Latest Updates
-
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ!
കാത് കുത്താൻ ഗൺ ആണോ, സൂചിയാണോ നല്ലത്? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ!
ഇന്ന് മേകാത് കുത്തുന്നത് ഒരു ട്രെൻഡ് ആണ്. ചിലർ ചെവിയുടെ ഉള്ളിൽ വരെ കാത് കുത്തുന്നുണ്ട്. ചിലർ ഒരു വശത്ത് മാത്രം കാത് കുത്തും. ഇത്തരത്തിൽ മേകാത് കുത്താൻ ആഗ്രഹിക്കുന്നവരാണെങ്കിൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ കാതിൽ പഴുപ്പ് വരാനും, പലവിധത്തിലുള്ള അണുബാധകൾ വരാനും ഇത് കാരണമായേക്കും.

അതിനാൽ, കാത്ത് കുത്തുന്നതിന് മുമ്പ് അറിയിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം. അതുപോലെ, കാത് കുത്താൻ സൂചിയാണോ അതോ ഗൺ ആണോ നല്ലതെന്നും നോക്കാം.
കാത് കുത്തുന്ന രീതി
കാത് കുത്തുന്നതിന് ഒരു രീതിയുണ്ട്. ആദ്യം കാത് കുത്തുന്ന വ്യക്തി കൈകൾ നല്ലപോലെ കഴുകും. അതിനുശേഷം സ്റ്റെറൈൽ ക്ലെൻസിംഗ് വൈപ്പ് ഉപയോഗിച്ച് നിങ്ങളുടെ കാത് തുടയ്ക്കും. അതിനുശേഷം കാത് കുത്തേണ്ടത് എവിടെയോ അവിടെ ഒരു മാർക്ക് ഇടും. പിന്നീടാണ് കാത് കുത്തുക.
ഗൺ ആണോ സൂചിയാണോ നല്ലത്?
ഇന്ന് മിക്ക സ്ഥലത്തും ഗൺ ഉപയോഗിച്ചാണ് കാത് കുത്തുന്നത്. എന്നാൽ, പണ്ടുകാലത്ത് തട്ടാൻന്മാർ സൂചി ഉപയോഗിച്ചാണ് കാത് കുത്തിയിരുന്നത്. ഇതിൽ ഏതാണ് നല്ലത്? കാത് കുത്താൻ ഗൺ ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് പറയപ്പെടുന്നത്. കാരണം, പിയേഴ്സിംഗ് ഗൺ അണുവിമുക്തമാക്കിയാലും അതിലെ അണുക്കൾ പൂർണ്ണമായും നീക്കം ചെയ്യപ്പെടാതിരിക്കുന്നു. ഇത് ചെവിയിൽ അണുബാധ വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.
കൂടാതെ, ഒരുവട്ടം ഉപയോഗിച്ച സൂചി തന്നെയായിരിക്കും പിയേഴ്സിംഗ് ഗണ്ണിൽ ഉണ്ടായിരിക്കുക. ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കുന്നതിനും കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് എച്ച്െഎവി പോലെയുള്ള രോഗങ്ങൾ പിടിപെടാനും ഇത് കാരണമായേക്കും. ചെവിയിൽ പഴുപ്പ് വരാനും ഇത് മറ്റൊരു കാരണമാണ്. ഇവ കൂടാതെ, പിയേഴ്സിംഗ് ഗൺ ഉപയോഗിക്കുമ്പോൾ ചെവിയിലേയ്ക്ക് കൂടുതൽ മർദ്ദം വരുന്നു. ഇത് ചെവിയിലെ മറ്റ് ടിഷ്യൂസിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യത കൂടുതലാണ്. ചിലർക്ക് കാത് കുത്തിയ സ്ഥലത്ത് കല്ലപ്പ്, കുരുക്കൾ പൊന്തുന്ന അവസ്ഥ എന്നിവയും ഉണ്ടായേക്കാം. അതിനാൽ, അണുവിമുക്തമാക്കിയ പുതിയ സൂചി ഉപയോഗിച്ച് കാത് കുത്തുന്നതാണ് എല്ലായ്പ്പോഴും നല്ലത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കാത് കുത്താൻ നിൽക്കുന്ന വ്യക്തി കൈകൾ നല്ല വൃത്തിയിൽ കഴുകേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ കൈകളിലെ അണുക്കൾ മുറിവിൽ അഴുകയും ഇത് അണുബാധ വരുന്നതിനും കാരണമാകും. കൈകൾ കഴുകിയാലും അണുവിമുക്തമാക്കിയ ഗ്ലൗസുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ കാത് കുത്തുമ്പോൾ ഭംഗി മാത്രം നോക്കരുത്, ഞരമ്പുകളുടെ സ്ഥആനം നോക്കിവേണം കാത് കുത്താൻ. അതിനാൽ, ഒരു ഡോക്ടറുടെ അടുത്തോ, അല്ലെങ്കിൽ തട്ടാന്മാർ, അതുമല്ലെങ്കിൽ കാത് കുത്തുന്നതിൽ പ്രോഫഷണലുകൾ ആയിട്ടുള്ളവരുടെ അടുത്ത് ചെന്ന് കാത് കുത്തുന്നതായിരിക്കും നല്ലത്. കാത് കുത്തുമ്പോൾ മാത്രമല്ല, മൂക്ക് കുത്തുമ്പോഴും ഇതേ കാര്യങ്ങൾ ശ്രദ്ധിക്കാം.
കാത് കുത്തിയതിന് ശേഷം ചെവിയിൽ അമിതമായി ഈർപ്പം ഇരിക്കാതിരിക്കാൻ ശ്രദ്ധിക്കാം. അമിതമായി ഈർപ്പം ഇരിക്കുന്നത് ചെവി പഴുക്കുന്നതിന് കാരണമാണ്. അതുപോലെ, കാത് കുത്തിയ ശേഷം ഇടയ്ക്കിടയ്ക്ക് കമ്മൽ വലിക്കുന്നത്, തിരിക്കുന്നതെല്ലാം ചെവിയിൽ നീർക്കെട്ട് ഉണ്ടാകാനും, അതുപോലെ, പഴുപ്പ് വരാനും ഇത് കാരണമായേക്കും. ബ്യൂട്ടി പ്രോഡക്ട്സ് ചെവിയിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതുപോലെ, കാത് കുത്തിയ ഉടനെ ആദ്യം ഇട്ട കമ്മല മാറ്റുന്നതും, നല്ല ഹെവി കമ്മലുകൾ ഇടുന്നതും ചെവിയ്ക്ക് നല്ലതല്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
