലാം ആര്‍ത്തവ വിരാമം മുന്‍പേ നടക്കാന്‍ പോകുന്നതിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ പ്രകടമാണെങ്കില്‍ ഒരു ഡോക്ടറെ കാണിക്കാന്‍ മറക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
