Latest Updates
-
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം!
നിസ്സാരക്കാരനല്ല ഉപ്പൂറ്റി വേദന; ശസ്ത്രക്രിയ വരെ വേണ്ടി വരാം !
ഉറങ്ങി എഴുന്നേൽക്കുമ്പോൾ കാലിന്റെ ഉപ്പൂറ്റിഭാഗം നിലത്ത് കുത്താൻ കഴിയാത്ത രീതിയിൽ വേദന അനുഭവപ്പെടാറുണ്ടോ? ദീർഘനേരം നിൽക്കുക, കുറെ നേരം ഇരുന്ന ശേഷം എഴുന്നേൽക്കുമ്പോൾ ഇത്തരത്തിൽ വേദന അനുഭവപ്പെടുക തുടങ്ങിയ അവസ്ഥകൾ ഉണ്ടാകാറുണ്ടെങ്കിൽ, സാരമില്ല അല്പം കഴിയുമ്പോൾ മാറുമല്ലോ എന്ന ആശ്വാസത്തിൽ അവഗണിക്കാൻ വരട്ടെ.ഉപ്പൂറ്റി ഭാഗത്തായി അല്പം നീർകെട്ടോടും ചുവപ്പോടും കൂടി വരുന്ന ഈ വേദന പ്ലാൻ്റാർ ഫാസിയൈറ്റിസ് എന്ന രോഗാവസ്ഥയുടെ ഭാഗമാണ്.ഒത്ത ഒരു തരം മസ്കുലോസ്കലെറ്റൽ ഡിസോർഡർ ആണ്. പാദത്തിൻ്റെ കമാനത്തെ പിന്തുണയ്ക്കുന്ന കണക്റ്റീവ് ടിഷ്യു ആയ പ്ലാൻ്റാർ ഫാസിയയുടെ ഒരു തകരാറാറ് മൂലമാണ് ഇതുണ്ടാകുന്നത്.
തുടക്കത്തിൽ കാര്യമായ വേദന അനുഭവപ്പെടുന്നില്ലെങ്കിലും പിന്നീട് ഇത് കൂടി വരുന്നതായി കാണാം. സാവധാനം ഇത് രണ്ടു കാലുകളെയും ബാധിക്കുന്നു.നടപ്പിന്റെ വേഗത കുറക്കാനും കാലിന്റെ വഴക്കം ഇല്ലാതാക്കാനും ഈ വേദന കാരണമാകുന്നു. പ്ലാൻ്റാർ ഫാസിയൈറ്റിസ് എന്ന അവസ്ഥയ്ക്ക് പിന്നിലെ കാരണങ്ങൾ അടുത്തറിയാം.

1. ഉപ്പൂറ്റിക്ക് വിശ്രമം കിട്ടാത്ത അവസ്ഥ
ആവർത്തിച്ചുള്ള സമ്മർദ്ദം , ഓട്ടം, നടത്തം അല്ലെങ്കിൽ ദീർഘനേരം നിൽക്കുന്നത് ഒക്കെ ഈ അവസ്ഥയ്ക്ക് കാരണമാണ്.ഫേഷ്യ ടിഷ്യുവിലെ ചെറിയ വിള്ളൽ വരെ വേദനയ്ക്ക് കാരണമാകും. പാദത്തിന്റെ ഘടനയും പ്ലാന്റാർ ഫേഷ്യയ്റ്റിസ് ഉണ്ടാവുന്നതിനു കാരണമാവാം. അത്‌ലറ്റുകളിൽ കാണപ്പെടുന്ന ഉപ്പൂറ്റി വേദനക്കും കളയൂ വേദനയ്ക്കും കാരണം പ്ലാൻ്റാർ ഫാസിയൈറ്റിസ് ആണ്.
