Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഉച്ച സമയത്ത് ശരീരത്തില്‍ ഈ ലക്ഷണങ്ങള്‍ പതിവാണോ? പ്രമേഹ സാധ്യത തള്ളിക്കളയരുത്
ഇന്ന് 30 വയസ്സിനുള്ളില്‍ തന്നെ പ്രമേഹരോഗികളാകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ശരീരത്തിന് വ്യായാമം ഇല്ലാത്തതും, അമിതമായി പുറത്ത് നിന്നും ആഹാരം കഴിക്കുന്നതും, ആരോഗ്യ പ്രശ്നങ്ങളും, മദ്യപാനുവുമെല്ലാം മനുഷ്യനെ ഒരു പ്രമേഹരോഗിയാക്കി മാറ്റുന്നു. ഒരിക്കല്‍ വന്നാല്‍, പീന്നിട് പൂര്‍ണ്ണമായും മാറ്റിയെടുക്കാന്‍ സാധിക്കാത്ത ഒരു രോഗാവസ്ഥ കൂടിയാണ് പ്രമേഹം. പ്രമേഹം നിയന്ത്രിച്ച് നിര്‍ത്താന്‍ മാത്രമേ, സാധിക്കൂ. അതിനാല്‍, പ്രമേഹം വരാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ നിങ്ങളുടെ പ്രമേഹ സാധ്യത മുന്‍കൂട്ടി മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ്. പ്രത്യേകിച്ച്, ഉച്ച സമയത്ത്, ആഹാരത്തിന് മുന്‍പ് താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങളില്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ പ്രമേഹ സാധ്യത തള്ളിക്കളയണ്ട!

ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍
ഇടയ്ക്കിടയ്ക്ക് അമിതമായി വെള്ളം ദാഹം അനുഭവപ്പെടാറുണ്ടെങ്കില്‍ അത് പ്രമേഹത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാകാം. പ്രത്യേകിച്ച്, ഉച്ചയ്ക്ക് ആഹാരത്തിന് മുന്‍പ് അമിതമായി വെള്ളം ദാഹം അനുഭവപ്പെടുന്നതും, വെള്ളം ധാരാളം കുടിച്ചിട്ടും ഇടയ്ക്കിടയ്ക്ക് വീണ്ടും വെള്ളം ദാഹം അനുഭവപ്പെടുന്നതെല്ലാം പ്രമേഹത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.
ആഹാരം കഴിച്ച് കഴിഞ്ഞതിനുശേഷം അമിതമായി ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ പ്രമേഹത്തിന്റെ സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കാത്ത അവസരത്തിലാണ് അമിതമായി ക്ഷീണം അനുഭവപ്പെടുന്നത്, അതുപോലെ, ഇടയ്ക്കിടയ്ക്ക്് വിശപ്പ് അമിതമായി തോന്നുന്നതും പ്രമേഹത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. പ്രമേഹം ഉള്ളവരില്‍, അല്ലെങ്കില്‍ പ്രമേഹം വരാന്‍ സാധ്യത ഉള്ളവരില്‍ കാഴ്ചയ്ക്ക് മങ്ങല്‍ അനുഭവപ്പെടാം. കാരണം, രക്തത്തിലെ അമിതമായിട്ടുള്ള പഞ്ചസ്സാരയുടെ അളവ് നേത്രങ്ങളിലെ രകതധമനികളില് ക്ഷതമുണ്ടാക്കുന്നു. ഇതുമൂലം കാഴ്ചയില്‍ മങ്ങല്‍ അനുഭവപ്പെടാം.
കഴുത്ത് കക്ഷം എന്നിവിടങ്ങളില്‍ മിനുസമാര്‍ന്ന വിധത്തില്‍ കറുപ്പ് നിറം കാണപ്പെടുന്നതും, മുറിവുകള്‍ വളരെ സാവധാനത്തില്‍ ഉണങ്ങുന്നതും, ശരീരഭാരം വളരെ പെട്ടെന്ന് കുറയുന്നതുമെല്ലാം പ്രമേഹത്തിന്റെ ലക്ഷണമാണ്.
വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്
നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രമേഹം ഉണ്ടെങ്കില്‍ പാരമ്പര്യമായി നിങ്ങള്‍ക്കും പ്രമേഹം ലഭിക്കാം. ചിട്ടയല്ലാത്ത ജീവിതരീതിയാണ് പിന്തുടരുന്നതെങ്കില് പ്രമേഹം ലഭിക്കാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. അതിനാല്‍, ശരിയായ ആഹാരരീതികള്‍ പിന്തുടരാന് ശ്രദ്ധിക്കുക. ശരീരത്തിലേയ്ക്ക് പോഷകങ്ങള്‍ നല്കുന്ന പഴം പച്ചക്കറികള്‍, പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍, വെള്ളം എന്നിവ സമൃദ്ധമായി കഴിക്കാവുന്നതാണ്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കുക.
പുറത്ത് നിന്നും എണ്ണമയം ഉള്ളതും, അമിതമായി സംസ്കരിച്ചതുമായ ആഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ശീതളപാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. ധാരാളം ശുദ്ധമായ ജലം കുടിക്കുക. ഉറക്കം കൃത്യമാക്കാന്‍ ശ്രദ്ധിക്കുക. ഉറക്കം മാത്രമല്ല, മാനസിക സമ്മര്‍ദ്ദം കുറയ്ക്കേണ്ടത് അനിവാര്യമാണ്. ഉപ്പ് അടങ്ങിയ ആഹാരങ്ങള്‍ അമിതമായി കഴിക്കുന്നതും പ്രമേഹത്തിന് കാരണമാണ്. അതിനാല്‍, ഉപ്പിന്റെ അളവ് കുറയ്ക്കുക. ആഹാരത്തിന്റെ കൂടെ ശരിയായ രീതിയില്‍ വ്യായാമം ചെയ്യാനും ശ്രദ്ധിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
