Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
കരളിന്റെ ആരോഗ്യവും കുടലിന്റെ കരുത്തും ഉറപ്പിക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍
ആരോഗ്യ സംരക്ഷണം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. പലപ്പോഴും നിങ്ങളുടെ മൊത്തത്തിലുള്ള പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതാണ് എപ്പോഴും നാം കഴിക്കുന്ന ഭക്ഷണങ്ങള്‍. എന്നാല്‍ കരളിന്റെ ആരോഗ്യത്തിനും കുടലിന്റെ കരുത്തിനും സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അതിന് നിങ്ങളെ സഹായിക്കുന്നത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ദഹനാരോഗ്യം മികച്ചതാക്കുക എന്നത് പോലെ തന്നെ കുടലിനും കരളിനും എല്ലാം ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ചിലതുണ്ട്.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, ചില ഭക്ഷണങ്ങള്‍ പോഷക ആഗിരണം മെച്ചപ്പെടുത്തുന്നതിലൂടെയും, ശരീരത്തിന്റെ വീക്കം കുറയ്ക്കുന്നതിലൂടെയും, ശരീരത്തിലെ ടോക്സിനെ പിന്തള്ളുന്നതിനും സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങളുടെ കുടലിനെയും കരളിനെയും ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ചിലതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മഞ്ഞള്‍ + കുരുമുളക്
ഇത് നിങ്ങളുടെ ആരോഗ്യത്തിന് അവസാനവാക്കാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതില്‍ തന്നെ മഞ്ഞളില്‍ കുര്ക്കുമിന് എന്ന ശക്തമായ ആന്റി-ഇന്‍ഫ്ലമേറ്ററി സംയുക്തം ഉള്ളതിനാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട. ഇത് കഴിക്കുന്നത് വഴി അത് നിങ്ങളുടെ കുടലിലെ വീക്കത്തെ കുറയ്ക്കുന്നു. മാത്രമല്ല മികച്ച ദഹനത്തിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങുളുടെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കും.
ഓട്സ് + തൈര്
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ മികച്ച മാറ്റങ്ങള്‍ നല്കുന്ന ഒന്നാണ് ഓട്സ്, തൈര് അല്ലെങ്കില്‍ യോഗര്‍ട്ട് തുടങ്ങിയവ. ഇത് വഴി നിങ്ങളുടെ കുടല് ബാക്ടീരിയകള്‍ മികച്ചതാവുന്നു. അത് മാത്രമല്ല തൈരിലുള്ള മൈക്രോബയോമുകള്‍ സന്തുലിതമാക്കുന്ന തരത്തിലേക്ക് പ്രോബയോട്ടിക്കുകള്‍ സഹായിക്കും. ഇതെല്ലാം കരളിന്റെ ആരോഗ്യത്തിനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കും. ദഹനാരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു. കൂടാതെ അസിഡിറ്റി കുറയ്ക്കുന്നതിനും സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഗ്രീന്‍ ടീ + നാരങ്ങ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഗ്രീന്‍ ടീയും നാരങ്ങ നീരും ചേരുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നതിന് സഹായിക്കുന്നതാണ്. നാരങ്ങ ചേര്‍ക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കും. ഗ്രീന്‍ ടീയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തില്‍ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുന്നു. കൂടാതെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതാണ് എന്തുകൊണ്ടും ഈ രണ്ട് മിശ്രിതങ്ങളും.
വെളുത്തുള്ളി + ഒലിവ് ഓയില്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ വെളുത്തുള്ളിയും ഒലീവ് ഓയിലും ചേരുന്നത് ആരോഗ്യത്തെ വളരെയധികം സഹായിക്കും. അത് മാത്രമല്ല വെളുത്തുള്ളിയില്‍ കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രകൃതിദത്ത സംയുക്തങ്ങള്‍ ഉണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട.സലാഡുകള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് അതിലെല്ലാം തന്നെ നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഒലീവ് ഓയില്‍ ചേര്‍ക്കാവുന്നതാണ്. ഇത് കുടലിന്റെ ആരോഗ്യത്തിനും കരളിന്റെ പ്രവര്‍ത്തനത്തിനും സഹായിക്കും.

ബീറ്റ്റൂട്ട് + കാരറ്റ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബീറ്റ്റൂട്ട് കരള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ഡിടോക്സ് പാനിയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കരളിന്റെ എന്‍സൈം പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും ഈ രണ്ട് മിശ്രിതങ്ങള്‍ ചേര്‍ക്കാവുന്ന പാനീയം. അത് കൂടാതെ കാരറ്റ് ദഹനം വര്‍ദ്ധിപ്പിക്കുകയും അവശ്യ വിറ്റാമിനുകള്‍ നല്‍കുകയും ചെയ്യും. ഒരുമിച്ച് കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് ദഹനത്തെ പിന്തുണയ്ക്കുകയും കരള്‍ ശുദ്ധീകരിക്കുകയും ചെയ്യുന്നതിന് സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
