Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പൈനാപ്പിളിന്റെ ഗുണങ്ങളും ദോഷങ്ങളും
ഒട്ടനവധി പോഷകങ്ങളാൽ സമ്പന്നമാണ് പൈനാപ്പിൾ. പൈനാപ്പിൾ കഴിക്കുന്നതുമൂലം ഒട്ടനവധി ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്നതാണ്. എന്നാൽ, ഗുണങ്ങൾ പോലെ തന്നെ ദോഷവശവും പൈനാപ്പിളിന് ഉണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

ഗുണങ്ങൾ
പൈനാപ്പിളിൽ വിറ്റാമിൻ സി, മാംഗനീസ്, മറ്റ് അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആരോഗ്യം നിലനിർത്താനും പൈനാപ്പിൾ സഹായിക്കുന്നതാണ്. ഇവ കൂടാതെ പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം, വേദന എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.
കൃത്മായി ദഹനം നടക്കുന്നതിനും പൈനാപ്പിൾ നല്ലതാണ്. പൈനാപ്പിളിൽ പാപ്പെയ്ൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീൻ പോലും ദഹിക്കാൻ സഹായിക്കും. കൂടാതെ, പൈനാപ്പിളിലെ ആന്റിഓക്സിഡന്റുകൾ വൻകുടൽ, സ്തനാർബുദം പോലുള്ള ചിലതരം അർബുദ സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം. പൈനാപ്പിളിൽ വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് പ്രായാകുമ്പോൾ ഉണ്ടാകുന്ന മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കും. ഇവ കൂടാതെ, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ പൈനാപ്പിൾ സഹായിക്കുന്നു. കാരണം, പൈനാപ്പിളിലെ മാംഗനീസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും സഹായിക്കും.
ദോഷവശങ്ങൾ
പൈനാപ്പിൾ കഴിച്ചാൽ ചില ആളുകളിൽ അലർജി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ചിലരിൽ ചൊറിച്ചിൽ, ചർമ്മത്തിൽ വീക്കം പോലെയുള്ള അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. കൂടാതെ, അമിതമായി പൈനാപ്പിൾ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ വർദ്ധിപ്പിക്കാം. കാരണം, പൈനാപ്പിളിൽ നാരുകളും പഞ്ചസാരയും ഉള്ളതിനാൽ വീക്കം, ഗ്യാസ്, വയറിളക്കം തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് ഇവ കാരണമാകും. പൈനാപ്പിളിൽ താരതമ്യേന ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാൽ, പ്രമേഹ രോഗികൾ പൈനാപ്പിൾ കഴിക്കുമ്പോൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. ചിലർ പൈനാപ്പിൾ കഴിക്കുമ്പോൾ വയറുവേദനയും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിനാൽ, സൂക്ഷിച്ച് കഴിക്കാൻ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
