Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സോഡിയം കുറയ്ക്കാൻ പൊട്ടാസ്യം വേണം, പൊട്ടാസ്യം ലഭിക്കാന്‍ പതിവാക്കാം ഇവ
ശരീരകോശങ്ങളിലും, പേശികളിലും എല്ല്, കരള്‍, രക്തകോശങ്ങള്‍ എന്നിവയിലെല്ലാം കാണുന്ന ഒരു ഇലക്ട്രോലൈറ്റ് ആണ് പൊട്ടാസ്യം. നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തില്‍ പൊട്ടാസ്യത്തിന് വലിയൊരു പങ്കുണ്ട്. പൊട്ടാസ്യത്തിന്റെ ആരോഗ്യവശം എന്തെല്ലാമെന്നും, പൊട്ടാസ്യം ശരീരത്തില്‍ നിലനിര്‍ത്താന്‍ എന്തെല്ലാം പതിവായി കഴിക്കണം എന്നും നോക്കാം.

ഫ്ലൂയിഡ് നിലനിര്‍ത്താന്‍
നമ്മുടെ ശരീരത്തിന്റെ 60 ശതമാനവും വെള്ളമാണെന്ന് നമുക്ക് അറിയാം. ഇതില്‍ തന്നെ കഷ്ടിച്ച് 40 ശതമാനത്തോളം വെള്ളം മാത്രമാണ് കോശങ്ങളില്‍ കാണപ്പെടുന്നത്. ഇത്തരത്തില്‍ ശരീരത്തിനകത്തുള്ള ഫ്ലൂയിഡുകളില് കാണപ്പെടുന്നത് പൊട്ടാസ്യവും, ശരീരത്തിന് പുറത്തെ കോശങ്ങളില്‍ കാണപ്പെടുന്ന ഫ്ലൂയിഡുകളില് സോഡിയവുമാണ് അടങ്ങിയിരിക്കുന്നത്. ഈ ഫ്ലൂയിഡുകളിലുള്ള ഇലക്ട്രോലൈറ്റ്സ് ബാലന് ചെയ്യാന്‍ പൊട്ടാസ്യം അനിവാര്യമാണ്.
അതുപോലെ ഞരമ്പുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ പൊട്ടാസ്യം വളരെയധികം സഹായിക്കുന്നതാണ്. വൃക്കയുടെ ആരോഗ്യത്തിനും, ഹൃദയത്തിന്റെ ആരോഗ്യത്തിനും, പേശികളുടെ ആരോഗ്യത്തിനും പൊട്ടാസ്യം അനിവാര്യം തന്നെ. പൊട്ടാസ്യം ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിച്ച് നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാല്‍, രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, എല്ലുകളുടെ ആരോഗ്യത്തിനും പൊട്ടാസ്യം അനിവാര്യമാണ്. പൊട്ടാസ്യം ശരീരത്തില്‍ ഇല്ലെങ്കില്‍ എല്ലുതേയ്മാനം വരാനുള്ള സാധ്യതയും വളരെയധികമാണ്.
പൊട്ടാസ്യം ലഭിക്കാന്‍
പൊട്ടാസ്യം ലഭിക്കാന്‍ പതിവാക്കാവുന്ന ചില ആഹാരങ്ങളുണ്ട്. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് പഴമാണ്. ഒരു ഇടത്തരം വാഴപ്പഴത്തില്‍ 400 മുതല്‍ 450 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. കൂടാതെ, നിരവധി ആരോഗ്യ ഗുണങ്ങളും വാഴപ്പഴത്തിന് ഉണ്ട്. വാഴപ്പഴം പോലെ തന്നെ മധുരക്കിഴങ്ങ് കഴിക്കുന്നതും ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കും. പഠനങ്ങള്‍ പ്രകാരം, മധുരക്കിഴങ്ങില്‍ വിറ്റമിന്‍ സി, വിറ്റമിന്‍ എ എന്നിവയ്ക്കൊപ്പം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഒരു മധുരക്കിഴങ്ങില്‍ 540 മില്ലിഗ്രാം പൊട്ടാസ്യമാണ് അടങ്ങിയിരിക്കുന്നത്.
പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്ന ഇലയാണ് ചീര. ഒരു കപ്പ് ചീര എടുത്താല്‍, അതില്‍ 800 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ചീരയില്‍ അയേണും അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. ചീര പോലെ തന്നെ അവക്കാഡോ, അഥവാ, വെണ്ണപ്പഴവും ആരോഗ്യത്തിന് നല്ലതുതന്നെ. അവക്കാഡോ പതിവാക്കുന്നവരില്‍ നല്ല ആരോഗ്യവും ഉണ്ടായിരിക്കുന്നതാണ്. 100 ഗ്രാം അവക്കാഡോ എടുത്താല്‍ അതില്‍ 507 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു.
അവക്കാഡോ എന്നതുപോലെ ബീന്‍സ് ആരോഗ്യത്തിന് നല്ലതാണ്. ഒരു കപ്പ് ബിന്സില് 400 മുതല്‍ 600 മില്ലിഗ്രാം പൊട്ടാസ്യമാണ് അടങ്ങിയിരിക്കുന്നത്. അതുപോലെ, ഓറഞ്ചില്‍ വിറ്റമിന്‍ സി കൂടാതെ, പൊട്ടാസ്യവും ധാരാളം അടങ്ങിയിരിക്കുന്നു. ഒരു ഓറഞ്ചില്‍ കുറഞ്ഞത് 240 ഗ്രാം പൊട്ടാസ്യമാണ് അടങ്ങിയിരിക്കുന്നത്. തൈര്, തക്കാളി എന്നിവയിലും പൊട്ടാസ്യം ധാരാളമായി കാണുന്നു. തൈരില്‍ 440 മില്ലിഗ്രാം പൊട്ടാസ്യമാണ് അടങ്ങിയിരിക്കുന്നത്. ഒരു തക്കാളിയില്‍ 290 മില്ലിഗ്രാം പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