2. ബയോമെക്കാനിക്കൽ ഘടകങ്ങൾ
പരന്ന പാദങ്ങൾ, ഉയർന്ന കമാനങ്ങൾ (പാടത്തിന്റെ മുകളിലായുള്ള ഉയർന്ന തലം) എന്നിവയുള്ളവർ നടക്കുമ്പോൾ കാലിൽ അമിതമായ സമ്മർദ്ദം ചെലുത്താനിടയുണ്ട്. പരന്ന പാദങ്ങൾ കാലിന്റെ കാമനത്തിനു കൂടുതൽ സമ്മർദ്ദം നൽകുന്നു. ഇത് നീണ്ടു നിൽക്കുന്നത് പ്ലാൻ്റാർ ഫാസിയൈറ്റിസ് എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു.
3. പ്രായം
പ്രായം മറ്റൊരു പ്രധാന അപ്രശ്നമാണ് .40 വയസ്സ് മുതൽ 60 വയസ്സ് വരെ പ്രായമുള്ളവരിലാണ് പ്ലാൻ്റാർ ഫാസിയയിലെ മാറ്റങ്ങൾ കൂടുതലായി കാണപ്പെടുന്നതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. 45 വയസിനും 64 വയസിനും ഇടയിലുള്ള പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഇത് കാണപ്പെടുന്നത്.സ്ത്രീകളിലെ വിശ്രമക്കുറവ് , ആരോഗ്യസംരക്ഷണത്തിലെ വീഴ്ച എന്നിവയെല്ലാം ഇതിനു കാരണമാണ്.
4. പൊണ്ണത്തടി
അമിതമായ ശരീരഭാരം പ്ലാൻ്റാർ ഫാസിയക്ക് ക്ഷതം ഏൽപ്പിക്കുന്നു. ഫൂട്ട് ആൻഡ് ആങ്കിൾ ഓർത്തോപീഡിക്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്, BMI വളരെ കൂടുതലുള്ള രോഗികളിൽ സഹിക്കാനാവാത്ത ഉപ്പൂറ്റിവേദനയാണ് പ്ലാൻ്റാർ ഫാസിയൈറ്റിസ് മൂലമുണ്ടാകുന്നത് എന്നാണ്. ചികിത്സ വൈകിക്കാതിരിക്കുക എന്നതാണ് ഇതിൽ പ്രധാനം.
5. തൊഴിൽപരമായ സാധ്യതകൾ
ദീർഘനേരം നിൽക്കുകയോ നടക്കുകയോ ചെയ്യേണ്ട ജോലികൾ, പ്ലാൻ്റാർ ഫാസിയൈറ്റിസ് വികസിക്കുന്നതിന് കാരണമാകുന്നു. അതിനാൽ തന്നെ ദിവസം മുഴുവൻ നിൽക്കേണ്ടി വരുന്ന ജോലിയാണ് ചെയ്യുന്നത് എങ്കിൽ കൃത്യമായ ഇടവേളകളിൽ കാലുകൾക്ക് വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
പ്ലാൻ്റാർ ഫാസിയൈറ്റിസ് എങ്ങനെ നിർണ്ണയിക്കും?
പ്ലാൻ്റാർ ഫാസിയൈറ്റിസ് കണ്ടുപിടിക്കാൻ ചില വഴികളുണ്ട്. രോഗലക്ഷണങ്ങളുടെ വിശദമായ ചരിത്രം, ശാരീരിക പ്രവർത്തനങ്ങളിലെ സമീപകാല മാറ്റങ്ങൾ, രോഗാവസ്ഥകൾ എന്നിവയിൽ നിന്നുമാണ് ഈ അസുഖം മനസ്സിലാക്കുന്നത്. വൈറ്റമിൻ ബി12, ഡി, മഗ്നീഷ്യത്തിൻ്റെ അളവ്, യൂറിക് ആസിഡിൻ്റെ അളവ് എന്നിവയുൾപ്പെടെ ഒന്നിലധികം രക്തപരിശോധനകൾ രോഗം നിര്ണയിക്കുന്നതിനായി നടത്താം. രോഗ നിർണയം കൂടുതൽ കൃത്യമാകാൻ എംആർഐ വരെ പരിഗണിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications